“പിന്നെ കംപ്ലൈന്റ്റ് ചെയ്യാനാണെങ്കിൽ ഞാൻ ചെയ്തോളാം പക്ഷേ ഇവിടെ അല്ല അപ്പച്ചിയുടെ അടുത്ത്. കുറച്ചധികം കാര്യങ്ങൾ പറയാനുണ്ട്. അതു കൊണ്ട് ഈ വക കാര്യത്തിന് എന്നെ ഇങ്ങോട്ട് വിളിപ്പിക്കരുത്. പഴയ അന്നയായിരുന്നേൽ നിങ്ങളുടെ അടുത്തു വന്നേനെ. ഇനി അതുണ്ടാകില്ല ഇനി അങ്ങോട്ട് എൻ്റെ കാര്യം നോക്കാൻ എനിക്കറിയാം. അത്രയും പറഞ്ഞിട്ട് ഞാൻ അവിടന്ന് ഇറങ്ങി നേരെ ക്ലാസ്സിലേക്ക് തന്നെ പോയി.”
ഉച്ചക്ക് തന്നെ അവനുള്ള സസ്പെന്ഷൻ നോട്ടീസ് ബോർഡിൽ കയറി. ക്ലാസ്സു കഴിഞ്ഞു അനുപമയെ കൂട്ടി നേരെ കഫേയിലേക്ക് പോയി. അവളുടെ അടുത്ത് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞപ്പോൾ വളരെ ആശ്വാസം തോന്നി. എൻ്റെ മനസ്സിൽ കുറെ ചോദ്യങ്ങളും.
അർജ്ജു വേർഷൻ:
കീർത്തനയെ മീര മാഡം നടപടിയിൽ നിന്നൊഴുവാക്കി രക്ഷിക്കാനുള്ള ശ്രമത്തിലാണ്. അതിൻ്റെ ദേഷ്യത്തിലാണ് ഞാൻ ക്ലാസ്സിൽ ഇരുന്നത്. ആദ്യത്തെ ബ്രേക്ക് ആയപ്പോൾ രാഹുൽ വീണ്ടും ജെന്നിയുടെ അടുത്തേക്ക് ഓടി. മാത്യു വന്നു എൻ്റെ അടുത്തു കുറച്ചു സംസാരിച്ചു. ദീപു ഹോസ്റ്റലിൽ നിന്ന് മുങ്ങിയ കാര്യമായൊക്കെ എന്നോട് പറഞ്ഞു.
രണ്ടാമത്തെ പീരീഡിൻ്റെ പകുതി കഴിഞ്ഞപ്പോളാണ് അന്ന ക്ലാസ്സിലേക്ക് വരുന്നത് കണ്ടത്. എല്ലാവരുടെയും നോട്ടം അവളിലേക്കായി. എന്തുകൊണ്ടോ അവളുടെ വരവ് എന്നിൽ അസ്വസ്ഥത ഉണ്ടാക്കി. അന്നുണ്ടായിരുന്ന സഹതാപം ഒക്കെ പോയിരിക്കുന്നു. എന്നെയും അവളെയും കൂട്ടി ആയിരകണക്കിന് കഥകൾ ഇറങ്ങുമെല്ലോ എന്നായിരുന്നു എൻ്റെ ചിന്ത.
ഞാൻ മുൻപിലിരുന്ന് ലാപ്ടോപ്പിൽ നോക്കിയിരുന്നതല്ലാതെ അവളെ നോക്കിയതേ ഇല്ലേ. എന്തു വന്നാലും ലാപ്ടോപ്പ് സ്‌ക്രീനിൽ നിന്ന് കണ്ണെടുക്കുന്ന പ്രശ്നമായില്ല. അവൾ സ്ഥിരമിരിക്കുന്ന എൻ്റെ അടുത്തുള്ള സീറ്റിൽ രാഹുൽ ഇരിക്കുന്നുണ്ട്. അതു കൊണ്ട് ഇന്ന് ഏതായാലും ഇവിടെ ഇരിക്കില്ല. അവൾ പിൻനിരയിൽ എതിർ ദിശയിലുള്ള ഏതോ സീറ്റിൽ പോയിരുന്നു. സോഫിയ മിസ്സ് പോഡിയത്തിൽ രണ്ടു തട്ട് തട്ടിയതോടെ അതും തീർന്നു
ക്ലാസ്സിലെ ചിലരൊക്ക എൻ്റെ മുഖഭാവമെന്തെന്ന് അറിയാനായി നോക്കുന്നുണ്ട്.
അർജ്ജു വേർഷൻ:
അടുത്ത ബ്രേക്കായതും ഞാൻ നേരെ ലൈബ്രെറിയിലേക്ക് പോയി. രാഹുലിൻ്റെ അടുത്ത് മാത്രമാണ് പറഞ്ഞത്. വിശാലമായ ലൈബ്രറിയാണ്. ഐഐഎം പഠിക്കുമ്പോൾ എല്ലാവരും ലൈബ്രറിയിലാണ് സംസാരവും വർക്കും എല്ലാം. ഇവിടെ ശ്‌മശാന മൂകതയാണ്. ബെല്ലടിച്ചതും ലൈബ്രറിയൻ എന്നെ പറഞ്ഞു വിടാൻ വന്നു. എന്നെ തിരിച്ചറിഞ്ഞതോടെ അങ്ങേര് ഒരു മൂളി പാട്ടും പാടി പോയി. അതികം താമസിക്കാതെ ഞാൻ അവിടെ ഇരുന്നു സുഖമായി കുറെ നേരം ഉറങ്ങി. രാഹുൽ വന്ന് തട്ടി വിളിച്ചപ്പോളാണ് ആണ് ഞാൻ എഴുന്നേറ്റത്. ഉച്ചക്ക് ബ്രേക്കിൻ്റെ സമയം കഴിയാറായിരിക്കുന്നു. നല്ല പോലെ വിശക്കുന്നുണ്ട്. പുറത്തു പോയി കഴിക്കാനുള്ള ടൈം ഇല്ല. ക്യാന്റീനിലേക്ക് വെച്ച് പിടിച്ചു.