സോറി പറയേണ്ട ആവിശ്യമില്ല… തെറ്റ് രണ്ടുപേരുടെ ഭാഗത്തും ഉണ്ട്…. അവളുടെ റൂം വരെ എത്തിയെങ്കിലും ഞാൻ നേരെ റിവേഴ്സ് എടുത്ത് തോഴോട്ട് പോയി… വിഷ്ണു രാവിലെ തന്നെ കാർ കൊണ്ട് വച്ച് അവന്റെ ബൈക്ക് എടുത്ത് പോയിരുന്നു… ടെൻഷൻ മാറ്റാൻ ഞാൻ വർക്ഔട് ചെയ്യാൻ തീരുമാനിച്ചു… വീട്ടിൽ ചെറിയ ഒരു ജിം സെറ്റപ്പ് ഉണ്ട്… കുറച്ചു നേരത്തെ വർക്ഔട് കഴിഞ്ഞ് നേരെ പോയി ഒന്നുകൂടി ഫ്രഷ് ആയി…
നന്നായി വിശക്കുന്നുണ്ട്… പക്ഷെ അവളെ ഫേസ് ചെയ്യാൻ ഒരു മടി… എന്തൊക്ക പറഞ്ഞാലും ഫുഡ് വിട്ടൊരു കളിയില്ല… നേരെ കിച്ചണിൽ ചെന്ന് ഫുഡ് എടുത്ത് ടേബിളിൽ ഇരുന്നു കഴിക്കാൻ തുടങ്ങി… എന്തായാലും അവൾക് ഫുഡ് നന്നായി ഉണ്ടാകാൻ അറിയാം… നല്ല രുചി… കുറച്ച് കഴിഞ്ഞതും അവൾ താഴോട്ട് ഇറങ്ങി വന്നു… അവളെ നോക്കാൻ ചെറിയ ഒരു മടി ഉണ്ടെങ്കിലും ഞാൻ മെല്ലെ ഇടങ്കണ്ണിട്ട് നോക്കി… കോപ്പ്!!! അവൾ ഞാൻ നോക്കുന്നത് കണ്ടു… അയ്യേ നാണക്കേട്… ഇടങ്കണ്ണിടാതെ നേരെ തന്നെ നോക്കിയ മതിയായിരുന്നു…
അവളുട കണ്ണെല്ലാം കരഞ്ഞു കലങ്ങിട്ടുണ്ട്… എന്നാലും അവളെ കാണുമ്പോ എനിക്ക് അറിയാതെ തന്നെ ദേഷ്യം ഇരച്ചു കേറുന്ന പോലെ… അവൾ ടാബ്ലിന്റെ അടുത്ത് വന്ന് എന്നെ നോക്കി നിന്നു… അതെനിക് ഇഷ്ടപ്പെട്ടില്ല… ഞാൻ കഴിപ്പ് നിർത്തി എണിറ്റു പോയി…