ഒരുത്തൻ വിളിച്ചു കൂവിയതും എല്ലാവന്മാരും കൂടി ചിരിച്ചു. ഇത് ഞാൻ പ്രതീക്ഷിച്ചതാണ്. ഈ അവസരം പാഴാക്കരുത്. നേരെ വിളിച്ചു കൂവിയവൻ്റെ അടുത്തേക്ക് ചെന്ന്. എൻ്റെ വരവ് കണ്ടപ്പോൾ തന്നെ അവനൊന്ന് പേടിച്ചിട്ടുണ്ട്.
” ചേട്ടാ മൂന്നാർ ഞാൻ കുറെ പോയിട്ടുണ്ട്. വേറെ സ്ഥലം വല്ലതുമുണ്ടോ? നമുക്ക് പോകാം. പോകുമ്പോൾ നിൻ്റെ അമ്മയെ കൂടി വിളിക്കാം എന്തേ?”
എല്ലാവരും ചിരിയായി. അതോടെ അവന് വയറു നിറഞ്ഞു. ഞാൻ തിരിഞ്ഞു നടന്നതും “ഹേ പടാക്ക” എന്ന് അരുൺവിളിച്ചു. തിരിഞ്ഞപ്പോൾ അവനും ഗാങ്ങും നിന്ന് ഇളിക്കുന്നുണ്ട്. ഉള്ളൊന്നു കാളി. ഇവിടെ തോറ്റാൽ തീർന്നു.
സാദാരണ സിനിമയിലൊക്കെ പെണ്ണുങ്ങൾ മുഖത്തു നോക്കി കൈ വീശുകയാണ് പതിവ്. പക്ഷേ ഞാൻ കരാട്ടെ പഠിച്ചത് അതിനല്ല. വയറു നോക്കി നല്ലൊരു പഞ്ച് അങ്ങോട്ട് കൊടുത്തു.
എൻ്റെ ഇടി കിട്ടിയതും അവൻ നിലത്തിരുന്നു പോയി. ആ മാതിരി ഇടിയാണ് ഇടിച്ചത്. കൂടെ ഉള്ളവന്മാരൊക്കെ അമ്പരന്നു നിൽക്കുകയാണ്. നേരത്തെ ഡയലോഗ് ഇറക്കിയവൻ വേഗം പിന്നിലോട്ട് മാറി അല്ലെങ്കിൽ അവനിട്ടും രണ്ടെണ്ണം കൊടുക്കാമായിരുന്നു. ആകെ നിശബ്ദത. അപ്പോഴേക്കും ഒന്ന് രണ്ട് ടീച്ചിങ്ങ് സ്റ്റാഫ് എത്തി.
ആരും ഒന്നും ചോദിച്ചതുമില്ല പറഞ്ഞുമില്ല. നേരെ ക്ലാസ്സിലേക്ക് വെച്ചു പിടിച്ചു. അനുപമ കൂടെയുണ്ട്. ഞാൻ ഒന്നും സംഭവിക്കാത്ത പോലെ ക്ലാസ്സിലിരുന്നു അനുപമയുമായി ഓരോ കാര്യങ്ങൾ സംസാരിച്ചിരുന്നു. മറ്റു ക്ലാസ്സിലുള്ളവരൊക്കെ വന്നു നോക്കി പോകുന്നുണ്ട്.
ഞാൻ വിചാരിച്ചതു പോലെ തന്നെ മീര മാമിൻ്റെ ഓഫീസിലെ അറ്റൻഡർ എത്തി. ഒന്നും പറയാൻ നിന്നില്ല നേരെ അവരുടെ റൂമിലേക്ക്. അവിടെ എത്തിയപ്പോൾ മറ്റവൻ അവിടെ ഉണ്ട് അരുൺ. പാവത്താനെ പോലെയാണ് നിൽപ്പ്.
മാഡം അകെ ദേഷ്യത്തിലാണ്.
അന്നേ എന്തു പണിയാണ് കാണിച്ചത്. കോളേജിൽ ഡിസ്‌സിപ്ലിൻ എന്നൊരു സാധനമില്ലേ. ഒരാളെ ഇടിക്കുക എന്നൊക്കെ പറഞ്ഞാൽ……
അവര് നിന്ന് കത്തുകയാണ്.
“എന്തെങ്കിലും ഉണ്ടെങ്കിൽ കംപ്ലൈന്റ്റ് ചെയ്‌താൽ നടപടിയെടുക്കാനല്ലേ ഞങ്ങളിരിക്കുന്നത്. “
“മാം രാവിലെ പറഞ്ഞത് ഇത്ര വേഗം മറന്നോ? എൻ്റെ കാര്യത്തിൽ യാതൊരു ഇടപെടലും നടത്തില്ല എന്നത്. “
എൻ്റെ മറുപടി കേട്ടതോടെ അവരൊന്നു അടങ്ങി.