വെളുപ്പിനെ മൂന്നു മണി ആയപ്പോൾ സലീം നേരത്തെ പോയ അപാർട്മെൻ്റെ കോംപ്ലക്സ് ലക്ഷ്യമാക്കി നീങ്ങി. ഈ തവണ ആ ഇടവഴിയിലും അപാർട്മെൻ്റെ താഴെയും ആരെയും കണ്ടില്ല നേരെ മതിലിൽ കയറിയ ശേഷം ഒന്ന് നോക്കി അപ്പുറത്തെ വഴിയിലെ രണ്ട് വീടുണ്ട്. തൻ്റെ ലക്ഷ്യമായ അവസാനത്തെ വീടിൻ്റെ കുറച്ചു ഭാഗം ഈ അപാർട്മെൻ്റെ മതിലിനോട് ചേർന്നാണ് നിൽക്കുന്നത്. സലീം വേഗം തന്നെ ആ വീടിൻ്റെ ഒന്നാം നിലയുടെ സൺഷെഡിലേക്കും അവിടന്ന് ചെറിയ ടെറസിലേക്കും കയറി. സലീം തിരിഞ്ഞു നോക്കി ടെറസിൽ അധികനേരം നിൽക്കാൻ പറ്റില്ല. മതിൽ ചാടി വന്ന അപ്പാർട്മെന്റിലെ പിൻവശത്തെ കുറെ ജനലുകൾ ഇങ്ങോട്ട് ഫേസ് ചെയ്തിട്ടാണ് ഉള്ളത്. അതിൽ ഏതു ജനലിൽ നിന്ന് നോക്കിയാലും താൻ നിൽക്കുന്ന വീടിൻ്റെ ടെറസ് മുഴുവനായി കാണാം. എങ്കിലും ഒറ്റ റൂമിലും ലൈറ്റില്ല.
അതിനു ശേഷം സലീം താൻ നിൽക്കുന്ന വീട് നോക്കി രണ്ടാം നിലയിൽ രണ്ട് ബെഡ്‌റൂം കാണും പിന്നെ ഒരു ഹാളും. ടെറസിലേക്കിറങ്ങാനായി ഒരു ഡോർ ഉണ്ട്. നല്ല ഒരു ചവിട്ട് കൊടുത്താൽ ഡോർ തുറന്നു പോരും പക്ഷേ അത് നടക്കില്ല. പിന്നെ കൈയിലുള്ള ടൂൾസ് ഉപയോഗിച്ചു തുറക്കാം. പക്ഷേ തുറക്കുന്നതിൽ റിസ്‌ക് ഉണ്ട് ഏതെങ്കിലും തരത്തിൽ ഉള്ള അലാറം വെച്ചിട്ടുണ്ടെങ്കിൽ പണിയാകും. പിന്നെ ഉള്ളത് രണ്ട് റൂമുകളുടെ ടെറസിലേക്കുള്ള ജനാലകൾ. എല്ലാ ജനാലകളും അടഞ്ഞു കിടക്കുന്നു രണ്ടും ഫ്രോസ്റ്റഡ് ഗ്ലാസ്സ് ആണ് പോരാത്തതിന് ന്യൂസ് പേപ്പറും ഒട്ടിച്ചിട്ടുണ്ട്. സലീം ജനിലനരികിൽ വന്നു ചെവി കൊടുത്തു നിന്നു. യാതൊരു വിധ ശബ്ദങ്ങളുമില്ല. ഇനി ആൾതാമസം ഇല്ലാതിരിക്കുമോ?
ഗ്ലാസ്സ് കട്ടർ ഉണ്ട് പക്ഷേ റിസ്കാണ് ഏതെങ്കിലും തരത്തിലുള്ള ഉള്ള മോഷൻ ഡിക്ടക്ടർ ഉണ്ടെങ്കിൽ അതും പാളും.
ക്ഷമയാണ് ആവിശ്യം. സലീം വന്ന വഴി തന്നെ തിരിച്ചു പോന്നു.
തിരിച്ചു താമസ സ്ഥലത്തു എത്തിയപ്പോളും നേരം വെളുത്തിട്ടില്ല. അദീലും ജാഫറും ഉറക്കത്തിലാണ്.
സലീം ഉറങ്ങാൻ കടന്നു. ഇനി പുതിയ പദ്ധിതി ഉണ്ടാക്കേണ്ടിയിരിക്കുന്നു.
രാവിലെ എഴുന്നേറ്റിട്ടപ്പോൾ ജാഫർ നേരത്തെ പറഞ്ഞ സാധങ്ങൾ വാങ്ങാൻ പോകാൻ നിൽക്കുകയാണ്.