ജീവ മീറ്റിംഗ് അവസാനിപ്പിച്ചു. എല്ലാവരും പോയപ്പോൾ വിശ്വനാഥൻ വെബിൽ ആക്റ്റീവ് ആയി.
സഞ്ജയുടെ വീട്ടിൽ ആരൊക്കെയുണ്ട്?
“അമ്മയും അനിയത്തിയും മാത്രമാണ് ഉള്ളത്. അച്ഛൻ നേരത്തെ മരിച്ചു പോയി.
ശരീരം വികൃതമാക്കിയിട്ടുണ്ട്. “
“ഞാൻ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കണ്ടിരുന്നു. ഇത് നമുക്കുള്ള ഒരു മെസ്സേജ് ആണ്. രണ്ടു പേർ രക്ഷപെട്ടിരിക്കുന്ന. ഒരാളെ തിരിച്ചറിയാൻ സാധിക്കും. അതിൽ തിരിച്ചറിയാൻ കഴിയാത്തവൻ സമർത്ഥനാണ്. അവനെ നമുക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു.”
“വിശ്വ, അവിടെ ഉണ്ടായിരുന്ന നമ്മുടെ weapons പോലീസ് ടീം കണ്ടെത്തിയിട്ടുണ്ട്. അത് കൊണ്ട് സഞ്ജയെ തീവ്രവാദിയായി മുദ്രകുത്താൻ ചാൻസ് ഉണ്ട്. അങ്ങനെ ഫോട്ടോ വല്ലതും മീഡിയയിൽ ലീക്കായാൽ അവൻ്റെ കുടുംബം. “
“ഇന്ന് തന്നെ ഞാൻ ഇടപെട്ട് കേസ് NIA ക്ക് കൈമാറാൻ ഏർപ്പാടാക്കാം. NIA യിൽ ഉള്ള ബിജോയുടെ ടീമിനെ സെറ്റാക്കാം. അതാകുമ്പോൾ അന്വേഷണം നമ്മുടെ കൺട്രോളിൽ നിൽക്കും.”
കുറച്ചു കാര്യങ്ങൾ കൂടി സംസാരിച്ച ശേഷം വിശ്വനാഥൻ മീറ്റിങ് അവസാനിപ്പിച്ചു. അതിനു ശേഷം satellite ഫോൺ ഉപയോഗിച്ചു ഒരു നമ്പറിലേക്ക് വിളിച്ചു.
“പോയ്സൺ എന്തായി തയ്യാറെടുപ്പുകൾ?”
തുടരും…