പിറ്റേന്ന് രാവിലെ പതിവില്ലാത്ത ഒരു മഴ… റൂം എല്ലാം നല്ല തണുപ്പ്… ഞാൻ നേരെ ബാത്‌റൂമിൽ കേറി ഫ്രഷ് ആയി താഴോട്ട് ചെന്നു… അപ്പോഴാണ് ഇന്നലെ നടന്ന സംഭവവികാസങ്ങൾ ഓർമ വന്നത്… കിച്ചണിൽ എല്ലാം നോക്കിയെങ്കിലും അവളെ കണ്ടില്ല… ഇനി റൂമിൽ ഉണ്ടെങ്കിലോ… ഞാൻ അവളുടെ റൂം ലക്ഷ്യമാക്കി വിട്ടു… ഡോർ അടച്ചിട്ടിരിക്കുവാണ്… ഇവൾ ഇത്രേം നേരം ആയിട്ടും എണീറ്റില്ലേ…
“”വൃന്ദ… വൃന്ദ… വാതിൽ തുറക്ക്… വൃന്ദ…”” എത്ര വിളിച്ചിട്ടും തുറക്കുന്നില്ല… എന്റെ ശ്വാസം നിലക്കുന്ന പോലെ… ഇനി അവൾ എങ്ങാനും… ഏയ് ഉണ്ടാവില്ല… പിന്നെയും വിളിച്ചിട്ടും അനക്കമൊന്നും ഇല്ലാത്തോണ്ട് വാതിൽ ചവിട്ടി തുറക്കാൻ തീരുമാനിച്ചു… എന്റെ എല്ലാ ശക്തികൊണ്ടും വാതിലിൽ ചവിട്ടി… അത് തുറന്ന് വന്നു… നേരെ എന്റെ നോട്ടം പോയത് ബെഡിലേക്കാണ്… അവൾ അവിടെ അനക്കമൊന്നും ഇല്ലാതെ കിടന്നുണ്ട്… അത് എന്നെ വീണ്ടും വീണ്ടും തളർത്തികൊണ്ടിരുന്നു… അവൾ ഇന്നലെ രാവിലെ ഇട്ട അതെ വേഷം ആണ്… കമിഴ്ന്നു കിടന്ന അവളെ ഞാൻ നേരെ കിടത്തി.. അവളുടെ തല എന്റെ കയ്യിൽ കേറ്റിവച്ചു… ഭാഗ്യം ശ്വാസം എടുക്കുന്നുണ്ട്…
“”വൃന്ദ… വൃന്ദ… എണീക്ക്…”” തട്ടിവിളിച്ചെങ്കിലും അവൾ എനിക്കുന്നില്ല… ജെഗിൽ ഇരുന്ന കുറച്ച് വെള്ളം എടുത്ത് മുഖത്തു തെളിച്ചു… അവൾ മെല്ലെ കണ്ണുതുറന്നു… പാവം ഇന്നലെ മുഴുവൻ കിടന്നു കരയുവായിരുന്നു എന്ന് തോന്നുന്നു… മുഖം എല്ലാം വല്ലാതെ… ആ ഉണ്ടക്കണ്ണുകൾ കരഞ്ഞു കലങ്ങിട്ടുണ്ട്… എന്നെ കണ്ടതും അവൾ വീണ്ടും കരയാൻ തുടങ്ങി… എന്നെ നിശ്ചലമാക്കികൊണ്ട് അവൾ കെട്ടിപിടിച്ചു…