“”അത് എന്റെ മിസ്സ് ആണ്… നീ ഒരു കാര്യം ചെയ്യ്… അതാണ് ഓഫീസ്.. അവിടെ ചെന്ന് എല്ലാം സെറ്റ് ആക്ക്… ഞാൻ പാർക്കിങ്ങിൽ ഉണ്ടാവും അങ്ങോട്ട് വന്ന ശെരിയാവില്ല…””
“”അതിന് നീ ഇവിടെ ആണോ പടികുന്നെ… അതേതായാലും നന്നായി “” അവള്ടെ മുഖത്തു ഒരു കള്ളച്ചിരി ആയിരുന്നു… നല്ല ഭംഗി…
“”നീ കിണ്ണിക്കാതെ ചെല്ലാൻ നോക്ക്… “” അതും പറഞ്ഞു ഞാൻ നേരെ പാർക്കിങ്ങിലേക്ക് നടന്നു…
ഒരു മണ്ണിക്കൂറിനു ശേഷം അവൾ തിരിച്ച് വന്നു…
“”എന്തായി… “”
“”പേപ്പേഴ്സ് എല്ലാം കൊടുത്തിട്ടുണ്ട്… പിന്നെ ആന്റി ചെയര്മാന് വിളിച്ച് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞായിരുന്നു… ഇനി ക്ലാസ്സ് തുടങ്ങുമ്പോ വന്നാൽ മതി എന്ന് പറഞ്ഞു….””
അപ്പൊ തള്ളക്ക് അറിയായിരുന്നു അല്ലെ… ഇനി ഇവിടെ എന്ത് അലമ്പ് കാണിച്ചാലും വീട്ടിൽ അറിയും… മൈര്…
തിരിച്ച് പോവുമ്പോ പിന്നേം നല്ല മഴ… പക്ഷെ മഴ ഒന്നും എനിക്ക് ഒരു പ്രശ്നമല്ല… വേഗം വീട്ടിലേക്ക് വിട്ടു… വണ്ടി പാർക്ക് ചെയ്ത് ഞാൻ ഹാളിലെ സോഫയിൽ കിടന്നു… വൃന്ദ നേരെ റൂമിലോട്ട് പോയി…
നല്ല ക്ഷീണം ഉള്ളോണ്ട് ചെറുതായി ഒന്ന് മയങ്ങി… കണ്ണ് തുറന്ന് നോക്കുമ്പോ എന്റെ തല അവളുടെ മടിയിൽ ആയിരുന്നു… ഞാൻ ഉറങ്ങുന്ന സമയത്ത് അവൾ ഇവിടെ വന്ന് ഇരുന്നതാവും… ഞാൻ തിരിഞ്ഞ് അവള്ടെ മുഖത്തേക്ക് നോക്കി… അവൾ എന്റെ മുഖത്ത് തന്നെ നോക്കി ഇരിക്കുന്നുണ്ട്… ഒരു കള്ളിപ്പിക്കുന്ന ഒരു ചിരിയും ഉണ്ട്…