“സാർ കേസ് അന്വേഷിക്കുന്ന രൂപറാണി IPS ആണ്. മാഡം ഞാൻ ഇടപെട്ടതിന് എതിരെ ആൾറെഡി കംപ്ലൈന്റ്റ് ചെയ്തിട്ടുണ്ട്. mutilation ഒക്കെ ഉള്ളത് കൊണ്ട് മീഡിയ വാർത്ത ആയിട്ടുണ്ട്. സേഫിൽ നിന്ന് തോക്കുകൾ കണ്ടെത്തിയതിനാൽ. terror കേസ് ആയിട്ടാണ് അവർ എടുത്തിരിക്കുന്നത്. മിക്കവാറും നമ്മുടെ ആളെ തീവൃവാദിയാക്കും”
“അതൊക്കെ ഞാൻ നോക്കിക്കോളാം. ലോക്കൽ പോലീസ് അന്വേഷണം നോക്കിയിട്ട് അപ്ഡേറ്റ് ചെയ്യണം. അന്വേഷണ ടീമിൽ തന്നെ വേറെ ഒരാളെ പിടിക്ക്. “
“ശരി സാർ. “
അർബ്ബാസ് ഇറങ്ങിയതും ജീവ ടെക് ടീമിനെ റോണിയെ നോക്കി. “ആക്രമണം നടന്നത് പക്ഷേ നമ്മൾ ട്രാപ് സെറ്റ് ചെയ്‌ത വീട്ടിലല്ല. surveillance ടീം താമസിച്ചിരുന്ന വീടിൻ്റെ മുൻപിലാണ്. എങ്കിലും അക്രമികൾ ക്യാമെറയിൽ പതിഞ്ഞിട്ടുണ്ട്. മരിച്ച ആളിന് പുറമെ രണ്ടു പേർ കൂടി ഉണ്ട്. ഞാൻ പ്രസക്തമായ ഭാഗങ്ങൾ കാണിക്കാം.
റോണി വീഡിയോ പ്ലേയ് ചെയ്‌തു.
“ഇത് suspect A ആദ്യം നമ്മുടെ പ്രൈമറി ക്യാമറ ഉള്ള ATM ൽ കയറി. നമ്മുടെ surveillance ക്യാമറ അയാൾ identify ചെയ്തിട്ടുണ്ട്. “
“നമ്മൾ എന്തു കൊണ്ടാണ് ഇത് നേരത്തെ തിരിച്ചറിയാതിരുന്നത്?”
“ATM ൽ കയറുന്നവരെ അല്ല നമ്മൾ വാച്ച് ചെയ്‌തിരുന്നത് മറിച്ചു റോസ് സ്ട്രീറ്റിലേക്ക് കയറുന്നവരെയാണ് വാച്ച് ചെയ്‌തിരുന്നത്. അയാൾ ATM ൽ കയറിയിട്ട് റോസ് സ്ട്രീറ്റിൽ കയറാതെ തിരിച്ചു പോകുകയാണ് ചെയ്‌തത്. ഇപ്പോൾ മാത്രമാണ് ഇയാൾ ATM ൽ നിന്ന് withdrawal ഒന്നും നടത്തിയിരുന്നില്ല എന്ന് മനസ്സിലായത്. “
റോണി രണ്ടാമത്തെ ഫുറ്റേജുകൾ പ്ലേയ് ചെയ്‌തു. രണ്ടു പേർ sales man മാരുടെ വേഷത്തിൽ റോഡിലേക്ക് നടന്നു പോകുന്ന. അതും ATM cctv ഫുറ്റേജ് ആണ്. പക്ഷേ സംഭവം നടന്ന ദിവസത്തെയാണ്.
“അടുത്ത ഫുറ്റേജ് ട്രാപ് സെറ്റാക്കിയ വീട്ടിലെ concealed ക്യാമെറയിൽ നിന്നാണ്”
റോണി മൂന്നാമത്തെ വീഡിയോ പ്ലേ ചെയ്‌തു.
അതിൽ രണ്ടു പേരുടെയും മുഖം വ്യക്തമാണ്. ഇതിൽ ഇവനാണ് കൊല്ലപ്പെട്ടത്. നമ്മുടെ surveillance ടീം താമസിച്ചിരുന്ന വീട്ടിൽ cctv surveillance ഒന്നുമില്ല. അതു കൊണ്ട് നടന്ന സംഭവങ്ങൾ ഊഹിച്ചെടുക്കാനെ പറ്റുകയുള്ളു.