90 കളിലെ പ്രശസ്തമായ ഒളിച്ചോട്ടമായിരുന്നു അത്, രണ്ടു വീട്ടുകാരും അവരവരുടെ ജാതിക്കാരും നാട് മുഴുവൻ അവരെ തേടി നടന്നു, കയ്യിൽ കിട്ടിയാൽ കൊന്നേക്കാൻ തന്നെ ആയിരുന്നു തീരുമാനം, എന്നാൽ രവിയും ഖദിജയും എത്തി പെട്ടത് മുംബയിൽ ആയിരുന്നു അവിടെ വച്ചാണ് ആന്റണിയെ പരിചയപെടുന്നത്. ആന്റണി ഒരു ഡയമണ്ട് വ്യാപാരി സേട്ടുവിന്റെ വലം കൈ ആയിരുന്നു ആന്റണി.ആന്റണിയും ഭാര്യ മേരിയും അവിടെ തന്നെ ആണ് താമസം, കല്യാണം കഴിഞ്ഞു 2 വർഷം കഴിഞ്ഞെങ്കിലും അവർക്കു കുട്ടികൾ ഒന്നും ഉണ്ടായിരുന്നില്ല
അന്റോണിയുടെ സഹായത്തിൽ ആന്റണിയുടെ വീടിനടുത്തു തന്നെ അവർക്കൊരു കൊച്ചു വീട് കിട്ടി മാസം 150 രൂപ വാടകക്ക്, സത്യത്തിൽ മുംബയിൽ ഒറ്റക്കു കഴിഞ്ഞിരുന്ന അവർക്കു ഒരു ആശ്വാസം ആയിരുന്നു അത്, പിന്നീട് ആന്റണി തന്നെ ആണ് സേട്ടിനെ പരിചയപെടുത്തുന്നതും രവിയെ അവിടെ ജോലിക്ക് നിർത്തുന്നതും. പിന്നീട് 3 വർഷങ്ങൾ കഴിഞ്ഞു അന്റോണിയുടെയും രവിയുടെയും ഭാര്യമാർ ഒരുമിച്ചു ഗർഭിണികൾ ആയി അവരുടെ സൗഹൃദം പോലെ തന്നെ ഒരേ ദിവസത്തിൽ തന്നെ പ്രസവവും കഴിഞ്ഞു, രവിക്കു ആൺകുട്ടിയും ആന്റണിക്കു പെൺ കുഞ്ഞുമായിരുന്നു. അഭിജിത്തും, എലീനയും.
ചെറുപ്പം മുതലേ ഒന്നിച്ചായിരുന്നു അവർ എലിക്കു എന്തിനും ഏതിനും അഭി വേണമായിരുന്നു, അവന്റെ ആ പൂച്ച കണ്ണുകളും പാറി പറക്കുന്ന ചെമ്പൻ മുടിയിഴകളും ആരെയും ആകർഷിക്കുന്നവ ആയിരുന്നു, എലിയും മോശം അല്ലായിരുന്നു ശരിക്കും ഒരു ക്യൂട്ടി പൈ ആയിരുന്നു അവൾ,അവൻ മറ്റുള്ള കുട്ടികൾ ആയി കളിക്കുമ്പോൾ ആ ഉണ്ടാക്കാണുരുട്ടി ഒരു നോട്ടം ഉണ്ട്,പിന്നെ അഭിയുടെ കാര്യം പോക്കാണ്, ഒരു മാതിരി പിച്ചലും മാന്തലും, കടിയുമാണ്.
അഞ്ചാം ക്ലാസ്സ് വരെ ഒരുമിച്ചായിരുന്നു പിന്നീട് അപ്രതീക്ഷിതമായി രവിയെ അവന്റെ അച്ഛൻ മാധവൻ മേനോൻ കാണാൻ ഇടയായി, കൂട്ടത്തിൽ അഭിയേയും കണ്ടു, രവിയുടെ മകൻ ആയിരിക്കും എന്ന് അയ്യാൾ ഊഹിച്ചിരുന്നു, കോടീശ്വരനായ തന്റെ ഒരേ ഒരു മകൻ ആ തെരുവിൽ കഴിയുന്നത് കണ്ടപ്പോൾ അറിയാതെ ആണെങ്കിലും ആ കണ്ണുകൾ നിറയാൻ ഇടയായി, ദുരഭിമാനത്തേക്കാൾ വലുതാണ് പുത്രാ സ്നേഹം എന്ന് അയ്യാൾക്ക് മനസിലായ നിമിഷം അയ്യാൾ തന്റെ ഡ്രൈവറേ കൊണ്ട് അവരുടെ താമസ സ്ഥലവും മറ്റും അന്വേഷിച്ചു കണ്ടു പിടിച്ചു.