എന്നാൽ സഞ്ജയ്‌ക്ക് സമയം കളയാനില്ല രണ്ടാമൻ എവിടെയാണ് എന്ന് നോക്കുന്നതിനൊപ്പം ഒരു കൈ പിസ്‌റ്റോളിലേക്കു നീങ്ങി. പക്ഷേ അപ്പോഴേക്കും ആദീൽ സഞ്ജയുടെ കഴുത്തിനു പിന്നിലായി കുത്തിയിറക്കിയിരുന്നു. സഞ്ജയ് താഴെക്ക് വീണു. അവസാനമായി അവൻ്റെ കണ്ണിൽ കണ്ടത് നേരെ മുൻപിൽ കിടന്നു പിടയുന്ന ജാഫറിനെ അല്ല. പക്ഷേ വീട്ടിൽ തനിക്കു വേണ്ടി കാത്തു നിൽക്കുന്ന അമ്മയെയും കുഞ്ഞി പെങ്ങളേയുമാണ്.
ആദീൽ ജാഫറിൻ്റെ അടുത്തേക്ക് നീങ്ങി. അടി വയറിലാണ് കുത്തു കിട്ടിയിരിക്കുന്നത്. നല്ല ചികിത്സാകിട്ടിയാൽ രക്ഷപെടാം. ശബ്ദം പുറത്താകാതിരിക്കാൻ ജാഫർ കൈ സ്വയം കടിച്ചു പിടിച്ചിട്ടുണ്ട്, ആദീൽ വേഗം തന്നെ കൊന്നവനെ മറച്ചു കടത്തിയ ശേഷം അരയിൽ നിന്ന് തോക്കെടുത്തു. വീട്ടിൽ നിന്ന് അനക്കമൊന്നുമില്ല. ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ താനിപ്പോൾ ജീവനോടെ ഉണ്ടാകില്ല.
ആദീൽ ചുറ്റും നോക്കി ആരും തന്നെ പുറത്തേക്ക് ഇറങ്ങിയിട്ടില്ല. എതിർവശത്തെ രണ്ടു വീടുകളും കാലിയാണ്. സൈഡിൽ നേരത്തെ കയറിയ വീടിലും ആളില്ല. ജാഫറിനെ എഴുന്നേറ്റിരിക്കാൻ സഹായിച്ചു. കത്തി അവിടെ തന്നെയുണ്ട്. നല്ല പോലെ രക്തമൊലിച്ചു ഇറങ്ങുന്നുണ്ട്. ആദീൽ
അവൻ വേഗം സലീമിനെ വിളിച്ചു ഉണ്ടായ കാര്യങ്ങൾ പറഞ്ഞു.
സമയം കളയേണ്ട വേഗം അകത്തു കയറി നോക്ക്. ലാപ്ടോപ്പ് ഹാർഡിസ്ക് പെൻഡ്രൈവ് അങ്ങനെ വല്ലതും ഉണ്ടെങ്കിൽ എടുത്തേരെ. പിന്നെ ആ കൊന്നവൻ്റെ ജനനേദ്രിയവും കണ്ണും.
ഭായി ജാഫർ.
അവനെ രക്ഷിക്കാൻ പറ്റില്ല. ജീവനോടെ പിടിക്കപ്പെടുകയും അരുത്. എന്തു ചെയ്യണം എന്ന് ഞാൻ പ്രത്യകം പറയേണ്ടല്ലോ. 10 മിനിറ്റിൽ കൂടുതൽ എടുക്കരുത്.
ആദീൽ വീടിനകത്തേക്ക് ഓടി കയറി റൂമുകൾ ഓരോന്നായി പരിശോദിച്ചു. കാര്യമായ ഒന്നുമില്ല. മരിച്ച ആളുടെ ഒരു വ്യാജ id കാർഡ് ഉണ്ട്. TCS സോഫ്റ്റ്‌വെയർ എഞ്ചിനീയർ. പിന്നെ മുൻപിൽ ഇരിക്കുന്ന ബൈക്കിൻ്റെ താക്കോൽ. താഴെ ഉള്ള ബെഡ്‌റൂമിൽ വലിയ ടീവി ഉണ്ട്. ആദീൽ അവിടെ കിടന്ന റിമോട്ട് എടുത്ത് ടീവി ഓണാക്കി. ലൈവ് ഫീഡ് ഉണ്ട് ഒന്ന് നേരത്തെ കണ്ട ATM ൽ നിന്നുള്ള ഫീഡ് . പിന്നെ തങ്ങൾ target ചെയ്‌ത വീഡിൻ്റെ ,മുൻഭാഗം. അകത്തേയും visuals ഉണ്ട്. ആദീൽവേഗം രണ്ട് ഫോട്ടോ എടുത്തു. എന്തായാലും മുഖം റെക്കോർഡ് ചെയ്യപ്പെട്ടു. ഇപ്പോളും റെക്കോർഡ് ചെയ്യ്തു കൊണ്ടിരിക്കുകയാണ്. അവൻ ഒന്നുകൂടി