ജീവിതമാകുന്ന നൗക 109 [റെഡ് റോബിൻ]

Posted by

തിരഞ്ഞു . പിന്നെ ഡിജിറ്റൽ ലോക്ക് ഉള്ള വലിയ ഒരു അലമാര. വായിക്കാനുള്ള ബുക്ക്സ് വേറേ പറയത്തക്ക ഒന്നുമില്ല. മുകളിൽ രണ്ടു റൂം ഉണ്ട് അവൻ വേഗം പോയി നോക്കി. അലമാരയിൽ കുറച്ചു ഡ്രെസ്സുകൾ അല്ലാതെ ഒന്നുമില്ല. തിരിച്ചു താഴെ ഒന്നുകൂടി നോക്കിയപ്പോളാണ് ഒളിച്ചു വെച്ച നിലയിൽ ലാപ്ടോപ്പ് ലഭിച്ചത്. കിച്ചണിൽ കയറി നല്ല ഒരു കത്തി കൈക്കലാക്കി. കൂടെ ഒരു പ്ലാസ്റ്റിക് കവറും. തൻ്റെ കൈയിലുള്ള ചെറിയ കത്തി വെച്ച് സലീം ആവിശ്യപ്പെട്ടത് ചെയ്യാൻ സാധിക്കില്ല.   ജാഫറിൻ്റെ  ബോധം പോയിട്ടുണ്ട്. എഴുന്നേറ്റിരുത്തിയത് പോലെ അല്ല. ഒരു സൈഡിലേക്ക് ചെരിഞ്ഞു വീണിരിക്കുന്നു.    മുഴുവൻ ചോരമയമാണ് ജാഫറിൻ്റെയും മരിച്ചു കടക്കുന്നവൻ്റെയും രക്തം കാർപോർച്ചിൽ നിന്ന് റോഡിലേക്ക് ഒഴുകി തുടങ്ങിയിരിക്കുന്നു. ബാഗിലും രക്തമായിട്ടുണ്ട്.  ആദീൽ വേഗം തന്നെ മരിച്ചു കിടക്കുന്ന ത്രിശൂൽ ഏജന്റിനെ വീണ്ടും തിരിച്ചു കിടത്തി. ആദ്യം പോക്കറ്റ് പരിശോദിച്ചു. പിന്നെ സലീം ആവിശ്യപെട്ടപോലെ കണ്ണുകൾ ചൂഴ്‌ന്നെടുത്തു. ജനേദ്രിവും എല്ലാം കൂടി പ്ലാസ്റ്റിക് കവറിലാക്കി  എല്ലാം കൂടി ബാഗിലേക്ക് തിരുകി. ജാഫർ ബോധം മറഞ്ഞു കിടക്കുകയാണ്.  അകത്തു പോയി  ഡൈനിങ്ങ് വാഷിൽ  കൈയും മുഖവും കഴുകി കണ്ണാടിയിൽ നോക്കി. ഷർട്ടിൽ നല്ല രീതിയിൽ രക്തമായിട്ടുണ്ട്. മെയിൻ റോഡിൽ ചെന്നാൽ എന്തായാലും ആളുകൾ കാണും. വാതിലും ഗേറ്ററും അടച്ച ശേഷം ആദീൽ  ബാഗും എടുത്ത് പുറത്തേക്കിറങ്ങി. തൊട്ടടുത്ത വീട്ടിലേക്ക് ഒന്ന് കൂടി നോക്കി. പതിയെ മെയിൻ റോഡ് ലക്ഷ്യമാക്കി നടന്നു. അപ്പോഴേക്കും സലീം ബൈക്കുമായി എത്തി കൂളിംഗ് ഉള്ള ഫുൾ ഹെൽമെറ്റ് ആണ്. ഹാൻഡിലിൽ  ഒരു കവറിൽ എന്തോ സാധനമുണ്ട് . ആദീൽ വണ്ടിയിൽ കയറി നേരെ വീട്ടിലേക്ക് അല്ല പോയത്. പകരം ആരും ഇല്ലാത്ത മറ്റൊരു ഇട വഴിയിലേക്ക് കയറി. അതിനു ശേഷം ഒന്നും മിണ്ടരുത് എന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു. എന്നിട്ട് ബാഗ് തുറന്നു ലാപ്ടോപ്പ് എടുത്ത ശേഷം കവറിൽ  നിന്ന് അലൂമിനിയം ഫോയിൽ പേപ്പർ എടുത്തു ലാപ്ടോപ്പ് നല്ലത് പോലെ കട്ടിയായി  പൊതിഞ്ഞു  തിരിച്ചു ബാഗിൽ വെച്ചു. പിന്നെ തിരിച്ചു താമസസ്ഥലത്തേക്ക്

Leave a Reply

Your email address will not be published. Required fields are marked *