ഞാൻ കൈ കഴുകി പോയി ഇരുന്നു കഴിക്കാൻ തുടങ്ങി…
അവൾ എന്നെ നോക്കുന്നതേ ഇല്ല…എന്തോ അവൾ എന്നോട് മിണ്ടാത്തത് എന്നിൽ വല്ലാത്ത ഒരു വീർപ്പ്മുട്ടൽ ഉണ്ടാക്കി..
ഞാൻ കഴിച്ചു പ്ലേറ്റും ആയി എണീറ്റപ്പോൾ അവൾ ഓടി അടുത്ത് വന്നു അത് കൈയിൽ നിന്നും വാങ്ങി അടുക്കളയിലേക്ക് നടന്നു..
“ നീതു…”
ഞാൻ അവളെ വിളിച്ചു.. പക്ഷെ തിരിഞ്ഞു നോക്കാതെ അവൾ അകത്തേക്ക് നടന്നു…അത് എന്നിൽ നല്ല വിഷമം ഉണ്ടാക്കി.. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ ഞാൻ പോയി കൈ കഴുകി ടീവി കാണാനായി ഇരുന്നു..വലിയ താല്പര്യം ഇല്ലാതെ ചാനൽ മാറ്റി ഇരുന്നു..
അവൾ നടന്നു അടുത്തേക്ക് വരുന്ന കാലൊച്ച കേട്ടു ഞാൻ തിരിഞ്ഞു നോക്കി.. അവൾ എന്നെ മൈൻഡ് ചെയ്യാതെ റൂമിലേക്ക് പോയി..
എന്തോ അവൾ എന്നെ ഒഴുവാക്കുന്നത് പോലെ.. അവളിലെ ഈ മാറ്റം എന്നെ വല്ലാതെ വിഷമിപ്പിക്കുന്ന പോലെ..
ഞാൻ ടീവി കണ്ടു കുറച്ചു നേരം കൂടെ ഇരുന്നു..
“അമ്മയും അച്ഛനും ഇതുവരേം വന്നില്ലല്ലോ..അവർ എവിടെ പോയതാണോ..വൈകുന്നേരം ആയല്ലോ..”
ഞാൻ മനസ്സിൽ വിചാരിച്ചു…ഞാൻ കിച്ചണിൽ പോയി ഒരു കാപ്പി ഇട്ടു വന്നു അതും കുടിച്ചു ടീവി കണ്ട് ഇരുന്നു..
അപ്പോളേക്കും അവൾ ഇറങ്ങി വന്നു.. എന്നെ നോക്കാതെ കിച്ചണിലേക്ക് പോയി.. ഞാൻ അവളുടെ പുറകെ നടന്നു..
“ നീതു…”
അവൾ മിണ്ടാതെ കാപ്പി ഗ്ലാസ്‌ലെക്ക് ഒഴിച്ച്..
“ നീതു.. അമ്മയൊക്കെ എവിടെ പോയി…? “
അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു പോലും നോക്കാതെ ഗ്ലാസും എടുത്തു നടന്നു..എന്നിൽ അത് വലിയ സങ്കടം ഉണ്ടാക്കി..
“ നീതു…. “
“ അവർ വല്യമ്മക്ക് മാല വാങ്ങാൻ പോയതാ…”
അവൾ വലിയ താല്പര്യം ഇല്ലാതെ പറഞ്ഞിട്ട് ടീവിയുടെ മുന്നിൽ പോയി ഇരുന്നു.. അവൾക്ക് ഞാൻ മിണ്ടുന്നതു താല്പര്യം ഇല്ലെന്ന് എനിക്ക് തോന്നി.. ഞാൻ അവിടുന്ന് വീടിനു വെളിയിൽ ഇറങ്ങി. ചുമ്മാ ഒന്ന് നടക്കാം എന്ന് വിചാരിച്ചു..
നടന്നു പിള്ളാര് കണ്ടത്തിൽ ഫുട്ബോൾ കളിക്കുന്നതും നോക്കി അവിടെ ഇരുന്നു.. സമയം പോയത് അറിഞ്ഞില്ല.. ഇരുട്ടി തുടങ്ങിയപ്പോൾ ഞാൻ തിരിച്ചു നടന്നു…