“ബോയ്‌സ് നാളെ ഞാൻ ഹൈദരബാദ് പോകും. സെൽവൻ ആയിരിക്കും ഓപ്പറേഷൻ ഹെഡ് ചെയ്യുക. അർജ്ജുനെ ഡീൽ ചെയ്യേണ്ടത് അരുണും. “
പിറ്റേ ദിവസം രാവിലെ ജീവ ഫ്ലൈറ്റിൽ ഹൈദരബാദിലേക്ക് പുറപ്പെട്ടു. ഹൈദരബാദ് ലാൻഡ് ചെയ്‌ത് ഉടനെ ജീവക്ക് വിശ്വനാഥൻ്റെ കാൾ എത്തി.
“ജീവ നീ ഇപ്പോൾ തന്നെ ബാംഗ്ലൂർക്ക് തിരിക്കണം. അവിടെ സഞ്ജയ് കൊലപ്പെട്ടിരിക്കുന്നു. പിന്നെ ഒരാൾ കൂടി മരണപ്പെട്ടിട്ടുണ്ട്. maybe his attacker ഇന്നലെ രാത്രിയാണ് സംഭവം. രാവിലെ പത്രം ഇടാൻ ചെന്നവരാണ് കണ്ടത്. ലോക്കൽ പോലീസ് സ്ഥലത്തു എത്തിയിട്ടുണ്ട്. നമ്മുടെ ആളാണ് എന്ന് ഇതുവരെ അറിയിച്ചിട്ടില്ല. ഐ.ബി.യിൽ നിന്നുള്ള ആർബാസ് സ്ഥലത്തു എത്തിയിട്ട് റിപ്പോർട്ട് ചെയ്യും. ലോക്കൽ പോലീസുമായി ആൾ കോർഡിനേറ്റ് ചെയ്തോളും. തത്ക്കാലം ത്രിശൂൽ exposed ആകേണ്ട. “
“നമ്മൾ നിതിൻ്റെ ഫോൺ ഉപയോഗിച്ചു ട്രാപ് സെറ്റ് ചെയ്‌തിരുന്നു. പെട്ടന്ന് കൊച്ചിയിലേക്ക് ആളുകളെ മാറ്റിയപ്പോൾ ട്രാപ്പ് വീക്കായി പോയി. ഞാൻ കമ്പ്ലീറ്റ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. “
“അതൊക്കെ പിന്നെ റിവ്യൂ ചെയ്യാം. നീ അരുണിൻ്റെയും ദീപക്ക് പിന്നെ സ്റ്റാൻലി മൂന്നു പേരെയും അറിയിച്ചേരെ അവർ ഒരു ടീം ആയി വർക്ക് ചെയ്‌തല്ലേ. ഞാൻ ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് പകരം ആളെ വിടാം. പിന്നെ പുതിയ കോബ്ര സ്ട്രൈക്ക് ടീമിനെ ബാംഗ്ലൂർക്കും. lets hunt down those bastards. “
“ശരി സാർ. “
ജീവ നീ അവിടെ ചെന്നിട്ട് മതി അരുണിനെ അറിയിക്കുന്നത്. “
കുറച്ചു ദിവസങ്ങൾ മുൻപ് ബാംഗ്ലൂർ കോക്സ് ടൗൺ:
നേരത്തെ നിശ്ചയിച്ച പ്രകാരം ആദീൽ സലീമിനെയും ജാഫറിനെയും കണ്ടു മുട്ടി. ആദീൽ എത്തിയപ്പോഴേക്കും സലീമും ജാഫറും കൂടി ഒരു വീട് തന്നെ വാടകക്ക് എടുത്തു. അതും നല്ല സൗകര്യങ്ങൾ ഉള്ള ഒരു വീട്. പിന്നെ റെഡി ക്യാഷ് കൊടുത്തു രണ്ടു സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങി. രാജയുടെ വീട്ടിൽ നിന്ന് എടുത്ത പണം കൈയിലുള്ളത് കൊണ്ട് കാശിനു യാതൊരു ബുദ്ധിമുട്ടില്ല.
കൂടാതെ പുതിയ മൊബൈൽ ഫോണുകളും സിം കാർഡുകളും വാങ്ങി. അടുത്ത പരിപാടി ചിദംബരൻ ഹാക്ക് ചെയ്തെ അഡ്രസ്സ് നിരീക്ഷിക്കുക എന്നതാണ്. ശിവയുടെ കൂട്ടുകാരൻ നിതിൻ്റെ സോഷ്യൽ മീഡിയ ഫോട്ടോ ഉള്ളത് കൊണ്ട് ആളു തന്നയാണോ അവിടെ താമസസിക്കുന്നത് എന്നറിയാൻ ബുദ്ധിമുട്ടില്ല.