“ശരി സാർ.”
“പിന്നെ ഞാൻ ബ്ലൂ റോസ് നേതൃത്വത്തിൻ്റെ കൊലപാതക റിപ്പോർട്ട് കണ്ടു. അതിൽ എന്തെങ്കിലും അപ്ഡേറ്റ്?”
“ലോക്കൽ പോലീസ് റിപ്പോർട്ട് പ്രകാരം ഡ്രഗ് മാഫിയ തമ്മിലുള്ള വഴക്കാണ് എന്നാണ്. പക്ഷേ നേരത്തെ ആവഡിയിൽ ഫാക്ടറിയിൽ നടന്ന കൊലപാതകങ്ങളുമായി ബന്ധമുണ്ട്. രണ്ടെടുത്തും സെയിം സെറ്റ് ഫിംഗർ പ്രിൻറ് കിട്ടിയിട്ടുണ്ട്. “
“പിന്നെ വേറെ ഒരു കാര്യം കൂടി ലോക്കൽ പോലീസ് കണ്ടു പിടിച്ചിട്ടുണ്ട് ഫാക്ടറിയിൽ നിന്ന് ലഭിച്ച ബൈക്കിൻ്റെ ഓണറുടെ ബോഡിയും കിട്ടിയിട്ടുണ്ട്. അത് കുറെ മാറി റോഡ് സൈഡിൽ ഉള്ള ഒരു ഒഴിഞ്ഞ പറമ്പിലാണ്. പോസ്റ്മോർടട്ടം റിപ്പോർട്ട് പ്രകാരം 3 കൊലപാതകങ്ങളിൽ ആദ്യത്തേത്. “
“കൊലപാതകങ്ങളുടെയും ഒരു ടൈം ലൈൻ ഉണ്ടാക്കി നോക്കണം പിന്നെ അവർ തമ്മിലുള്ള കണക്ഷനും. ലോക്കൽ പോലീസ് ഇൻവെസ്റ്റിഗേഷൻ ക്ലോസ് ആയി വാച്ചു ചെയ്യണം. ഫിംഗർ പ്രിൻ്റെ ക്രൈം റെക്കോർഡ്‌സ് ബ്യുറോയിൽ നിന്ന് എടുത്ത് എനിക്ക് അയച്ചു തരണം.”
“വിക്‌ടിം NO .2 ഉടമസ്ഥതയിൽ ഉള്ള വാഹനം ആന്ധ്രാ വിജയവാഡ ഭാഗത്തു നിന്ന് കണ്ടു കിട്ടിയിട്ടുണ്ട്. ടോൾ ഗേറ്റ് ഫോട്ടോസിൽ ഡ്രൈവർ മുഖം മറച്ചിട്ടുണ്ട്. “
“സിഗ്നൽ ഇന്റലിജൻസ്?
“സാർ രണ്ടാമത്തെ സെറ്റ് കൊലപാതകം നടന്ന അമ്പട്ടൂർ ഏരിയയിലെ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്ന മൂന്ന് മൊബൈൽ നമ്പറുക വിജയവാഡ ഔറ്റ്സ്കർറ്റ്സിൽ ഉള്ള ഒരു ടവർ ലൊക്കേഷൻ വരെ ട്രാക്ക് ചെയ്തിട്ടുണ്ട്. ഈ മൂന്നു നമ്പറുകളിൽ നിന്ന് പരസ്‌പരം കാൾകൾ ആണ് കൂടുതൽ. മൂന്നും ഫേക്ക് iD ഉപയോഗിച്ചു എടുത്ത കണക്ഷൻ ആണ്. പിന്നെ ആദ്യത്തെ കൊലപാതകം നടന്ന അന്ന് മുതലാണ് ഈ മൂന്ന് മൊബൈൽ നമ്പറും ആക്റ്റീവ് ആയത്. ടോൾ ബൂത്ത് ഫോട്ടോസ് ഷെയർ ചെയുന്നുണ്ട്”
ജീവ ടോൾ ഗേറ്റ് ഫോട്ടോസ് പ്രൊജക്റ്റ് ചെയ്തു.
“ഇതിൽ സ്കോര്പിയോയിൽ ഒരാളെ ഉള്ളുവല്ലോ.”
“ശരിയാണ് മൂന്ന് മൊബൈൽ ഫോൺ സിഗ്നൽ വാഹന പാതയിലെ ടൗറിൽ കണക്ട് ആയെങ്കിലും ഒരാൾ മാത്രമാണ് ഉള്ളത്. ഒരു ഡിവേഴ്സറി ടാക്ടിക്ക് എന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. പ്രൈവറ്റ് ക്യാമെറകളിൽ നിന്ന് കൂടുതൽ ഫോട്ടോസ് ലഭിക്കുമോ എന്ന് നോക്ക്