“നീ നിൽക്ക് ഞാനും വരുന്നു. “
സലീം ജാഫറിനൊപ്പം കെ.ർ പുരം മാർക്കറ്റിലേക്ക് പോയി. വേണ്ട സാധനകളൊക്കെ വാങ്ങി തിരികെ വീട്ടിലെത്തിയപ്പോഴേക്കും നാലു മണിയായി. സലീം വേഗം തന്നെ പണിയിലേക്ക് കടന്നു. ഇന്ന് രാത്രി വീണ്ടും പോകണം. അങ്ങനെ ചിന്തിച്ചിരുന്നപ്പോളാണ് കാളിംഗ് ബെൽ കേട്ടത്
ആരെയും പരിചയമില്ലാത്ത സിറ്റി ആരാണ്? അവർ എല്ലാവരും പെട്ടന്ന് അലേർട്ടായി. സലീമും ജാഫറും വേഗം പെട്ടന്നു തന്നെ കത്തി എടുത്തു റെഡിയായി. ആദീൽ പതുക്കെ വാതിൽ തുറന്നു. പുറത്തു ബാഗ് ഒക്കെ തൂക്കി ഒരു പയ്യൻ. കൈയിൽ കുറച്ചു പുസ്തകങ്ങൾ പിടിച്ചിട്ടുണ്ട്
“സാർ ഞാൻ ആദിത്യ, EDK ലേർണിംഗ് സൊസൈറ്റിയിൽ നിന്നാണ്. പഠിക്കുന്ന കുട്ടികൾക്കായിട്ടുള്ള എൻസൈക്ലോപീഡിയ ജനറൽ knowledge ബുക്ക്സ് , CD ഒക്കെയുണ്ട്. വളരെ ഉപകാരപ്പെടുന്ന പുസ്തകങ്ങളാണ്. ആകർഷണീയമായ ഓഫേഴ്സും ഉണ്ട്.” (ഇംഗ്ലീഷ്)
“ഇങ്ക ബാച്ചലേഴ്‌സ് താൻ ഇരിക്ക്.” ആദീൽ പറഞ്ഞു.
അയാൾ ഗേറ്റ് അടച്ചു പോകുന്നത് വരെ ആദീൽ നോക്കി നിന്നു. പെട്ടന്നാണ് സലീമിന് ഒരു ഐഡിയ തോന്നിയത്.
“വേഗം പോയി അവനെ വിളിക്ക്. എന്നിട്ട് ബാഗടക്കം സകല ബുക്‌സും വാങ്ങു. എല്ലാം ചോദിച്ചു പഠിക്കണം. “
ആദീൽ വേഗം പുറത്തേക്കിറങ്ങി ആ പയ്യനെ തിരിച്ചു വിളിച്ചു.
“നീയും കൂടെ പുറത്തേക്കിറങ്ങിക്കോ. എന്നിട്ട് എല്ലാം ശ്രദ്ധിച്ചു പഠിക്ക്”. സലീം ജാഫറിനോട് പറഞ്ഞു
അദീലും ജാഫറും കൂടി പുസ്തകങ്ങളെ പറ്റിയും CD യെ പറ്റിയും ഒക്കെ ചുമ്മാ ചോദിച്ചു മനസ്സിലാക്കി. എല്ലാ പുസ്തകവും CD കളും വാങ്ങാനാണ് എന്ന് പറഞ്ഞപ്പോൾ ആ പയ്യൻ്റെ കണ്ണു തള്ളി താഴെ വീണില്ലന്നെ ഉള്ളു. സംശയം തോന്നാതിരിക്കാൻ ആദീൽ വിലയൊക്കെ തർക്കിച്ചാണ് വാങ്ങിയത്. പിന്നെ നാട്ടിൽ (സേലം ) ട്യൂഷൻ സെൻറെർ നടത്തുന്നുണ്ട് എന്ന് നുണയും പറഞ്ഞു. അവൻ്റെ സംസാരത്തിൽ നിന്ന് അവൻ കൂടുതൽ കച്ചവടം കിട്ടുന്നതിനായി ബോസിനെ കൂട്ടി നാളെ തന്നെ വരുമെന്ന് മനസ്സിലായി.
അത് കൊണ്ട് ആദീൽ ഒരു നുണ പറഞ്ഞു.
“ഞാൻ ഇന്ന് രാത്രി നാട്ടിൽ പോകും ഇതൊക്കെ അവിടെ എത്തിക്കേണ്ടതുണ്ട്. അതുകൊണ്ട് ഈ ബാഗ് അടക്കം വേണം. “