“”അപ്പൊ അന്ന് മാളിൽ വച്ച് നിനക്കെന്നെ മനസ്സിലായോ??””
“”ഇല്ല… നീ ആകെ മാറി… പിന്നെ ഇവിടെ വന്ന് ഈ ഫോട്ടോ ഒക്കെ കണ്ടപ്പൊഴാ നീ ആണ് എന്ന് മനസിലായെ… മാളിൽ നടന്നതെല്ലാം ഞാൻ ആന്റിയോടെ പറഞ്ഞിരുന്നു…””
അപ്പൊ അതാണ് അവൾ വന്നപ്പോ മുതൽ ഓർമ്മയുണ്ടോ എന്ന് ചോദിച്ചോണ്ടിരുന്നേ …
“”അന്ന് മാളിൽ നിന്നോട് അങ്ങനെ പെരുമാറിയതിൽ സോറി… അന്ന് എനിക്ക് പീരിയഡ്സ് ആയിരുന്നു… അപ്പൊ മൈൻഡ് ഒന്നും ശെരിയായിരുന്നില്ല…””
“”അതൊക്കെ കഴിഞ്ഞില്ലേ… ഇനി പറഞ്ഞിട്ട് കാര്യമില്ല… പിന്നെ എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട്… ചോദിക്കട്ടെ..???””
“”ആ ചോദിക്ക് “” അവളുടെ കണ്ണിൽ ഞാൻ എന്താ ചോദിക്കാൻ പോവുന്നെ എന്നുള്ള ആകാംഷയുണ്ട്…
“”നീ എന്നോട് ഇങ്ങനെ സോഫ്റ്റ് ആയിട്ട് പെരുമാറുന്നത് സിംപതി കൊണ്ടല്ലേ???””
“”എന്ത് സിംപതി???””
“”അത്… എന്റെ അച്ഛൻ മരിച്ചതും, അതിനു ശേഷം എല്ലാ കാര്യങ്ങളും അമ്മ പറഞ്ഞിട്ടുണ്ടാവോലോ… അതൊക്കെകൊണ്ട് ഉള്ള ഒരു സോഫ്റ്റ് കോർണർ… “” ഇത് കേട്ടതും അവൾ ഒന്ന് ചിരിച്ചു… ആ ചിരിയിൽ ഇദൊക്കെ ഒരു കാരണം ആണോ എന്ന് അർത്ഥം ഉള്ളത് പോലെ…
“”നിനക്ക് എന്നെ കുറിച് വല്ലതും അറിയാവോ… നിനക്ക് നിന്റെ അമ്മയില്ലേ… എനിക്ക് ആരുണ്ട്…??? സത്യം പറഞ്ഞാൽ ഞാൻ ഒരു അനാഥയാണ്… “” അവളുടെ കണ്ണ് വീണ്ടും നിറയാൻ തുടങ്ങി…