ഏറ്റവും സങ്കടം അഭിക്കും എലീനക്കും ആയിരുന്നു.. എന്നാൽ ഇത് വരെ കാണാത്ത തന്റെ നാടും ബന്ധുക്കളെയും കാണാൻ ഉള്ള കൗതുകം അഭിയിൽ ഉണ്ടായിരുന്നു.
.അവസാനം കയ്യിൽ കിട്ടാവുന്ന സാധനങ്ങൾ മാത്രം കയ്യിലെടുത്തു അവർ മാധവന്റെ ബെൻസിൽ കയറി നാട്ടിലേക്കു തിരിച്ചു.. കാറിൽ വച്ചു അഭി തന്റെ പോക്കറ്റിൽ സൂക്ഷിച്ച ആ മാല കയ്യിലെടുത്തു പോകാൻ നേരം എലീന തന്നതാണ്.. ഒരു ഹൃദയത്തിന്റെ അകൃതിയിൽ ലോക്കറ്റ് ഉള്ള വെള്ളി മാല.. അവൻ ആ ലോക്കറ്റ് തുറന്നു നോക്കി.. ഒരു സൈഡിൽ അഭിയുടെയും മറ്റു പകുതിയിൽ എലീനയുടെയും ഫോട്ടോ.. അവൻ അറിയാതെ തന്നെ ആ പൂച്ച കണ്ണിൽ നിന്നും കണ്ണ് നീര് ഇറ്റ് വീണിരുന്നു..
കുറച്ചു കൂടി എഴുതണം എന്നുണ്ടായിരുന്നു.. സമയം കിട്ടിയില്ലാ.. ഞാൻ പകുതി വച്ചു നിർത്തിയ എന്റെ കളികൾ, വാസുകി പോലെ ആവാതിരിക്കാൻ മാക്സിമം ശ്രമിക്കാം.. ഒരു ലവ് സ്റ്റോറി ആണ് ഉദ്ദേശിക്കുന്നത്.. എത്രത്തോളം ആകും എന്ന് അറിയില്ല അടുത്ത രണ്ടാഴ്ചക്കുള്ളിൽ ബാക്കി ഭാഗം ഓടാൻ ശ്രമിക്കാം
ശ്യാം ഗോപാൽ