അഭിയുടെ ആ പൂച്ച കണ്ണും ആ നിഷ്കളങ്കതയും കണ്ടപ്പോൾ മാധവൻ മേനോൻ ഒന്ന് പുഞ്ചിരിച്ചു.. വാടോ.. തന്റെ അപ്പൂപ്പൻ ആണ് ഞാൻ.. മടിച്ചു നിന്ന അഭിയോട് രവി പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു.. തന്റെ പേരക്കുട്ടിയെ കണ്ടപ്പോൾ മാധവൻ മേനോൻ അവന്റെ മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി.
അറിയാതെ ആ കണ്ണുകൾ നിറഞ്ഞു പോയി…
താനും ഇവളും പോന്നതിൽ പിന്നെ കുറച്ചു നാൾ താൻ എന്നെ പറ്റിച്ചതിൽ ഉള്ള വാശി കൊണ്ട് കുറെ അലഞ്ഞു.. വാശി ആയിരുന്നു കിട്ടിയാൽ കൊന്നു കളയാൻ വരെ തോന്നിയിരുന്നു… എന്നാൽ എന്നെ തോൽപിച്ചത് തന്റെ അമ്മയാടോ.. അവൾ ജലപാനം കഴിക്കാതെ ഇരുന്നു. തളർന്നു വീണ അവളെ ഹോസ്പിറ്റലിൽ ആക്കിയാണ് ആരോഗ്യം വീണ്ടെടുത്തത്.. ഒന്നു ചിരിച്ചു കണ്ടിട്ട് നാളെത്ര ആയി എന്ന് അറിയാമോ.. പിന്നെ പിന്നെ ആളും ബഹളവും കുറഞ്ഞു എല്ലാവരും തന്നെയും ഇവളെയും മറന്നു അവരവരുടെ ജീവിതം നോക്കി തുടങ്ങി.. ഞാനും തന്റെ അമ്മയും മാത്രമായി… പിന്നെ ഞാൻ ഖദിജയുടെ വീട്ടിൽ പോയി സംസാരിച്ചു.. മോൾ പേടിക്കണ്ടാട്ടൊ ഉപ്പക്കും ഉമ്മക്കും മോളോട് ഇപ്പൊ ദേഷ്യമൊന്നും ഇല്ലാ.. ഞാൻ അപ്രതീക്ഷിതമായാണ് നിങ്ങളെ കണ്ടത്.. താൻ പോയതിൽ പിന്നെ ബിസിനസ് ഒന്നും എനിക്ക് താല്പര്യം ഇല്ലാതെ ആയി.. പിന്നെ ഇത്ര നാളും കൊണ്ട് നടന്നത് നശിക്കുമ്മത് കണ്ടപ്പോൾ ഉള്ള വിഷമം കൊണ്ട് കൊണ്ട് നടക്കുന്നതാ.. ഇവിടെ ഒരു മീറ്റിംഗിന് വന്നപ്പോൾ ആണ് തന്നെ കാണുന്നത്.. കയ്യോട് കൂട്ടി കൊണ്ട് പോകാന ഞൻ വന്നത്…. വരില്ലെഡോ താൻ… ഇത്രയും പറഞ്ഞപ്പോലേക്കും മാധവൻ വിതുമ്പി പോയി…
എത്ര ആയാലും തന്റെ അച്ഛന്റെ ഈ അവസ്ഥ കണ്ടപ്പോൾ രവിയുടെയും മനസലിഞ്ഞു എന്ന് വേണം പറയാൻ..
അന്നത്തെ ദിവസം അവിടെ ഉത്സവം ആയിരുന്നു ആന്റണിയും ഭാര്യയും കൂടെ കൂടി വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ ഉണ്ടാക്കി.. ഇത്ര നാളത്തെ കൂട്ടുകാരൻ പിരിയുന്നതിൽ വിഷമം ഉണ്ടെങ്കിലും രണ്ടാളും ഒന്നും പറഞ്ഞില്ല… എന്നാൽ രവിയുടെ മനസ്സിൽ വേറെ കുറെ പദ്ധതികൾ ഉണ്ടായിരുന്നു…