പെട്ടന്ന് ഭദ്രന് ഒരു ഐഡിയ തോന്നി. അയാൾ ടെലിഫോൺ ബൂത്തിൽ പോയി വിസിറ്റിംഗ് കാർഡ് എടുത്ത് പരീക്ഷ കോൺട്രോളറെ വിളിച്ചു.
“സാർ ഞാൻ ഭദ്രൻ രാവിലെ കണ്ടിരുന്നു.”
“മനസ്സിലായി സാർ”
“എനിക്ക് നിങ്ങളുടെ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെൻ്റെലെ ഉദയ് സാറിൻ്റെ contact ഒന്ന് തരാമോ.”
“ഉദയ് എന്ന് തന്നയാണോ പേര്. എൻ്റെ അറിവിൽ അങ്ങനെ ഒരു പ്രൊഫസർ ആ ഡിപ്പാർട്മെൻ്റെൽ ഇല്ലല്ലോ”
കുറച്ചു നേരത്തേക്ക് ഭദ്രന് എന്തു പറയണം എന്നറിയാതെ നിന്നു.
“സാർ, Department HOD നമ്പർ മതിയോ?”
“no thank you ഇപ്പോൾ ആവിശ്യമില്ല.”
ഭദ്രൻ ഫോൺ വെച്ചു.
ഭദ്രനോടാണ് കളി. ഇതിൻ്റെ പിന്നിലെ കളി എന്തായാലും ഈ ഭദ്രൻ കണ്ടെത്തിയിരിക്കും.
ത്രിശൂൽ ഓഫീസ് ബാംഗ്ലൂർ:
ജീവയുടെ നേതൃത്വത്തിൽ മീറ്റിങ് നടക്കുകയാണ്. ജീവ, സ്റ്റാൻലി ബാംഗ്ലൂർ ടെക് ടീമിലെ റോണി. പിന്നെ IB ഏജൻറ് അർബ്ബാസ് ,ഓൺലൈൻ ആയി വിശ്വനാഥനുമുണ്ട് പക്ഷേ അത് ജീവക്ക് മാത്രമേ അറിയുകയുള്ളൂ.
സഞ്ജയുടെ മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞു സ്വദേശമായ മധ്യപ്രദേശിലേക്ക് ചാർട്ടേർഡ് ഫ്ലൈറ്റിൽ കൊണ്ടുപോയിരിക്കുകയാണ്. അരുണും ദീപക്കുമാണ് കൂടെ പോയിരിക്കുന്നത്.
“അർബാസ് ഫോര്മാലിറ്റീസ് എളുപ്പമാക്കി മൃതദേഹം വിട്ടു കിട്ടാൻ ഇടപെട്ടതിന് നന്ദി. അന്വേഷണ പുരോഗതി ഒന്ന് അപ്ഡേറ്റ് ചെയ്യാമോ?”
കാര്യമായ പുരോഗതിയൊന്നുമില്ല. രാവിലെ പത്രമിടാൻ പോയ ആളാണ് കണ്ടത്. അയാളുടെ പോലീസ് സ്റ്റെമെന്റ്റ് അപ്പോൾ തന്നെ പോലീസ് എത്തി. ഡോഗ്‌സ്‌ക്വാഡ് മണം പിടിച്ചു മെയിൻ റോഡ് വരെ പോയി. മരണം നടന്നത് തലേ ദിവസം നാലുമണി സമയത്താണ്. മരിച്ചതിൽ ഒരാൾ TCS എംപ്ലോയീ ആണ് എന്നാണ് പോലീസ് ആദ്യം കരുതിയത്. പക്ഷേ അന്വേഷിച്ചപ്പോൾ ഫേക്ക് id ആണ് എന്ന് പൊലീസിന് മനസ്സിലായിട്ടുണ്ട്. ഐബി ഏജെൻ്റെ ആണെന്ന് മനസ്സിലായിട്ടില്ല.
മൂന്നാമത്തെ വീഡിയോ പ്ലേ ചെയ്‌തു . പിന്നെ ഇടതു ഭാഗത്തെ വീടുകളിൽ രണ്ടു പേർ എൻസൈക്ലോപീഡിയ പോലെ ഉള്ള ബുക്ക് വിൽക്കാൻ ആ സമയം ചെന്നിരുന്നു. കൊല്ലപ്പെട്ടതിൽ ഒരാളെ രണ്ടാമത്തെ വീട്ടിലെ സ്ത്രീ തിരിച്ചറിഞ്ഞിട്ടുണ്ട്.
(അർബ്ബാസ് കരുതിയിരിക്കുന്നത് ഇത് ഒരു IB ഓപ്പറേഷൻ ആണ് എന്നാണ് കാരണം ത്രിശൂൽ ഏജൻസിയുടെ കാര്യം ജൂനിയർ IB ഉദ്യോഗസ്ഥനായ അയാൾക്ക് അറിയില്ല)