അങ്ങനെ മാസങ്ങൾ കഴിഞ്ഞപ്പോളാണ് കൊച്ചിയിലേക്ക് എന്തോ അത്യാവിശ്യത്തിനായി ദീപക്കിനും സ്റ്റാന്ലിക്കും പെട്ടന്ന് പോകേണ്ടി വന്നത്. അതോടെ സഞ്ജയ് ഒറ്റക്കായി. ഒറ്റക്കുള്ള surveillance എളുപ്പമല്ല എങ്കിലും സഞ്ജയ് മാക്സിമം ശ്രമിച്ചിരുന്നു. രാവിലെ എഴുന്നെറ്റ് ഫ്രഷ് ആയി കഴിഞ്ഞാൽ exercise ഒക്കെ കഴിഞ്ഞാൽ പിന്നെ ബുക്ക് വായനയാണ് പണി. പിന്നെ വൈകിട്ട് വീണ്ടും ദിവസത്തെ surveillance ഫുറ്റേജ് ഫാസ്റ്റ് നോക്കും പ്രത്യകിച്ചു ആ വഴിയിലേക്ക് കടന്നു വരുന്ന അജ്ജാതരെ. വീട്ടിൽ ആളെത്തിയാൽ മോഷൻ സെൻസർ ആക്ടിവേറ്റ് ആയി അലാറം അടിക്കും. അതിലാണ് വിശ്വാസം.
സഞ്ജയ് ഉച്ച ഭക്ഷണം കഴിഞ്ഞു ഉറക്കം തൂങ്ങി ഇരുന്നപ്പോളാണ് ട്രാപ്പ് സെറ്റാക്കിയ വീട്ടിലെ ഗേറ്റ് തുറന്നത് സൂചിപ്പിക്കുന്ന അലാറം റൂമിൽ അടിച്ചത്. വേഗം തന്നെ അലാറം ഓഫാക്കി cctv ലൈവ് ഫീഡിലേക്ക് നോക്കി. രണ്ടു ചെറുപ്പക്കാർ ഗേറ്റ് തുറന്നു കയറുകയാണ് ഒരാൾ ബാഗ് പിടിച്ചിട്ടുണ്ട്. രണ്ടാമൻ്റെ കൈയിൽ കട്ടിയുള്ള രണ്ട് പുസ്തകങ്ങളുണ്ട്. ഒറ്റ നോട്ടത്തിൽ salesman മാരെ പോലെയുണ്ട്. ആദ്യത്തെ ആൾ നേരെ ബെൽ അടിച്ചു. രണ്ടാമൻ ചുറ്റും നോക്കുന്നുണ്ട്. വീണ്ടും ബെല്ലടിച്ചു. ബാഗും തൂക്കി നിന്നവൻ ബാഗിൽ നിന്ന് എന്തോ എടുക്കാൻ നോക്കുന്നുണ്ട്. ഇനി വല്ല ആയുധവുമാണോ?
അല്ല ഒരു കുപ്പി വെള്ളമാണ്. അവൻ വെള്ളം കുടിച്ച ശേഷം കുടെയുള്ളവന് കുപ്പി നീട്ടി. അവനും വെള്ളം കുടിച്ചിട്ട് ആ സ്റ്റെപ്പിൽ ഇരുന്നു രണ്ട് പേരും വിശ്രമിക്കാനുള്ള ഭാവമാണ്.
സഞ്ജയ് ഇരുവരെയും സസൂക്ഷ്‌മം നിരീക്ഷിച്ചു. എന്തെങ്കിലും കാണിച്ചു വീടിനകത്തു കയറിയാൽ അവരുടെ കാര്യം തീരുമാനമാകും. പക്ഷേ അങ്ങനെ ഉണ്ടായില്ല. ഇരുവരും എഴുന്നേറ്റ് ഗേറ്റ് അടച്ച ശേഷം എതിർവശത്തെ അടഞ്ഞു കിടക്കുന്ന വീട്ടിലേക്ക് നീങ്ങി. അതികം താമസിക്കാതെ ഈ വീടിന് മുൻപിൽ എത്തും. എന്തായാലും അവരെ ഒന്ന് നേരിട്ട് കണ്ട് കളയാം. സഞ്ജയ് പെട്ടന്ന് തന്നെ ലാപ്ടോപ്പ് shutdown ചെയ്‌തു ശേഷം ആരും കാണാത്ത രീതിയിൽ ഒളിപ്പിച്ചു. ആയുധങ്ങൾ സൂക്ഷിക്കുന്ന വലിയ ലോക്കർ തുറന്ന് ഒരു കൈത്തോക്ക് എടുത്തു കൊണ്ട് ലിവിങ് റൂം ഡോർ ലക്ഷ്യമാക്കി നീങ്ങി. അപ്പോഴേക്കും കാളിംഗ് ബെൽ മുഴങ്ങിയത്. സഞ്ജയ് പിസ്റ്റൾ ബാക്കിലായി അരയിൽ തിരുകി. എന്നിട്ട് വാതിൽ തുറന്നു പുറത്തേക്കിറങ്ങി.