ഗോവയിൽ നിന്ന് തിരിച്ചു വരുന്ന വഴിയിൽ അർജ്ജുവിനെ കാത്തു നിന്നത് ആരാണ് ? അവരും അരുൺ സാറുമായി എന്താണ് കണക്ഷൻ. അരുൺ സാർ ആണെല്ലോ അർജ്ജുവിനോട് ഇറങ്ങാൻ പറഞ്ഞത്?
ജോസ് കൊച്ചാപ്പയുടെ ആൾക്കാരെ അർജ്ജുവിന് വേണ്ടി അടിച്ചോടിച്ച് ആരാണ്? എന്നിട്ട് അങ്ങനെ ഒരു സംഭവം നടന്നത് അർജ്ജുവും രാഹുലും എന്തു കൊണ്ടാണ് അറിയാതിരുന്നത്?
അർജ്ജുവിനെ കാത്തു കിടന്ന ബെൻസ് ജി വാഗണ് ആരുടേയാണ്? അതിലെ ഡ്രൈവർ ദീപക്ക് എന്തുകൊണ്ടാണ് അർജ്ജുൻ പറഞ്ഞത് അനുസരിക്കാതിരുന്നത്
ഇന്നോവ കാറിൽ എത്ര പേരുണ്ടായിരുന്നു? ഇനി അവരാണോ കൊച്ചാപ്പയുടെ ഗുണ്ടകളെ അടിച്ചൊതുക്കിയത്?
രാജീവ് കുമാർ എന്ന സിബിഐ ക്കാരൻ എന്തു വെച്ചാണ് പപ്പയെയും കൊചാപ്പയെയും ബ്ലാക്ക് മെയിൽ ചെയ്‌തത്. അയാൾ എന്തിനാണ് ഞാനും അർജ്ജുവും തമ്മിൽ ഇഷ്ടത്തിലാണെന്ന് പറഞ്ഞത്. ?
അർജ്ജുവും ജേക്കബ് അച്ചായനും തമ്മിൽ എന്താണ് ബന്ധം
ഇത്രയും കാര്യങ്ങൾ എഴുതി കഴിഞ്ഞപ്പോളേക്കും അന്നയുടെ തലയൊക്കെ പെരുത്തു. അവൾ ദീപു അയച്ച ഫോട്ടോസ് എടുത്തു നോക്കി. കൊള്ളാം അർജ്ജുവിനെ കെട്ടിപിടിച്ചു കിടന്നുറങ്ങുന്ന അന്ന. ഭാഗ്യം ഡ്രെസ്സൊക്കെയുണ്ട്. അന്ന കുറച്ചു നേരം കൂടി ഫോട്ടോസ് നോക്കിയിരുന്നു എന്നിട്ട് ആ ഫോട്ടോസ് ഗൂഗിൾ ഡ്രൈവിലേക്ക് അപ്‌ലോഡ് ചെയ്‌തു. ഡിലീറ്റ് ചെയ്യാനാണ് അങ്ങനെ ചെയ്‌തത്. പക്ഷേ എന്തു കൊണ്ടോ ഡിലീറ്റ് ചെയ്തില്ല.
സ്റ്റീഫനും ഇന്ന് വന്നില്ലല്ലോ. ഹോസ്റ്റലിൽ ആയിരുന്നേൽ ഇപ്പോൾ അടിച്ചു പൊളിച്ചു കഥയൊക്കെ പറഞ്ഞിരിക്കാമായിരുന്നു. എന്തു പെട്ടന്നാണ് തൻ്റെ ജീവിതം മാറി മറഞ്ഞത്. ആർക്കും വേണ്ടാത്തവളായിരിക്കുന്നു.
അന്നയുടെ മനസ്സ് വിഷമത്താൽ നിറഞ്ഞു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
“ആ അന്ന മോൾ എത്തിയായിരുന്നു. ഇന്ന് കുറച്ചു റിപ്പോർട്ട് അയക്കാനുണ്ടായിരുന്നു. അതാണ് കുറച്ചു വൈകിയത്.”
പാറു ചേച്ചിയാണ്. അന്ന വേഗം കണ്ണുകൾ തുടച്ചു.
“എന്താ മോളെ മോള് എന്തിനാ കരയുന്നത്?”
“ഒന്നുമില്ല ചേച്ചി. വെറുതെ കിടന്നപ്പോൾ ഓരോന്നൊക്കെ ആലോചിച്ചു പോയി.”
പാറു അന്നയെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു. എന്നാൽ അന്നക്ക് കൂടുതൽ വിഷമം ആണ് ഉണ്ടായത്. അമ്മയുണ്ടായിരുന്നെങ്കിൽ എന്നവൾ ആശിച്ചു പോയി.
“അയ്യേ മോളിങ്ങനെ കരയല്ലേ. എന്തു പ്രശ്നമുണ്ടെങ്കിലും നമുക്ക് സോൾവ് ചെയ്യാം.”