“ഓക്കേ. നോമിനീ പേര് ആരുടെയാണോ എന്ന് നോക്കിയോ?”
“രണ്ട് അക്കൗണ്ടിലും നോമിനീ ഇല്ല മാഡം.”
റെമിറ്റൻസ് കോഡ് വഴി ഡീറ്റെയിൽസ് എടുത്താൽ അർജ്ജുവിൻ്റെ റിലേറ്റീവ് രാജീവ് എന്തായാലും അറിയും. അർജ്ജുവിനെ ചുറ്റി പറ്റിയുള്ള ദൂരൂഹത നീങ്ങണമെങ്കിൽ അവരെ കുറിച്ച് കൂടുതൽ അറിയേണ്ടിയിരിക്കുന്നു. പ്രത്യകിച്ചും അന്നയും അർജ്ജുവും തമ്മിൽ അടുപ്പത്തിലാണെന്ന് ആ രാജീവ് പറഞ്ഞ സ്ഥിതിക്ക് അർജ്ജുവിൻ്റെയും രാഹുലിൻ്റെയും പാസ്റ്റിനെ കുറിച്ചറിയേണ്ടിയിരിക്കുന്നു.
“താൻ ഒരു കാര്യം ചെയ്യണം. ആരുമറിയാതെ ചെന്നൈ വരെ പോകണം, എന്നിട്ട് ഈ കോളേജിൽ അവരെ പറ്റി ഒന്ന് അന്വേഷിക്കണം. ഇത് അവരുടെ ഡിഗ്രീ സെർട്ടിഫിക്കറ്റുകളുടെ കോപ്പിയാണ് “
ലെന കോളേജിൽ നിന്ന് മീര മാം തന്ന അഡ്മിഷൻ ഫോമിൻ്റെ കോപ്പി നൽകി.
“മാഡം unoffical ആയി പോയാൽ സ്പെഷ്യൽ ബ്രാഞ്ച് അറിയും.”
“ഒരു പണി ചെയ്യ്. രണ്ടു ദിവസം മതിയെല്ലോ, താൻ എന്തെങ്കിലും കാര്യം പറഞ്ഞു ലീവിന് അപ്ലൈ ചെയ്യൂ. ഞാൻ സാങ്ക്ഷൻ ചെയ്തോളാം.”
“ശരി മാഡം”
“പിന്നെ ആ റെജിസ്ട്രർ ഓഫ് കമ്പനീസിൽ പോയി ഒരു Tapassee exports private ലിമിറ്റഡ് ഡീറ്റെയിൽസ് എടുക്കണം. “
“ഓക്കേ മാഡം.”
ഭദ്രൻ പോയതും ലെന ഒന്നു കൂടി അക്കൗണ്ട് സ്റ്റേറ്റ്മെൻറ് നോക്കി. വീട്ടിൽ ചെന്നിട്ട് അന്നയെ വിളിക്കണം. കഴിഞ്ഞ ദിവസം വീട്ടിലേക്കു മാറണം എന്ന് പറഞ്ഞു തെറ്റി. അത് കൊണ്ട് കാര്യങ്ങളൊന്നും ചോദിച്ചറിയാൻ പറ്റിയില്ല. നാളെ ഒന്നു കൂടി പോയി സംസാരിക്കണം. എങ്ങനെയെങ്കിലും അവളെ വീട്ടിലേക്ക് കൂട്ടണം.
അന്നയുടെ റൂമിൽ:
അനുപമയുടെ അടുത്തു സംസാരമെല്ലാം കഴിഞ്ഞു ഹോസ്റ്റലിൽ ചെന്നപ്പോളും പാറു ചേച്ചി എത്തിയിട്ടില്ല. ഞാൻ വേഗം തന്നെ സീക്രെട്ട് ഡയറി എടുത്തു. അർജ്ജുവിനെ കുറിച്ച് ഉള്ള പുതിയ ചോദ്യങ്ങൾ എഴുതി ചേർക്കാൻ.
എക്സ് സർവീസ് കാരൻ ജേക്കബ് അച്ചായൻ അർജ്ജുവുമായി എന്താണ് ബന്ധം? പുള്ളി എങ്ങനെ അർജ്ജുവിൻ്റെ ലോക്കൽ ഗാർഡിയൻ ആയി വന്നു അർജ്ജുവിനെ എങ്ങനെ അറിയാം എന്ന് ചോദിച്ചതിന് പുള്ളി എന്തു കൊണ്ട് കൃത്യമായ മറുപടി പറയാതിരുന്നത്?
ഗോവയിൽ നിന്ന് ഫ്ലൈറ്റിൽ വരാൻ ആരാണ് നിർദേശിച്ചത്?