ജീവിതമാകുന്ന നൗക 109 [റെഡ് റോബിൻ]

Posted by

“അടിപൊളി. അവളുടെ തൊലിക്കട്ടി സമ്മതിച്ചിരിക്കുന്നു. ഇവിടെ വലിയ ധൈര്യശാലി ക്ലാസ്സിൽ പോകാതെ ഇരിക്കുന്നു. അവൾ പുല്ലു പോലെ  ക്ലാസ്സിൽ വരുന്നു”

കിട്ടിയ അവസരത്തിൽ അവൻ എനിക്കിട്ട് ഒന്ന് കൊട്ടി. ഞാൻ ഒന്നും മിണ്ടാൻ പോയില്ല.

“കാലം പോയൊരു പോക്കേ ഇല വന്ന് മുള്ളിൽ വീണാലും മുള്ള് വന്ന് മുള്ളിനാണ് കേടല്ലേ.”

അവൻ എന്നേ ചൊറിയാൻ ആയി ഒന്ന് കൂടി പറഞ്ഞു.

“ഡാ നിനക്ക് പോകണേൽ പൊക്കോ. എന്തിനാണ് എന്നെ ചൊറിയുന്നത്?”

“അത് വേണ്ട പോകുകയാണെങ്കിൽ ഒരുമിച്ചു പോകാം .”

“എന്നാൽ വാ നമുക്ക് പോകാം. ജെന്നിയെ കാണാതെ നീ ചാകേണ്ട.”

ഞാൻ പറഞ്ഞതും അവൻ ഡ്രസ്സ് മാറാൻ ഓടി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരുന്നപ്പോളാണ് അരുൺ സാർ  പറഞ്ഞ പ്രൊട്ടക്ഷൻ്റെ  കാര്യം ഓർത്തത്.   പുള്ളിക്കാരനെ വിളിച്ചു അദ്യ തീരുമാനം മാറ്റി   ക്ലാസ്സിൽ പോകുന്നുണ്ട് എന്ന് അറിയിച്ചു. ആദ്യം പോകുന്നില്ല എന്ന് പറഞ്ഞിട്ട് പിന്നെ പോകുന്നു എന്ന് പറഞ്ഞെങ്കിലും പുള്ളി നീരസമൊന്നും പ്രകടിപ്പിച്ചില്ല.

ഞങ്ങൾ താഴെ എത്തിയപ്പോൾ വണ്ടിക്കരികിൽ ദീപക്ക് നിൽക്കുന്നുണ്ട്.  ദീപക്കിന് കണ്ടതും രാഹുൽ ഒന്നമ്പരുന്നു.

ഞാൻ  ഒന്നും മിണ്ടിയില്ല പോളോയുടെ താക്കോൽ ദീപക്കിന് കൊടുത്തു. പുറത്തേക്കിറങ്ങുന്നതിന് മുൻപ് ഇന്നോവ മുൻപിൽ ഇറങ്ങി. പറയാതെ തന്നെ രാഹുലിന് കാര്യം മനസ്സിലായി. കോളേജിലേക്കുള്ള യാത്രയിൽ കാര്യമായ സംസാരമൊന്നുമുണ്ടായില്ല.

കോളേജ് ഗേറ്റ് അടുത്തപ്പോൾ ദീപക്ക് വാഹനം ഒതുക്കി. ഞാൻ വീണ്ടും ഡ്രൈവിംഗ് സീറ്റിലേക്ക് . ദീപക്ക് ഇന്നോവയിലേക്കും. എൻ്റെ കാർ ഗേറ്റ് കടക്കുന്ന വരെ ത്രിസൂൽ ടീം അവിടെ തന്നെയുണ്ടായിരുന്നു.

ഗേറ്റ് കടന്നപ്പോളേക്കും മനസ്സാകെ കലുഷിതമായി.  കോളേജിലേക്ക് നടന്ന് കയറിയപ്പോൾ തന്നെ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട്. ചില സീനിയർസ്  അരുണും ഗാങ്ങും  ഒക്കെ ചെറിയ ഒരു പുച്ഛ ചിരിയോടെ പരസ്‌പരം സംസാരിക്കുന്നുണ്ട്. പക്ഷേ ഞങ്ങളെ നോക്കുന്നൊന്നുമില്ല. മുഖത്തു നോക്കിയാണ് അവന്മാർ ഈ കോണ കോണച്ചിരുന്നെങ്കിൽ രണ്ടെണ്ണം പൊട്ടിക്കാമായിരുന്നു. രാഹുലിനും ചൊറിഞ്ഞു കയറി വന്നിട്ടുണ്ട്.   തത്കാലം ഒഴുവാക്കിയേക്കാം. കോളേജിൽ വെച്ച് ഇന്ന് തന്നെ ഒരു സീൻ ഉണ്ടാക്കണ്ടേ.

ക്ലാസ്സിൽ കയറിയപ്പോൾ അതിനേക്കാൾ ശോകം. ആദ്യ കുറച്ചു നേരം എല്ലാവരും ഏതോ അന്യ ഗ്രഹ ജീവിയെ പോലെ ഞങ്ങളെ നോക്കി പെണ്ണുങ്ങൾ ഒക്കെ കുശുകുശുക്കൽ തുടങ്ങി. സുമേഷ് എന്നെ നോക്കി ഒരു വളിച്ച ചിരി പാസാക്കി.

Leave a Reply

Your email address will not be published. Required fields are marked *