“അന്ന ഒരു വിസിറ്റർ ഉണ്ട്.”
ആരാണ്?
“കമ്മിഷണർ മാഡം ആണ്.”
അന്ന വിസിറ്റർസ് റൂമിലേക്ക് ചെന്നു
“എന്താ അപ്പച്ചി ഈ സമയത്തു? അവിടെ വന്ന് താമസിക്കാൻ പറയാൻ ആണെങ്കിൽ വേണ്ടാ.
“ഞാൻ അത് പറയാൻ തന്നെയാണ് വന്നത്.”
അന്ന റൂമിൽ പോകാനായി തിരിഞ്ഞതും അപ്പച്ചി അവളുടെ കൈയിൽ കയറി പിടിച്ചു.
“നിനക്ക് എൻ്റെ ഒപ്പം വന്നാൽ എന്താണ്. സ്റ്റീഫനും അവിടെ ഉണ്ടല്ലോ.”
അന്ന കൈ തട്ടി മാറ്റിയിട്ട് വിസിറ്റർസ് റൂമിൽ നിന്നിറങ്ങി.
“നിന്നെ എങ്ങനെ എൻ്റെ അടുത്തു എത്തിക്കാമെന്ന് എനിക്കറിയാം”
അന്ന നടന്നു നീങ്ങുമ്പോൾ അവളുടെ അപ്പച്ചി പിന്നിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു
ത്രിശൂൽ ഓഫീസ്:
മീറ്റിംഗ് ആണ്. ജീവ അരുൺ സെൽവൻ ദീപക്ക് പിന്നെ ടെക്ക് ടീമും ഉണ്ട്.
“സാർ കമ്മിഷണർ വീണ്ടും അന്വേഷണം തുടങ്ങിയിട്ടുണ്ട്. അൺഒഫീഷ്യലായി അർജ്ജുവിൻ്റെ ബാങ്ക് സ്റ്റെമെന്റ്റ് generate ചെയ്തപ്പോൾ ഫ്ലാഗ് റെയ്‌സായി. നമ്മുടെ ആൾ ബ്രാഞ്ചിൽ പോയിരുന്നു. പാലാരിവട്ടം C.I ഭദ്രൻ ആണ് അന്വേഷിച്ചു ചെന്നിട്ടുള്ളത്. പിന്നെ തിങ്കളാഴ്ച്ച പുള്ളി കമ്മിഷണർ ഓഫീസിൽ ചെന്നിരുന്നു. ഇന്ന് രാത്രി ചെന്നൈയിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട് .”
“ഓഫീസർ എങ്ങനെയുള്ള ആളാണ്?”
“ആള് സമര്‍ത്ഥന്‍ ആണ്.”
“ചെന്നൈയിൽ അർജ്ജുവും രാഹുലും പഠിച്ച കോളേജിലേക്ക് ആയിരിക്കും. “
“നമുക്ക് ADGP യെ വിളിച്ചാലോ?”
“അത് വേണ്ട അയാൾ അന്വേഷിക്കട്ടെ. എല്ലാത്തിനും തടയിട്ടാൽ കമ്മിഷണർ ചിലപ്പോൾ കൈവിട്ട കളിക്ക് മുതുരും. അത് വേണ്ട. ആൾ സമർത്ഥനായ ഓഫീസർ അല്ലെ നമ്മുടെ പ്രൊഫൈൽ വീക്ക്നെസ്സ് ഉണ്ടോ എന്ന് നോക്കാം. പിന്നെ അന്വേഷിച്ചു സംശയം തീർന്നാൽ നല്ലതാണ്. “
ജീവ ചെന്നൈ സെല്ലിലേക്ക് വിളിച്ചു,
“ഉദയ് വണക്കം”
“വണക്കം സാർ”
“ഒരു C.I ഭദ്രൻ കേരള പോലീസ്, ഞാൻ ഫോട്ടോ അയക്കാം. നാളെ ആലപ്പി ചെന്നൈ expressil എത്തും. ആള് നേരെ SRM കോളേജിലേക്ക് ആയിരിക്കും ചെല്ലുക. കൂടാതെ രണ്ടു പ്രൊഫൈൽ അയക്കും. അവരെ കുറിച്ചു അന്വേഷിക്കാനാണ് വരുന്നത്. രണ്ട് പ്രൊഫൈൽ നല്ല പോലെ പഠിക്കണം. എന്നിട്ട് യാതൊരു സംശയവും തോന്നാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കണം. ആവിശ്യമെങ്കിൽ ഒരു ഇൻടെന്ഷനൽ ബമ്പിങ് നടത്തിയേരെ. ആവിശ്യമുണ്ടെങ്കിൽ IB credentials യൂസ് ചെയ്യണം.”