നിരീക്ഷണം നടത്തേണ്ട അഡ്രസ്സ് ഗൂഗിൾ മാപ്പ് നോക്കിയപ്പോൾ തന്നെ സലീമിന് അത് ഒരു ട്രാപ് ആണെന്ന് മനസ്സിലായി. കാരണം ആ വീട് ഒരു വഴിയുടെ (റോസ് സ്ട്രീറ്റ് ) അവസാനമായാണ് സ്ഥിതി ചെയുന്നത്. signal triangulation വഴി ഇടതു വശത്തെ അവസാന വീടായിരിക്കണം എന്നാണ് ചിദംബരത്തിൻ്റെ അടുത്തു നിന്ന് മനസ്സിലാക്കിയത്. മെയിൻ റോഡിൽ നിന്ന് 300 മീറ്റർ മാത്രം ഉള്ള ചെറിയ വഴി. ഒരു ഡെഡ് എൻഡ്. എങ്കിലും സലീം നേരിട്ട് പരിശോധിക്കാൻ തീരുമാനിച്ചു. പക്ഷേ അത് ചിലപ്പോൾ മാറി എന്ന് വരാം.
രാവിലെ നടക്കാൻ പോകുന്ന എന്ന വ്യാജനെ സലീം ആ വഴി ലക്ഷ്യമാക്കി നീങ്ങി. അന്നേരമാണ് സലീം ഒരു കാര്യം ശ്രദ്ധിച്ചത് അതു കൊണ്ട് അവൻ ആ വഴിയിൽ കയറാതെ തിരികെ വന്നു. എന്നിട്ട് ആദിലിനെയും ജാഫറിനെയും വിളിച്ചിട്ടു ഒരു പേപ്പർ എടുത്തു ഒരു മാപ് വരച്ചു.
“ഇത് ശരിക്കും ഒരു കെണിയാണ്. റോസ് സ്ട്രീറ്റ് തുടങ്ങുന്നിടത്ത് ഈ ഭാഗത്തു ബാങ്ക് ഉണ്ട്. ഒപ്പം ബാങ്കിനോട് ചേർന്ന് ATM മെഷീൻ. എൻ്റെ അനുമാനം ശരിയാണെങ്കിൽ ഈ വഴിയിലൂടെ പോകുന്നവരെ നിരീക്ഷിക്കാൻ ഇവിടെ ഒരു ക്യാമറ ഉണ്ടാകും. അതു കൊണ്ട് നീ ATM ൽ കയറി പൈസ എടുക്കാനെന്ന വ്യാജേനെ പരിശോധിക്കണം. ഇപ്പോൾ വേണ്ട പീക്ക് ടൈം നോക്കി പോയാൽ മതി.
ഈ വഴിയിൽ ഇടതു വശത്തെ അവസാനത്തെ വീടാണ് നമ്മുടെ ലക്‌ഷ്യം. നമ്മൾ ഇന്ന് രാത്രി ഈ വീട്ടിൽ പോകുന്നു റോഡിലൂടെ അല്ല. അതിനു മുൻപ് ജാഫർ ഇവിടെ കെ.ർ പുരം മാർക്കറ്റ് ഭാഗത്തു പോയി ഈ ലിസ്റ്റിൽ ഉള്ള സാധനങ്ങൾ വാങ്ങണം. “
“ശരി ഭായി.”
പത്തു മണിയോടെ ആദീൽ ATM കൗണ്ടറിൽ പണം എടുക്കാനെന്നുള്ള വ്യാജേനെ കയറി. സലീം പ്രവചിച്ച പോലെ തന്നെ പുറത്തേക്ക് ഒരു ക്യാമറ വെച്ചിട്ടുണ്ട് അതും പുതിയത്. ഒറ്റ നോട്ടത്തിൽ ATM സെക്യൂരിറ്റി ക്യാമറ ആണെന്നെ തോന്നു എന്നാൽ ഇത് വെച്ചിരിക്കുന്ന ആംഗിൾ വീട് ഇരിക്കുന്ന ഇട വഴിയിലേക്കു കടക്കുന്ന ആളുകളെയും വാഹനങ്ങളെയും നിരീക്ഷിക്കാൻ പാകത്തിലാണ്. ആദീലിൻ്റെ കൈയിൽ ATM കാർഡ് ഒന്നുമില്ലെങ്കിലും പൈസ എടുക്കാനെന്ന വ്യാജേനെ atm ന് അരികിൽ ചുറ്റി പറ്റി നിന്നിട്ട് അവിടന്ന് ഇറങ്ങി.