“കുട്ടി ഭയങ്കര ആലോചനയിലാണെല്ലോ. എന്താണ് കാര്യം?”
ഒന്നുമില്ല ചേച്ചി
“പഠിക്കാൻ എന്തു സഹായം വേണേലും പറഞ്ഞോ അക്കൗണ്ടൻസി ഒക്കെ ഞാൻ പഠിപ്പിക്കാം. ഞാൻ എം.കോം റാങ്ക് ഹോൾഡർ ആയിരുന്നു പക്ഷേ ഫീസ് തരണം.”
പാറു തമാശയായി പറഞ്ഞു
“ശരി ചേച്ചി.”
പിന്നെ അവർ കുറെ നേരം കൂടി സംസാരിച്ചിരുന്നു. അത് കഴിഞ്ഞു മെസ്സിൽ പോയി ഫുഡ് കഴിച്ചു. പിന്നെ അന്ന കുറച്ചു നേരം Assignment ഒക്കെ ചെയ്‌തിരുന്നു. പിന്നെ കിടന്നുറങ്ങി.
കോസ്മോസ് ക്ലബ്, കൊച്ചി “
മാർക്കോസ് അയാളുടെ അളിയൻ പയസുമായി രഹസ്യ കൂടി കാഴ്ച്ചയിലാണ്
“എന്തായി ആ പയ്യനെ പറ്റി രഹസ്യമായി അന്വേഷിച്ചോ?”
“ചേട്ടാ അമേരിക്കയിൽ അന്വേഷിക്കാൻ അവൻ്റെ അഡ്രസ്സ് ഇല്ലാതെ
എങ്ങനെ? പിന്നെ ആ ലോക്കൽ ഗാർഡിയനെ ജേക്കബ്നെ കുറിച്ചന്വേഷിച്ചു. പട്ടാളക്കാരൻ ആൾ ഒരു ഒറ്റയാനാണ്. എസ്റ്റേറ്റ് കുമളിയിൽ നിന്ന് ഇരുപത് km മാറി ആണ്. ഏല കൃഷി ആണ്. അവര് അവിടെ ഉണ്ടായിരുന്നു. പെണ്ണിനെ പട്ടാളക്കാരൻ്റെ ഒപ്പം കുമിളി ടൗണിൽ കണ്ടവരുണ്ട്. പക്ഷേ പയ്യന്മാരുണ്ടായിരുന്നില്ല. ഇപ്പോൾ അവിടെ ഇല്ല.”
“അതൊക്കെ എനിക്കറിയാമെടോ ഇവിടെ കാക്കനാട് ഹോസ്റ്റലിൽ ഉണ്ട്. നമ്മുടെ റോയുടെ ഭാര്യാ സ്റ്റെല്ല നടത്തുന്ന ഹോസ്റ്റലിൽ. അന്നയുടെ ടീച്ചറിന് അവിടത്തെ വാർഡനെ അറിയാം. അങ്ങനെ കയറി പറ്റിയതാണ്. “
“കുര്യൻ സാറും ജോസും? “
“ഒന്നുമങ്ങോട്ട് വിട്ട് പറയുന്നില്ല. തത്ക്കാലം അന്നയുട പഠനം തുടരാൻ സമ്മതിച്ചു എന്ന് മാത്രമാണ് എന്നോട് പറഞ്ഞത്. പക്ഷേ എന്തൊക്കെയോ പ്ലാൻ ചെയ്‌തിട്ടുണ്ട് ജോസ് ഓടി നടക്കുന്നുണ്ട്. കല്യാണത്തിന് ഇപ്പോഴും സമ്മതമെന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ഈ ബമ്പർ ലോട്ടറി അങ്ങനെ കളയാൻ പററുമോ ജോണി അറിഞ്ഞിട്ടില്ല. ജിമ്മിയോടെ അവൻ്റെ അടുത്തു ഒന്നും പറയണ്ട എന്ന് ചട്ടം കെട്ടിയിട്ടുണ്ട്. “
“പയ്യന് നല്ല സെറ്റപ്പ് ആണെങ്കിൽ ഇനി കുര്യൻ സാർ മറുകണ്ടം ചാടുമോ ചേട്ടാ ?”
“അതിന് ചാൻസ് ഇല്ല അന്യ മതസ്ഥനെ കെട്ടിയാൽ പിന്നെ കുര്യൻ സാർ പാലായിൽ ജയിക്കുമോ?”
“ചേട്ടായിക്ക് ഇത്രയും നാളായിട്ട് കുരിയൻ സാറിനെ മനസ്സിലായിട്ടില്ലേ. ഇത്രയും കൂർമ്മ ബുദ്ധിയുള്ള ആളെ ചേട്ടൻ ജീവതത്തിൽ കണ്ടിട്ടുണ്ടോ? ഇതൊക്കെ വല്ല മീഡിയക്കാരും മണത്തറിയും പിന്നെ കുര്യൻ മത മൈത്രി കളിക്കും. ക്രിസ്ത്യൻ വോട്ടിനൊപ്പം അയാൾ ഹിന്ദു വോട്ടുകൂടി പിടിക്കും. അതു കൊണ്ട് ചേട്ടായി എത്രയും പെട്ടന്ന് കല്യാണം നടത്തിക്ക് അല്ലെങ്കിൽ വേറെ പരിപാടി നോക്ക്.