“സലീം ഇരുവർക്കും കൈയിൽ ഒതുങ്ങുന്ന ചെറിയ രണ്ട് കത്തി നൽകി. നമ്മുടെ ലക്‌ഷ്യം നിരീക്ഷണമാണ്. അല്ലാതെ ഒരു ആക്രമണം അല്ല.”
സലീം ഒന്നുകൂടി അവരെ ഓർമിപ്പിച്ചു. അദീലും ജാഫറും ഇറങ്ങി. അൽപ സമയം കഴിഞ്ഞപ്പോൾ സലീം ബൈക്കുമായി പാരലൽ റോഡിലെ ഫ്ലാറ്റ് ലക്ഷ്യമാക്കി നീങ്ങി. മുഖം മറക്കാനുള്ള ഹെൽമെറ്റ് ധരിച്ചിരുന്നു.
അദീലും ജാഫറും ഇടതു വശത്തുള്ള ഓരോ വീടുകളിലായി കയറി.
ഏകദേശം ആറു മാസം മുൻപാണ് ജീവയുടെ നിർദേശപ്രകാരം IEM കാർക്കായി കെണിയൊരുക്കിയത്. ശിവയെയും നിതിനെയും ആക്രമിച്ച ടീം ഇല്ലാതായതോടെ വേറെ ഒരു ടീം തേടി വരുമെന്നാണ് കരുതിയത്. കർണാടകയിൽ തന്നെയുള്ള അടുത്ത ഇഎം സെൽ.
നിതിൻ്റെ ഫോൺ പരിശോദിച്ചതിൽ നിന്ന് തന്നെ കാൾ അടക്കം എല്ലാം ട്രാക്ക് ചെയ്യാനുള്ള malware കണ്ടെത്തിയിരുന്നു. malware ഡാറ്റ ട്രാക്ക് ചെയ്യാൻ നോക്കിയെങ്കിലും അത് സാധിച്ചില്ല.
IEM സെൽ ഇങ്ങോട്ട് തേടി വരാൻ ചാൻസ് ഉണ്ട്. ഇങ്ങെനെയുള്ള അവസരമുണ്ടായാൽ ട്രാപ്പ് സെറ്റ് ആക്കാനുള്ള സ്ഥലം ഒക്കെ പണ്ട് തന്നെ തൃശൂൽ കണ്ടെത്തി വെച്ചിരുന്നു. അതാണ് റോസ് സ്ട്രീറ്റ്. റോസ് സ്ട്രീറ്റ് അവസാനം വേസ്റ്റ് വെള്ളം ഒഴുകുന്ന വലിയ കാനായാണ്. അവിടത്തെ നാറ്റം കാരണം ആരും വീട് എടുക്കില്ല. അതുകൊണ്ട് തുച്ചമായ വിലക്ക് വീട് തന്നെ വാങ്ങിയിട്ടിരുന്നു. നേരെ എതിർവശം ഉള്ള വീട് പൂട്ടി കിടക്കുകയാണ്. അതിൻ്റെ മുൻപുള്ള വീട്ടിലാണ് കോബ്ര ടീം സർവെല്ലന്സ് സെറ്റ് ചെയ്തിരിക്കുന്നത്. അത് വാടകക്ക് എടുത്തതാണ്.
നേരത്തെ അറ്റാക്ക് പരാജയപ്പെട്ടതുകൊണ്ട് അതിശക്തമായ തിരിച്ചടി ഉണ്ടാകാം. അതുകൊണ്ട് ഫോൺ വെച്ചിരിക്കുന്ന വീട്ടിൽ ആരുമില്ല. കുറച്ചു മോഷൻ സെൻസറും ബോധം കളയാൻ പാകത്തിനുള്ള ഗ്യാസ് ഡിറ്റനേറ്റർ ആണ് സെറ്റാക്കിട്ടുള്ളത്. ഇതിനു പുറമെ ഗേറ്റ് തുറന്നു അകത്താരെങ്കിലും കയറിയാൽ ആക്റ്റീവ് ആകാവുന്ന രീതിയിൽ മുൻഭാഗത്തു മോഷൻ സെൻസർ സെറ്റാക്കിയിട്ടുണ്ട്.
വീടിനകത്തു നിരീക്ഷണ ക്യാമെറകളും വെച്ചിട്ടുണ്ട്. വീടിന് പുറത്തായി ആരും കാണാത്ത രീതിയിൽ ഒരു ക്യാമറ സെറ്റ് ചെയ്‌തിരിക്കുന്നത്. അതിന് പുറമെ വഴിയുടെ തുടക്കത്തിലുള്ള ATM കൗണ്ടറിൻ്റെ അകത്താണ് ക്യാമറ സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാ ക്യാമറ ഫീഡുകൾ സെൻസർ അലാറം എല്ലാം കോബ്ര സർവെല്ലാൻസ് ടീം താമസിക്കുന്ന വാടക വീട്ടിലിരുന്ന്സെറ്റ് ചെയ്തിരിക്കുന്നത്. എല്ലാം മോണിറ്റർ ചെയ്യാൻ തരത്തിൽ വലിയ tv, പിന്നെ ലാപ്ടോപ്പ്. കൂടാതെ അത്യാവശ്യ സാഹചര്യം വന്നാൽ നേരിടാനുള്ള ആയുധങ്ങളുമുണ്ട്. മൂന്നംഗ ടീം ആണ് ഇതിനായി നില കൊണ്ടിരുന്നത്. ദീപക്ക്, സഞ്ജയ്, സ്റ്റാൻലി. ആദ്യത്തെ ഒരു മാസം കഴിഞ്ഞതോടെ IEM കാർ വരുമോ എന്ന് തന്നെ സംശയമായി. അതോടെ ദീപക്ക് വേറെ അസ്‌സൈൻമെന്റിലേക്ക് കടന്നു എങ്കിലും താമസം അവിടെ തന്നയായിരുന്നു. അപ്പോഴും ജീവ സർവെല്ല്ൻസ് നിർത്താൻ സമ്മതിച്ചില്ല. ക്ഷമയോടുള്ള കാത്തിരിപ്പ് ചാര പ്രവർത്തനങ്ങൾക്ക് അനിവാര്യം എന്നായിരുന്നു ജീവിയുടെ ലൈൻ. പക്ഷേ ആക്രി പെറുക്കാൻ വരുന്നവരല്ലാതെ ആരും അടഞ്ഞു കിടന്ന് വീട്ടിലേക്ക് വന്നിരുന്നില്ല. അതുകൊണ്ട് മഹാ bore പരിപാടിയായിട്ടാണ് അവർക്ക് തോന്നിയത്. എങ്കിലും നിതിൻ്റെ ഫോൺ ചാർജ് ചെയ്യാനും മറ്റുമായി രണ്ട് ദിവസം കൂടുമ്പോൾ പോകും. അതിന് മാത്രമായി ഓപ്പറേറ്റിംഗ് procedure ഒക്കെ സെറ്റാക്കിയിട്ടുണ്ട്.