പുറത്തിറങ്ങി കായലിന്റെ അടുത്ത് പോയിരുന്നു… നല്ല കാറ്റ്… വല്ല ടെൻഷൻ ഒക്കെ ഉണ്ടെങ്കിൽ ഇവിടെ വന്നിരുന്ന കുറച്ച് ആശ്വാസം കിട്ടാറുണ്ട്… സമയം പോയതറിഞ്ഞില്ല, നല്ല വിശപ്പ്.. എന്തായാലും വീട്ടിലെ ഫുഡ് കഴിക്കാൻ തോന്നുന്നില്ല… വേറെ ഒന്നും അല്ല, അവൾ അവിടെ തന്നെ ഉണ്ടാവും… പുറത്ത് പോയി കഴിച്ചേക്കാം… ഞാൻ നേരെ കാർ എടുത്ത് പുറത്ത് പോയി… കൊച്ചി ആയതോണ്ട് തന്നെ നല്ല ഫുഡ് കിട്ടാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ല… ഏതോ ഒരു ഹോട്ടലിൽ കേറി നല്ല ഒരു ബിരിയാണി അടിച്ചു ബില്ല് പേ ചെയ്ത് സ്ഥലം വിട്ടു… ഇപ്പൊ എന്തായാലും വീട്ടി പോവുന്നില്ല… കൊച്ചി മൊത്തം ഒന്ന് കറങ്ങി അപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങി…
ഇനി ഇവിടെ കറങ്ങിട്ട് കാര്യം ഒന്നും ഇല്ല… വീട്ടിൽ പോയി സൈഡ് ആവാം… ഈശ്വര അവളെ കാണാൻ പറ്റല്ലേ…. ഞാൻ നല്ല പ്രഫഷണൽ ഡ്രൈവർ ആയോണ്ട് വേഗം വീട്ടിൽ എത്തി… വണ്ടി പാർക്ക് ചെയ്ത് നേരെ റൂമിലേക്ക് ചെന്നു… ഇപ്പൊ സമയം 11:21 pm… നല്ല ക്ഷീണം, കിടന്നേക്കാം… കിടന്നത് തന്നെ ഓർമയുള്ളു, നിദ്രദേവി നല്ല സപ്പോർട്ട് ആയിരുന്നു… മുഖത്ത് എന്തോ തലോടുന്ന പോലെ തോന്നിയപ്പോ ആണ് ഞാൻ എണീറ്റത്… വൃന്ദ!!!!! ദൈവമേ ഇവൾ എന്നെ കൊല്ലാൻ വന്നതാണോ… അവൾ ബെഡിൽ എന്നോട് ചേർന്നിരുന്ന് എന്റെ അടികിട്ടിയ ഭാഗത്തു മെല്ലെ തലോടുന്നുണ്ടായിരുന്നു… ഞാൻ കട്ടിലിൽ നിന്ന് ചാടി എഴുനേറ്റു…