ബാക്കിയെല്ലാവരും എന്റെ പാട്ട് കേട്ട് കിളിപോയിരിക്കുന്നു.
“ഇത് മാത്രല്ല ഇനിയുമുണ്ട്, ഇവനാരാണെന്ന് എനിക്കല്ലേ അറിയുകയുള്ളൂ. നോക്കിക്കോ ഇനി ഇവനായിരിക്കും ഇവിടുത്തെ സ്റ്റാർ 😂😂😂.” ഇതും പറഞ്ഞു അവൾ വല്ലാത്തൊരു ചിരി ചിരിച്ചു എന്റെ അടുത്ത് വന്നു. ചുറ്റും നോക്കിയിട്ട് ആരും നോക്കുന്നില്ലെന്നു ഉറപ്പാക്കി. പെട്ടെന്ന് കവിളിൽ ഒരുമ്മ.. എന്റെ ഉള്ള ജീവൻ അങ്ങ് പോയ്… എന്താ നടന്നത് എന്ന് എനിക്ക് ഒരു പിടിയു കിട്ടാനില്ല. ഭാഗ്യം ആരും കണ്ടില്ല.. അവൾ കുറച്ചു ദൂരെ എത്തിയപ്പോഴാണ് എനിക്ക് ബോധം വന്നത്.
“ടോ താനാരാ… എന്നെ എങ്ങിനെ തനിക്കറിയാ.. ഒന്ന് പറഞ്ഞിട്ട് പോടോ..”
ഞാൻ അവൾ കേൾക്കാനായി വിളിച്ചു കൂവി. അവൾ ഒന്നി തിരിഞ്ഞു നിന്ന് അരക്ക് കൈ കെട്ടിനിന്നു ചിരിച്ചു..
” അതൊക്കെ അറിയാനാകുംപോ പറയാം.. തനിപ്പോ ക്ലാസ്സിൽ കയറു.. HOD എത്തിയിട്ടുണ്ടാകും. അവിടെ വേറെ ഒരു സർപ്രൈസ് ഉണ്ട് മോനെ. ”
“എന്നാ താൻ പേരെങ്കിലും പറ ”
“താനല്ലേ എന്നെ മറന്നേ… ഓർത്തു നോക്ക്. നിന്നെ ഇത്ര അറിയണമെങ്കിൽ നിന്നിൽ ഇത്ര സന്തോഷിക്കണം എങ്കിൽ ഞാൻ ആരാണെന്ന്… അവിടെ നിക്കാതെ ക്ലാസ്സിൽ പോകാൻ നോക്ക്.”
ഇതും പറഞ്ഞു അവൾ നേരെ സ്റ്റാഫ് റൂമിൽ കയറി. അപ്പൊ അവൾ ടീച്ചർ ആണോ.? പടച്ചോനെ പെട്ടോ….
ഞാൻ മെല്ലെ ക്ലാസ്സിൽ കയറി.
HOD എന്തൊക്കെയോ പറയുന്നുണ്ട്.
അവൾ അതാ ഡോറിൽ ചാരി നിന്ന് അയാൾ പറയുന്നത് കേട്ടുനിൽക്കുന്നു. ഞാൻ അവളെ തന്നെ നോക്കി നിന്നു.
അവൾ ഇടക്കിടക്ക് എന്നെ ഒളികന്നിട്ട് നോക്കുന്നുണ്ട്.. കുറച്ചു കഴിഞ്ഞപ്പോൾ ചിരിച്ചിട്ട് നേരെ നോക്കടാ എന്ന് ആംഗ്യം കാണിച്ചു..
അപ്പൊ ഞാനും ചിരിച്ചു HOD യെ ശ്രദ്ധിച്ചു.
ഇടക് ഒന്ന് നോക്കിയപ്പോൾ അവൾ എന്നെ നോക്കിയിരിക്കുന്നുണ്ട്.
പെട്ടന്നാണ് HOD അവളെ എല്ലാവരുടെയും മുന്നിലോട്ട് ക്ഷണിച്ചത്. “ഇത് ജെനീഫർ ജോഷി, ഫസ്റ്റ് ഇയർ MTECH. നിങ്ങളുടെ അഡ്വൈസർ ആണ്. എന്തിനും ഏതിനും നിങ്ങൾക് ജെനിഫറിനെ കോൺടാക്ട് ചെയ്യാം.
ഇവളായിരിക്കും ഇനി നിങ്ങളുടെ ഇൻചാർജ്.”