ജീവിതമാകുന്ന നൗക 109 [റെഡ് റോബിൻ]

Posted by

വിജയവാഡ ഏരിയയിൽ IEM  സെൽ ഉണ്ടോ എന്ന് അന്വേഷിക്കണം.

ബ്ലൂ റോസും ഹൈദരബാദ് സെല്ലിലെ റിയാസിൻ്റെ  കോൺടാക്ട്ലിലുള്ള ഹാക്കറിന് പ്രതിഫലമായി ഡ്രഗ്സ് എത്തിച്ചിരുന്നത് ഈ ബ്ല്യൂ റോസ് വഴിയാണ്. അത് കൊണ്ട് കൊലപാതകങ്ങൾക്ക് IEM മുമായി ബന്ധമുണ്ടാകാൻ ചാൻസ് ഉണ്ട്..

എത്രയും പെട്ടന്ന് ആ ഹാക്കറെ കണ്ടു പിടിക്കണം. “

“ഞങ്ങൾ ശ്രമിക്കുന്നുണ്ട് സാർ. നമ്മൾ ഡാർക്ക് വെബിൽ ചില ഹാക്കിങ് ജോബ്സ്  പോസ്റ്റ് ചെയ്തിട്ടുണ്ട്. “

“ഇപ്പോൾ കുറച്ചധികം നാളായില്ലേ.അവൻ ബുദ്ധിമാനാണ് നിങ്ങളുടെ ഇത്തരം വലയിൽ അവൻ വന്നു കയറുമെന്ന് തോന്നുന്നില്ല. വേറെ രീതിയിലും ട്രൈ ചെയ്യണം. “

“അപ്പോൾ ശരി നാളത്തെ കാര്യം ആദ്യം.”

ജീവ ഫോൺ വെച്ച്. വീണ്ടും മീറ്റിംഗിലേക്ക് കടന്നു

 

“കുര്യൻ്റെ ഭാഗത്തു നിന്ന് എന്തെങ്കിലും നീക്കമുണ്ടോ? “

“ഇത് വരെ ഇല്ല സാർ. പാലാ കേന്ദ്രീകരിച്ചുള്ള ലോക്കൽ ചാനലുകളിൽ ജോസിൻ്റെ ആൾക്കാർ വീക്ഷിക്കുന്നുണ്ട്. ഇത് വരെ ഒന്നുമില്ല. പിന്നെ ജോസിൻ്റെ  ഒരു ടീം തൃശൂരിൽ ദീപുവിൻ്റെ വീട്ടിൽ അവനെ അന്വേഷിച്ചു ചെന്നിരുന്ന്. അവനെ കിട്ടാത്തത് കൊണ്ട് അവരെ ഭീക്ഷിണിപ്പെടുത്തി. ദീപുവിൻ്റെ പെരൻറ്റ്സ് മീരയെ വിളിച്ചു കരയുന്നുണ്ടായിരുന്നു. “

“അരുൺ, കോളേജിൽ എന്താണ് നിലവാരം.”

“വലിയ കുഴപ്പമില്ല ചെറിയ രീതിയിൽ ടോക്ക് ഉണ്ട് whatsappil സംസാരമുണ്ട് എന്നാണ് അറിഞ്ഞത്”

“പിന്നെ എഞ്ചിനീയറിംഗ് കോളേജിൽ വേറെ രീതിയിൽ കഥ പ്രചരിക്കുന്നുണ്ട്. അതികം താമസിക്കാതെ ഏതെങ്കിലും ഓൺലൈൻ മീഡിയക്കാരോ മഞ്ഞപത്രക്കാരോ അറിയും. അങ്ങനെ ഉണ്ടായാൽ കുരിയൻ  എങ്ങനെ റിയാക്ട് ചെയ്യുമെന്ന് പറയാൻ സാധിക്കില്ല.”

വേറെ എന്തെങ്കിലും?

“സാർ അവർ കോളേജിന് അടുത്തേക്ക് താമസം മാറ്റിയാൽ സൗകര്യമായിരുന്നു. ഇത് സിറ്റി  മുതൽ കാക്കനാട് വരെ ഉള്ള ട്രാവൽ ടൈം വെച്ചു റിസ്ക് കൂടുതൽ ആണ്. പിന്നെ ഉപയോഗിക്കുന്ന വാഹനം കുറച്ചു കൂടി സേഫ് ആയിട്ടുള്ളത് SUV ടൈപ്പ്.”

ദീപക്ക്  പറഞ്ഞത് ശരിയാണ്. കോളേജിനടുത്തു തന്നെ കുറച്ചു കൂടി സൗകര്യമുള്ള വീട്  ഉണ്ടോ എന്ന് നോക്ക്. പിന്നെ കാറിൻ്റെ  കാര്യം വലിയ വാഹനമായാൽ കോളേജിൽ അത് സ്റ്റാൻഡ് ഔട്ട് ചെയ്യും. തത്കാലം ജേക്കബ് സാർൻ്റെ  ജീപ്പ് തന്നെ നോക്കാം അവർ മുൻപ് കുറച്ചു നാൾ കൊണ്ടുനടന്നതല്ലേ”

Leave a Reply

Your email address will not be published. Required fields are marked *