ദേഷ്യപ്പെട്ടു പറഞ്ഞിട്ട് ചേച്ചി മുൻപിൽ നടന്നു.. ഞാൻ പുറകിലും.. താഴെ ചെന്നപ്പോൾ അമ്മാവനും അമ്മായിയും എല്ലാരും ഉണ്ടാരുന്നു…അവർ എന്തോ വലിയ ചർച്ചയിൽ ആരുന്നു..
“ആ ദേ അവൻ വന്നല്ലോ…”
എന്നെ കണ്ടതും.. അമ്മാവൻ പറഞ്ഞു
“ അമ്മയുടെ പിറന്നാൾ ആണ് വരുന്ന ഞായറാഴ്ച…നീയും നേരത്തെ ഇവരുടെ കൂടെ വന്നോണം .. അവിടെ ഒരുപാടു കാര്യങ്ങൾ ഉള്ളതാ.. “
ഞാൻ എല്ലാം തലകുലുക്കി ശെരി വെച്ചു…എല്ലാം കേട്ടു അമ്മയുടെ അടുത്ത് നീതു ഉണ്ടാരുന്നു..
ദൈവമേ ഞാൻ എങ്ങനെ അവിടെ പോകും…
എന്റെ അമൃത….
ഇല്ല എനിക്ക് പറ്റില്ല ഇനി അവിടെ പോകാൻ..വെല്യമ്മയുടെ പിറന്നാൾൽ നിന്നും എങ്ങനേലും ഒഴിവാക്കണം…
എന്റെ സമാധാനം നഷ്ടട്ടിരുന്നു.. അവിടെ നടന്നത് ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല.. അവർ ഭക്ഷണം കഴിച്ചു കഴിഞ്ഞു പോയി..
ചേച്ചി പോകുന്നതിനു മുന്നേ വെള്ളം അടിക്കുന്നതിനു കുറെ വഴക്ക് പറഞ്ഞു.. എനിക്ക് അത് ഒന്നും കേൾക്കാൻ ഉള്ള മാനസികാവസ്ഥ ആരുന്നില്ല…എല്ലാ തലയാട്ടി സമ്മതിച്ചു…
സമയം പോയത് അറിഞ്ഞേ ഇല്ല.. ഞാൻ റൂമിൽ ഇരുന്ന കുപ്പി കുടിച്ചു…ആലോചിച്ചു ഇരുന്നു..
“ ഇല്ല…എനിക്ക് ഇനി അവിടെ പോകാൻ കഴിയില്ല..”
ഞാൻ മനസ്സിൽ വീണ്ടും വീണ്ടും അത് പറഞ്ഞോടിരുന്നു…വാതിൽ തുറക്കുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ നീതു കേറി വരുന്നത് കണ്ടു…അവൾ എന്റെ ഇരുപ്പ് കണ്ടു നല്ല രസത്തിൽ അല്ല എന്ന് തോന്നിയിട്ടാവണം ഒന്നും മിണ്ടാതെ ബാത്‌റൂമിൽ കേറീട്ടു വന്നു കിടന്നു..
“ അതെ… കിടക്കുന്നില്ലേ…”
കുറച്ചു നേരം ആയിട്ടു ഞാൻ അവിടെ ഇരിക്കുന്നത് കണ്ടിട്ട് ചോദിച്ചേ ആവണം..
ഞാൻ മറുപടി ഒന്നും പറയാതെ എണീറ്റ് പോയി ലൈറ്റ് ഓഫ് ചെയ്തിട്ട്.. വന്നു ചെയറിൽ ഇരുന്നു…
നാട് വിട്ട് പോയാലോ.. ഈ നശിച്ച ജീവിതത്തിൽ നിന്നും ഒരു സമ്മതം കിട്ടും.. അതിനുള്ള വഴി ആലോചിക്കാം.. അത് തന്നെ ആണ് ശെരി.. ഞാൻ അങ്ങനെ മനസ്സിൽ ഓരോന്ന് ആലോചിച്ചു എപ്പോളോ ഉറങ്ങി…
രാവിലെ ഉണർന്നപ്പോൾ അവൾ ബെഡിൽ ഉണ്ടാരുന്നില്ല.. എന്റെ മനസ്സ് എന്റെ കൈയിൽ അല്ലാത്തപോലെ…എവിടേലും ഒന്ന് പോയി സമാധാനത്തോടെ നിൽക്കണം…