ഫ്ലാറ്റിൽ എത്തിയപ്പോൾ രാഹുൽ നടന്ന കാര്യങ്ങൾ മുഴുവൻ പറഞ്ഞു. അവളെ കുറ്റം പറയാൻ പറ്റില്ല ആ തെണ്ടി അരുൺ ഇരന്നു വാങ്ങിയതാണ്.
സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയം:
മാഡം, പാലാരിവട്ടം സ്റ്റേഷനിൽ നിന്ന് ഭദ്രൻ സാർ വന്നിട്ടുണ്ട്.
“കഫ്റ്റീരിയിലേക്ക് ഇരിക്കാൻ പറ. ഞാൻ ഇപ്പോൾ വരാം “
ഭദ്രൻ ലെന IPS ന് വളരെ വിശ്വാസമുള്ള ഒരു ഉദ്യോഗസ്ഥനാണ്. അയാളെ ആണ് അർജ്ജുവിൻ്റെ ബാങ്ക് അക്കൗണ്ടുകളെ കുറിച്ചു രഹസ്യമായി അന്വേഷിക്കാൻ ഏൽപ്പിച്ചത്. ലെന ചെന്നതും ഭദ്രൻ എഴുന്നേറ്റു നിന്നു
“ഭദ്രൻ ഇരിക്കൂ.”
“മാഡം പറഞ്ഞ പോലെ അൺഒഫീഷ്യലായി അന്വേഷിച്ചു. മൂന്ന് അക്കൗണ്ട് അർജുൻ ദേവ് എന്ന പേരിലാണ്. രണ്ടെണ്ണം HDFC ബാങ്കിലും ഒരെണ്ണം SBI ളും നാലാമത്തെ അക്കൗണ്ട് രാഹുൽ കൃഷണ അതും HDFC ബാങ്ക് . അർജ്ജുൻ ദേവിൻ്റെ മൂന്നു അക്കൗണ്ടുകളിലും കൂടി രണ്ടു കോടി അറുപത്തി നാലു ലക്ഷം രൂപയോളം ഉണ്ട്. രാഹുൽ കൃഷണ എന്ന അക്കൗണ്ടിൽ പതിനെട്ട് ലക്ഷം രൂപ. അക്കൗണ്ടുകളെല്ലാം ഒരേ സമയത്താണ് ഓപ്പൺ ആക്കിയത്. ഇതാ സ്റ്റേറ്റ്മെൻ്റെ. “
ലെന ഒന്ന് ഞെട്ടി. 1st ഇയർ MBA പഠിക്കുന്ന കുട്ടിയുടെ അക്കൗണ്ടുകളിൽ ഇത്രയും പണമോ? അവര് സ്റ്റെമെൻ്റെ വാങ്ങി നോക്കി. അക്കൗണ്ട് തുടങ്ങിയപ്പോൾ തന്നെ ഓരോ കോടിയുടെ അടുത്ത് പണം വന്നിട്ടുണ്ട്. foriegn റെമിറ്റൻസ് ആണ്. പിന്നെ വേറെ വരവൊന്നുമില്ല. ഇനി അവനെ അമേരിക്കൻ parents അവൻ്റെ വീതം നൽകി പുറത്താക്കിയോ.
അപ്പോഴാണ് ലെന അത് ശ്രദ്ധിച്ചത് രാഹുലിൻ്റെ അക്കൗണ്ടിലും foriegn റെമിറ്റൻസ് വഴി ആണ് ആദ്യ ഇരുപതു ലക്ഷം വന്നിട്ടുള്ളത്.
അർജ്ജുവിൻ്റെ വീട്ടുകാർ രാഹുലിന് പണം എന്തിനു നൽകണം? ഇതിനെ പറ്റി കൂടുതൽ അന്വേഷിക്കണം
കാര്യമായ ചിലവുകൾ ഇല്ല ഒരു കാറും രണ്ടു ബൈക്കും വാങ്ങിയിട്ടുണ്ട്. പിന്നെ ചാരിറ്റിക്ക് കുറെ പണം ചിലവാക്കിയിട്ടുണ്ട്.
“മാഡം unofficial ആയതു കൊണ്ടാണ് ബാങ്ക് സീൽ വെക്കാത്തത്.
അക്കൗണ്ട് ഹോൾഡറുടെ അഡ്രസ്സ് മറൈൻ ഡ്രൈവിലെ ഫ്ലാറ്റാണ്. “