അവളുടെ കയ്യിലിരിപ്പിന്റെയും പെരുമാറ്റത്തിന്റെയും ഗുണം കാരണം മൂന്ന് വർഷം കഴിഞ്ഞപ്പോഴേക്കും കെട്ടിയവൻ ഡൈവോഴ്സ് ചെയ്തു രക്ഷപ്പെട്ടു. അവൾ പിടിച്ച മുയലിന് 3 കൊമ്പ് എന്ന ലെവലിൽ ആണ് അവളുടെ പെരുമാറ്റം. എന്തിനേറെ പറയുന്നു അവളുടെ നേരെ അമ്മാവനായ എനിക്ക് അവളോട് 10 മിനിറ്റ് തികച്ച് സംസാരിക്കാൻ പറ്റത്തില്ല. അപ്പോഴേക്കും ഒന്നെങ്കിൽ എനിക്ക് കലികയറും അല്ലെങ്കിൽ അവൾ തർക്കിക്കാൻ തുടങ്ങും.
അവൾ വിളിച്ചത് എന്തിനാണെന്ന് വെച്ചാൽ അവളുടെ വീട്ടിൽ അവളുടെ അമ്മയും പിന്നെ അവളുടെ ഒരു മകനും മാത്രമേ ഉള്ളൂ. അപ്പോൾ അവൾക്ക് എന്തെങ്കിലും ജോലി കാര്യത്തിനോ മറ്റോ കുറച്ചു ദിവസം മാറി നിൽക്കേണ്ടി വന്നാൽ അവിടെ പോയി നിൽക്കാൻ ആണ് വിളിക്കുന്നത്. ഞാൻ അവളുടെ വീട്ടിൽ പോയിട്ട് നാല് വർഷമായി. അന്ന് അവളുടെ മകന്പത്ത് പതിനാല് വയസ്സ് ആയിട്ടുള്ളൂ.
ഒരു പാവം പിടിച്ച ചെറുക്കൻ ആണ്. ഇവള് അനാവശ്യമായി സ്ട്രിക്ട് ആയി വളർത്തി വളർത്തി ചെറുക്കന് ഒരു സ്വാതന്ത്ര്യവും അന്ന്ഇല്ലായിരുന്നു.
അങ്ങനെ ഞാൻ അവളുടെ വീട്ടിൽ പോയി. ആലുവ ആണ് അവളുടെ വീട്. ഞാൻ അവളുടെ വീട്ടിൽ എത്തി. അവൾ പിറ്റേന്ന് ഉച്ചയ്ക്ക് ആണ് ട്രെയിനിങ്ങിന് വേണ്ടി തൃശ്ശൂർക്ക് പോകുന്നത്. പിന്നെ രണ്ട് ദിവസം കഴിഞ്ഞേ വരത്തൊള്ളൂ.
അന്നേരം അവളുടെ മകൻ അവിടെ വന്നു. സുബിൻ എന്നാണ് പയ്യന്റെ പേര്. ഞാൻ നാല് കൊല്ലം മുൻപ് അവനെ കാണുന്നത് പോലെ തന്നെ ഉണ്ട് അപ്പോഴും അവൻ. ചെറുതായി ഒന്ന് തടിച്ചു എന്നുമാത്രം. താടിയും മീശയും ഒന്നും വന്നിട്ടില്ല. അവന്റെ തള്ള വീട്ടിൽ തന്നെ ഇട്ട് വളർത്തുന്നത് കൊണ്ട് ശരീരം ഒട്ട് അനങ്ങിയിട്ടുമില്ല . ചെറുക്കൻ മിനുമിനാ വെളുത്തു തുടുത്ത് പെണ്ണുങ്ങളുടെ പോലെയുണ്ട് കാണാൻ. വട്ടമുഖവും തൂവെള്ള നിറവും.
ഞാൻ അവനോട് ” എടാ സുബി മോനെ നിന്റെ മുഖത്ത് താടിയും മീശയും എന്താ ഇതുവരെ വരാത്തത്…..” എന്ന് ചോദിച്ചപ്പോൾ അവൻ ഒന്നും മിണ്ടിയില്ല.
അന്നേരമാണ് സുജ പറഞ്ഞത് ” മാമൻ വന്നിട്ട് വേണം എന്നാൽ ഞാനും വിചാരിച്ചിരിക്കുകയായിരുന്നു… ഇവന് ഈ കഴിഞ്ഞ മാസം 18 തികഞ്ഞു. ഒരു പണിയും തനിയെ ചെയ്യാൻ അറിയത്തില്ല. മാമൻ ഇവിടുള്ള രണ്ട് ദിവസം കൊണ്ട് ചെക്കന് കുറച്ച് സ്വന്തം തുണി അലക്കാൻ എങ്കിലും പഠിപ്പിച്ചു കൊടുക്കണം. ഒരു ബൾബ് ഫ്യൂസ് ആയാൽ മാറി ഇടാൻ പോലും ഇവന് അറിയത്തില്ല…. “