ജീവിതമാകുന്ന നൗക 109 [റെഡ് റോബിൻ]

Posted by

ഉച്ചയോടെ ജാഫർ സലീം കൊടുത്ത ലിസ്റ്റ് പ്രകാരമായുള്ള സാധനങ്ങളൊക്കെ കൊണ്ടു വന്നു. കുറച്ചു ഇലക്ട്രോണിക് സാധങ്ങൾ ബാറ്ററി ഓപ്പറേറ്റഡ് ഇലക്ട്രിക് ഡ്രില്ല് തുടങ്ങിയ ഐറ്റംസ്. സലീം പണി തുടങ്ങി ഒരു റേഡിയോ frequency ജാമർ ഉണ്ടാക്കണം. ജാഫർ കൊണ്ട് വന്നതിൽ പല ഐറ്റംസും ഇല്ല അതിനാൽ അതിൻ്റെ പണി മുഴുവനായി പൂർത്തിയാക്കാനായില്ല. സലീമിന് ദേഷ്യം വന്നെങ്കിലും അത് പുറത്തു കാണിച്ചില്ല. നാളെ വാങ്ങേണ്ട സാധനങ്ങളുടെ  ലിസ്റ്റ് കൊടുത്തു.

രാത്രി ആയതും അദീലും സലീമും കൂടി  ഇരുണ്ട വസ്ത്രങ്ങൾ  ഒക്കെ  ധരിച്ചു ലക്ഷ്യ സ്ഥാനത്തിന് പാരലൽ ആയിട്ടുള്ള  ഉള്ള വഴി നടന്നു. കോക്സ് ടൗൺ ഏരിയ ആയതു കൊണ്ട് പാതിരാത്രി ആയിട്ടും മെയിൻ റോഡിൽ അത്യാവശ്യം ആളൊക്കെയുണ്ട്.  അത് കൊണ്ട് വലിയ റിസ്കാണ്. എങ്കിലും റിസ്‌ക് എടുത്തേ പറ്റു. ഏകദേശം ലക്ഷ്യ സ്ഥാനത്തിന് പാരലൽ ആയ സ്ഥലത്തു എത്തി. ഒരു നാലു നില കെട്ടിടമാണ്. വാടക്ക് കൊടുക്കുന്ന ടൈപ്പ് ഫ്ലാറ്റ്.  താഴെ മുഴുവൻ പാർക്കിംഗ് ആണ് കുറച്ചു കാറും ബൈകക്കുമൊക്കെ ഇരിക്കുന്നുണ്ട്. പിൻഭാഗത്തെ മതിൽ ചാടിയാൽ അപ്പുറത്തെ റോഡിലേക്ക് ഫേസ് ചെയുന്ന വീടുകളിലേക്ക് എത്തും . അതിൽ അവസാനത്തെ വീടാണ് ലക്‌ഷ്യം. അവർ അങ്ങോട്ട് നീങ്ങാൻ പോയപ്പോൾ മുകളിലെ നിലയിൽ നിന്ന് മൂന്ന് പേർ വന്നു. ഏതോ ബിപിഒ എംപ്ലോയീസ് രാത്രി ഷിഫ്റ്റിന് പോകാൻ ഇറങ്ങിയതാണ്. പെട്ടന്ന് അവരെ ശ്രദ്ധിക്കുന്നു എന്ന് കണ്ടപ്പോൾ  ആദീൽ ഒന്ന് പരുങ്ങി എന്നാൽ സലീം മനഃസാന്നിദ്യം വിടാതെ അവരോട് ചോദിച്ചു

“ഹലോ! ഇതാണോ റോസ് സ്ട്രീറ്റ് ?(ഹിന്ദി )”

“അല്ല ഇതല്ല ഈ ഫ്ളാറ്റിൻ്റെ  ബാക്കിലെ വഴിയാണ്. മെയിൻ റോഡിൽ നിന്ന്  അടുത്ത ലെഫ്റ്. “

“താങ്ക് യു സർ”

 

കൂടുതൽ സംസാരിക്കാതെ സലീം അദീലിനെ കൂട്ടി അവിടന്ന് ഇറങ്ങി. തിരിച്ചു  താമസിക്കുന്നിടത്തേക്കാണ് പോയത്.

 

വെളുപ്പിനെ  ഒരു പ്രാവിശ്യം കൂടി പോകാം. എപ്പോൾ വരുമെന്ന് പറയാൻ സാധിക്കില്ല. ഞാൻ ഒറ്റക്കാണ് പോകുന്നത്.  പിന്നെ കുറച്ചു സാധനങ്ങൾ ഒരു ചെറിയ ബാഗിലായി എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *