“ഇനി ഒരു വീഡിയോ കൂടി ഉണ്ട്. അതിലാണ് മൂന്നാമത്തെ ആൾ. പക്ഷേ മുഖം ഹെൽമെറ്റ് വെച്ച് മറച്ചിട്ടുണ്ട്. ഒന്നാമൻ അവൻ്റെ വണ്ടിയിൽ തിരിച്ചു പോകുന്നത് വ്യക്തമാണ്. ”
റോണി നാലാമത്തെ വീഡിയോ പ്ലേയ് ചെയ്‌തു.
ജീവ തൻ്റെ മുൻപിൽ ഇരിക്കുന്ന പോസ്റ്മോർട്ടം റിപ്പോർട്ട് വായിച്ചു. കഴുത്തിന് പിന്നിൽ ആഴമായ മുറിവാണ് സഞ്ജയുടെ മരണകാരണം. ഫോൺ ട്രാക്ക് ചെയ്‌താണ് എത്തിയിരിക്കുന്നത് അതായത് ഹാക്കർ വഴി. അപ്പോൾ ചെന്നൈയിൽ നിന്ന് അവർ ഇവിടെക്കാണ് വന്നത്. ആന്ധ്രയിലേക്കുള്ള യാത്ര വെറും ഡിവേർഷൻ മാത്രമായിരുന്നു.
അവൻ വേഗം തന്നെ ഉദയിനെ വിളിച്ചു.
“ഉദയ് ചെന്നൈ കൊലപാതകങ്ങളുടെ പോസ്റ്മോർട്ടം റിപ്പോർട്ടുകൾ എനിക്ക് ലഭിക്കണം. ഇവിടെ ബാംഗ്ലൂർ അവർ സ്ട്രൈക്ക് ചെയ്‌തു, നമ്മുടെ ഒരാൾ മരണപെട്ടിടിക്കുന്നു.
ജീവ ഫോൺ വെച്ച ശേഷം അവരോട് കൂടി ചെന്നൈ കൊലപാതകങ്ങളെ കുറിച്ച് അവരോട് പറഞ്ഞു.
“നമ്മുടെ ട്രാപ് സെറ്റാക്കിയ വീട്?”
“ഇല്ല പോലീസ് നായ അങ്ങോട്ട് ചെന്നിരുന്നു. വീട് പൂട്ടി കിടക്കുന്നതിനാൽ അവർ ശ്രദ്ധിച്ചിട്ടില്ല. അവിടെ ആരും താമസമില്ലെന്ന് അയൽക്കാരുടെ സ്റ്റേറ്റ്മെൻ്റെ ഉണ്ടായിരിക്കണം.”
“വേറെ എന്തെങ്കിലും?
“സാർ പോലീസ് മഹസറിൽ സഞ്ജയുടെ ലാപ്ടോപ്പ് മിസ്സിംഗ് ആണ്. റിമോട്ട് ട്രാക്കിംഗ് ശ്രമിച്ചിരുന്നു പക്ഷേ നടന്നില്ല. അത് എന്തുകൊണ്ടാണ് എന്ന് മനസ്സിലാകുന്നില്ല.”
“അവർ എന്തെങ്കിലും ഉപായം കണ്ടെത്തിക്കാണും. എങ്കിലും അവർ ലാപ്ടോപ്പിൽ പരതാൻ ശ്രമിക്കും ലാപ്ടോപ്പ് ഹാക്ക് ചെയ്യാൻ ശ്രമിച്ചാൽ സ്പൈക്ക് തന്നെത്താൻ ആക്ടിവേറ്റ് ആകും. അതിനുള്ളിൽ ലൊക്കേഷൻ ട്രേസ് ചെയ്യാൻ ശ്രമിക്കണം.”
“ബാങ്കിൽ രണ്ടു cctv പോലീസ് identify ചെയ്‌തിട്ടുണ്ട്. ഒന്ന് നമ്മുടെ cctv ആണ്. നിയമപ്രകാരമുള്ള നോട്ടീസ് ബാങ്കിന് കൈമാറിയിട്ടുണ്ട്. നാളെ രാവിലെ തന്നെ നോട്ട് നിറക്കാനുള്ള വ്യാജേനെ ഞാനും നൗഫലും പോയി നമ്മുടെ ക്യാമറ അഴിച്ചെടുക്കാനാണ് തീരുമാനം.”
അവർ മിക്കവാറും സിറ്റി വീട്ടുകാണും. എങ്കിലും സ്റ്റാൻലി ആ CCTV യിൽ ശ്രമിച്ചു നോക്ക്. ആദ്യം ലോക്കൽ ബസ് സ്റ്റേഷൻ വഴി. നാളെയാകുമ്പോളേക്കും IB വഴി lookout നോട്ടീസ് ഇറക്കം. എങ്കിലും താഴെ തട്ടിലേക്ക് അത് എത്താൻ സമയമെടുക്കും നമുക്ക് ഇല്ലാത്തതതും അതാണ്.