“”പേടിക്കണ്ട ഞാൻ ഒന്നും ചെയ്യില്ല… “”
“”പേടിയോ ആർക്ക് പേടി… അയ്യേ… നിന്നെ എന്റെ പട്ടി പേടിക്കും..”” സത്യം പറഞ്ഞാൽ പേടി ഉണ്ടെങ്കിലും ഞാൻ അത് പുറത്ത് കാണിക്കില്ല… എന്തിനാ വെറുതെ…
“”സോറി… ഞാൻ അപ്പോഴത്തെ അവസ്ഥയിൽ അറിയാതെ… പെട്ടന്നുള്ള….”” ഇങ്ങനെ ഒരു പ്രതികരണം ഞാൻ പ്രേതിക്ഷിച്ചിരുന്നില്ല… അവളുടെ കണ്ണ് മെല്ലെ നിറയുന്നുണ്ട്… ശബ്ദം എല്ലാം ഇടരുന്നു… എന്തോ പാവം തോന്നി… പക്ഷെ അവളോട് സൗമ്യമായി പെരുമാറാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല…
“”അത് നന്നായിട്ടുണ്ട് മോളേ… ചേപ്പക്കുറ്റി നോക്കി ഒന്ന് തന്നിട്ട് സോറി പറയുന്നത് നല്ലതാ… പെട്ടന്ന് ക്ഷേമിക്കാൻ പറ്റും…””
“”സോറി ആധി… നീ എന്നെ അങ്ങനെ ചെയ്തപ്പോ, ഞാൻ അറിയാതെ…”” അവളുടെ കണ്ണെല്ലാം നിറഞ്ഞൊഴുകാൻ തുടങ്ങി… ഇതെല്ലാം പറയുമ്പോഴും അവളുടെ നോട്ടം എന്റെ കണ്ണുകളിലേക്ക് തന്നെ ആയിരുന്നു…
“”നീ വല്ലാതെ അഭിനയിക്കല്ലേ… നിന്നെ കാണുമ്പോ തന്നെ എനിക്ക് ചൊറിഞ്ഞു വരുന്നുണ്ട്… എന്റെ മുമ്പിന്ന് ഒന്ന് പോയി തരോ… പ്ലീസ്…”” കൂടി പോയി എന്നറിയാം, എന്തോ എനിക്ക് അങ്ങനെ പറയാൻ ആണ് തോന്നിയത്… പറഞ്ഞു തീർന്നതും അവൾ പൊട്ടി കരഞ്ഞു കൊണ്ട് റൂമിൽ നിന്ന് പോയി…
ഞാൻ തിരിച്ച് കട്ടിലിൽ കേറി കിടന്നു… ഉറങ്ങാൻ ശ്രേമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ല… കണ്ണടക്കുമ്പോ അവളുടെ കരഞ്ഞു കലങ്ങിയ മുഖം മാത്രം… തിരിഞ്ഞും മറിഞ്ഞും അങ്ങനെ ഉറങ്ങി പോയി…