അധികമൊന്നും ഞാനും പറയാൻ നിന്നില്ല. വണ്ടി കൊണ്ട് തമ്പാച്ഛന്റെ വീട്ടിൽ നിർത്തി അവളെ ഇറക്കി. ശേഷം വീട്ടിലേക്ക് വണ്ടി ചവിട്ടി വിട്ടു.
അടുപ്പിച്ചടുത്ത് രണ്ട് വേർപിരിയൽ. അതും എന്റെ കുഞ്ഞു അവരുടെ വയറ്റിൽ വളരുന്നു എന്ന സത്യം മനസിലാക്കിയ ശേഷം. രണ്ട് പേരും ഒരു നല്ല കാരണം പോലും എന്നോട് പറഞ്ഞില്ല. കള്ള് കുടിച് ബോധംകെടാം എന്ന് കരുതിയപ്പോൾ അതുമില്ല കയ്യിൽ. ആകെ കയ്യിൽ നിന്ന് പോയ അവസ്ഥ. അവസാനം തലയിണയും കെട്ടിപ്പിച്ചു ഞാൻ കരയാൻ തുടങ്ങി. കരഞ്ഞു കരഞ്ഞു എപ്പോഴോ ഞാൻ ഉറങ്ങി.
ഞായറാഴ്ച…
ഗോവൻ യാത്ര പോകുന്ന ദിവസം. ഒരുപാട് ആഗ്രഹിച്ച യാത്ര ആയിരുന്നു പക്ഷെ പോകാൻ ഒരു താല്പര്യക്കുറവ്. ഇന്നലെ നടന്ന ആ സംഭവം തന്നെയാണ് കാരണം. അവർ രണ്ട് പേരും എന്റെ ജീവിതത്തിലേക്ക് കടന്ന് വന്ന മുതൽ ഒരു സ്വപ്നം പോലെ മാറി എന്റെ ജീവിതം, പക്ഷെ ഇപ്പോഴോ..!!!
യാത്ര പോകണോ വേണ്ടയോ എന്ന് കുറേ തവണ ആലോചിച്ചു അവസാനം പോകാൻ തന്നെ തീരുമാനിച്ചു. വീട്ടിൽ തന്നെ ഇരുന്നാൽ പ്രാന്ത് പിടിക്കും.
രാത്രി 9 നാണ് ട്രെയിൻ. ബാഗ് എല്ലാം 2 ദിവസം മുന്പേ തന്നെ പാക്ക് ചെയ്തത് നന്നായി.
ഉച്ച ആയപ്പോൾ അനീസിന്റെ ഫോൺ കാൾ വന്നു.
ഞാൻ :-അളിയാ.. പറയെടാ..ഞാൻ റെഡി ആണ് കൃത്യ സമയത്ത് എത്തും.
അനീസ് :-അളിയാ അത് പറയാനാ ഞാൻ വിളിച്ചത്.
ഞാൻ :-എന്താടാ.. എന്ത് പറ്റി..?
അനീസ് :-മച്ചാനെ ഇന്ന് പോക്ക് നടക്കുമെന്ന് തോന്നുന്നില്ല.
ഞാൻ :-മൈരേ കളിക്കല്ലേ..
അനീസ് :-അളിയാ ഞാൻ പറയുന്നത് കേൾക്കു.
ഞാൻ :-പോടാ മൈരേ.
അനീസ് :-അളിയാ ഞാനും യദുവും സെയിം കമ്പനിയിൽ ആണെന്ന് നിനക്ക് അറിയാല്ലോ. നാളെ CEO UK യിൽ നിന്ന് വരുന്നുണ്ട്. ഈ ആഴ്ച മുഴുവൻ busy ആയിരിക്കും ടാ.
ഞാൻ :-അപ്പോൾ ബിച്ചു ഇല്ലേ..?