ജീവിതമാകുന്ന നൗക 109 [റെഡ് റോബിൻ]

Posted by

 

“ശരി സാർ ഒന്ന് വിളിക്കാമോ? HOD ആളെ വിട്ട് ഉദയനെ വിളിപ്പിച്ചു. “

ഉദയ് കടന്നു വന്നപ്പോൾ തന്നെ ഭദ്രൻ ശ്രദ്ധിച്ചു. ആള്  ചെറുപ്പമാണ് പിന്നെ ID TAG പുതിയതായി തോന്നി. എങ്കിലും അയാൾ അത് പുറത്തു കാണിച്ചില്ല.

“സാർ ഞാൻ കേരള പോലീസിൽ നിന്നാണ്. രണ്ടു പേർ വ്യാജ ഡിഗ്രീ സർട്ടിഫിക്കറ്റ് വെച്ച് ജോലിക്ക് കയറി എന്നൊരു പരാതി കിട്ടിയിട്ടുണ്ട്. ഒരു അർജ്ജുൻ ദേവ് പിന്നെ രാഹുൽ കൃഷ്ണൻ “

ഭദ്രൻ മനഃപൂർവ്വം നുണ പറഞ്ഞു.

“അന്വേഷിച്ചപ്പോൾ അവർ ഇവിടെ പഠിച്ചവർ തന്നെയാണ്. HOD പറഞ്ഞു സാർ ആണ് പ്രൊജക്റ്റ് ഗൈഡ് എന്ന് അത് കൊണ്ട് ഒന്ന് കാണാം എന്ന് കരുതി.”

ഭദ്രൻ തിരിച്ചും മറിച്ചുമൊക്കെ ചോദിച്ചെങ്കിലും   ഉദയൻ സമ്മർഥമായി ഉത്തരങ്ങൾ പറഞ്ഞു.

ഉച്ചയോടെ ഭദ്രൻ അവിടന്ന് ഇറങ്ങി. ഭദ്രൻ്റെ പിന്നാലെ ത്രിശൂൽ ചെന്നൈ ടീമിലെ ആൾ ഉണ്ടായിരുന്നു. നേരെ ഒരു ഹോട്ടലിൽ കയറി ഫുഡ് ഓർഡർ ചെയ്‌തു.

അറിഞ്ഞടത്തോളം അവർ അവിടെ തന്നെയാണ് പഠിച്ചത്. പക്ഷേ എന്തോ അങ്ങോട്ട് ശരിയാകുന്നില്ല. Asst Prof  Uday kumar was too good. പക്ഷേ ഇനി എങ്ങനെ അന്വേഷിക്കും. ആ ബാച്ചിൽ പെട്ട ആരെയെങ്കിലും കിട്ടാതെ നിജസ്ഥിതി അറിയാൻ സാധിക്കില്ല.  ഊഹങ്ങൾ വെച്ചു ലെന മാഡാത്തിൻ്റെ അടുത്തു ഒന്നും പറയാൻ പറ്റില്ല.

എന്തായാലും രാത്രി തന്നെ തിരിച്ചു പോകണം. കൂടുതൽ ദിവസം ഇവിടെ നിന്നാൽ തൻ്റെ ജോലി തന്നെ പോകും.

ഭക്ഷണം കഴിച്ചു ശേഷം ഹോട്ടലിൽ പോയി വിശ്രമിച്ചു. വൈകിട്ടുള്ള ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്‌ത ശേഷം റെയിൽവേ സ്റ്റേഷനിൽ പോയി. റെയിൽവേ സ്റ്റേഷൻ വരെ ത്രിശൂൽ agent സി ഐ ഭദ്രനെ പിന്തുടർന്നു. അന്വേഷണം അവസാനിപ്പിച്ചു തിരിച്ചു പോകാനാണ് എന്ന് മനസ്സിലായപ്പോൾ അയാൾ തിരിച്ചു പോയി.

ട്രെയിൻ വരാൻ ഇനിയും സമയമുണ്ട്. ഭദ്രൻ വീണ്ടും ആലോചനയിലാണ്.

താൻ കണ്ട പരീക്ഷ കൺട്രോളർ നുണ പറഞ്ഞതായി തോന്നുന്നില്ല. അയാൾ സിസ്റ്റം ചെക്ക് ചെയ്‌ത അവർ അവിടെയാണ് പഠിച്ചത് എന്ന് കൺഫേം ചെയ്‌തു. ഡിപ്പാർട്മെൻ്റെ HOD ആണ് നുണ പറഞ്ഞതായി തോന്നിയത്. പക്ഷേ അതു കഴിഞ്ഞു കണ്ട ഉദയ് കുമാർ എല്ലാം കൃത്യമായി ആണ് പറഞ്ഞത്. He was too good,  too good to be a professor.

Leave a Reply

Your email address will not be published. Required fields are marked *