“യൂണിവേഴ്സിറ്റി സിസ്റ്റത്തിൽ തന്നെ ലോഗിൻ ചെയ്‌താലും ഡീറ്റെയിൽസ് ഒക്കെ കാണും. സംഭവം ശരിയാണ്.
അത് കേട്ടപ്പോൾ HOD ഒന്ന് അമ്പരന്നു. അയാൾ അത് ചെക്ക് ചെയ്‌തു നോക്കി.
“സാർ ഇന്ന് ഒരു ദിവസത്തേക്ക് ഞാൻ നിങ്ങളുടെ ഡിപ്പാർട്മെൻ്റെലെ asst പ്രൊഫസ്സർ ആണ്. കൂടുതൽ ചോദ്യങ്ങൾ ചോദിക്കുകയാണെങ്കിൽ എന്നെ വിളിച്ചാൽ മതി. വരുന്ന ആളോട് അവരുടെ പ്രൊജക്റ്റ് ഗൈഡ് ആയിരുന്നു എന്ന് പറഞ്ഞാൽ മതി”
പത്തരയോടെ ഭദ്രൻ യൂണിവേഴ്സിറ്റിയിൽ എത്തി. ആദ്യം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ പരീക്ഷ കൺട്രോളറുടെ ഓഫീസിലേക്കാണ്. അവിടെ പരീക്ഷ കൺട്രോളറെ കണ്ടു. ID കാർഡ് കാണിച്ചു
“സാർ ഞാൻ കേരള പോലീസിൽ നിന്നാണ്. വ്യാജ ഡിഗ്രി പരാതി കിട്ടിയിട്ടുണ്ട്. അതിനെ പറ്റി അറിയാൻ ആണ്. unofficial ആയി പറഞ്ഞാൽ മതി. “
അയാൾ അർജ്ജുവിൻ്റെയും രാഹുലിൻ്റെയും ഡിഗ്രീ സെർട്ടിഫിക്കറ്റുകളുടെ കോപ്പി നൽകി.
“കോപ്പി കണ്ടിട്ട് ഇത് ഇവിടത്തെ സർട്ടിഫിക്കറ്റ് ആണെന്ന് തോന്നുന്നു. എങ്കിലും സിസ്റ്റത്തിൽ ചെക്ക് ചെയ്‌തു നോക്കാം. “
അയാൾ ചെക്കിൻ ചെയ്‌തു നോക്കി
“സാർ രണ്ടു പേരും ഇവിടെ പഠിച്ചതാണ്. ആരോ വ്യാജ പരാതി തന്നതാകും. “
അയാൾ മോണിറ്റർ കാണിച്ചു.
“സാർ, ഇത് എൻ്റെ കാർഡ് ആണ്. കൂടുതൽ എന്തെങ്കിലും അറിയണമെങ്കിൽ വിളിച്ചാൽ മതി .”
ഭദ്രൻ നന്ദി പറഞ്ഞിറങ്ങി.
കൂടുതൽ കാര്യങ്ങൾ അറിയാൻ അയാൾ കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്മെൻ്റെ HOD യെ കണ്ടു.
“ഞാൻ ഭദ്രൻ കേരള പോലീസിൽ നിന്നാണ്.”
അയാൾ ID കാർഡ് കാണിച്ചു.
“ഇവിടെ പഠിച്ചിരുന്ന രണ്ടു പേരെ കുറിച്ച് അറിയാനാണ്. ഒരു അർജ്ജുൻ ദേവും രാഹുൽ കൃഷ്‌ണ.”
“ അർജ്ജുൻ ദേവ് രാഹുൽ കൃഷ്‌ണ, അറിയാം നല്ല സ്റ്റുഡൻസ് ആണ്. കൂടുതൽ അറിയണമെങ്കിൽ അവരുടെ പ്രൊജക്റ്റ് ഗൈഡിനെ വിളിക്കാം.”
അയാളുടെ സംസാരം കേട്ടപ്പോൾ ഭദ്രന് ചില സംശയങ്ങൾ തോന്നി. സാധരണ ഒരാൾ എന്തിനാണ് അന്വേഷിക്കുന്നത് എന്ന് ക്യൂരിയോസിറ്റിയുടെ പുറത്തു ചോദിക്കും. ഇവിടെ HOD യുടെ ഭാഗത്തു നിന്ന് അങ്ങനെ ഉണ്ടായില്ല. പോരാത്തതിന് കാണാതെ പഠിച്ചു പറയുന്ന പോലെ റെഡി മെയ്‌ഡ് ഉത്തരം . പിന്നെ മുഖത്തു ചെറിയ ഒരു പരിഭ്രമം. എങ്കിലും ഭദ്രൻ അത് പുറത്തു കാണിച്ചില്ല. കൂടുതൽ അന്വേഷിക്കേണ്ടിയിരിക്കുന്നു.