” ആമാ സെച്ചി ഇത് ഇവരോടെ പൊണ്ടാട്ടി താൻ ”
ആമിയുടെ ഒപ്പം നിൽക്കുന്ന മണി മുന്നോട്ട് വന്ന് പറഞ്ഞതും അവിടെ എല്ലാർക്കും ഏകദെശം എല്ലാം മനസിലായി..
” ആണോ… ഞങ്ങളെ ഒന്നും അറിയിച്ചില്ല മോശമായി കേട്ടോ അജു… ”
എന്ന് പുറകിൽ നിന്ന ബിന്ദു ചേച്ചി കൂടെ പറഞ്ഞതും ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു… പിന്നെ ഞാൻ പോലും അറിഞ്ഞില്ല അപ്പോളാ നിങ്ങള് അറിയുന്നേ .
” അല്ല മോളെന്താ ഒന്നും മിണ്ടാത്തെ… പടിക്കുവാണോ. ”
.. എന്നവളോട് ചോദിച്ചപ്പോ ഒന്നും ഇല്ല എന്ന് പറഞ്ഞു എന്നെ നോക്കിയതും…
” അവള് ഇവിടെ MBBS ന് ചേർന്ന്… ”
പിന്നേം ഓരോന്നൊക്കെ പറഞ്ഞും പരിചയപെടുത്തിയും നിന്നു ഒടുവിൽ
” ഞങ്ങൾ എന്ന ഫ്ലാറ്റിൽ പോട്ടെ… നല്ല ഷീണം,
മണി….?”
അവരോട് യാത്ര പറഞ്ഞു മണിക്കുട്ടനെ വിളിച്ചു ഒരു നൂറ് രൂപ കൊടുത്തപ്പോ ആമി തന്റെ ബാഗിൽ നിന്ന് ഒരു ഇരുന്നൂറു രൂപ കൂടെ കൊടുത്തു… അമ്മ കൊടുത്തതായിരിക്കും.. അവൻ അതും വാങ്ങി താഴേക്ക് പോയി ഞങ്ങൾ റൂമിലേക്ക്…
” ദേ അതാ റൂം.. പോയി ഒന്ന് കുളിച്ചു വാ.. ഇന്ന് വെളിയിൽ നിന്ന് കഴികാം ”
ഡോർ തുറന്ന് അകത്തേക്ക് കയറി കൈയിൽ ഉണ്ടായിരുന്ന ബാഗ് സോഫയിൽ വച്ചതും പെണ്ണ് ഫ്ലാറ്റ് മൊത്തത്തിൽ ഒന്ന് ഉഴിഞ്ഞു
” അല്ല ഏട്ടനൊന്ന് നിന്നെ. ”
റൂമിലേക്ക് കയറാൻ തുടങ്ങിയതും അവൾ പിന്നിൽ നിന്നും എന്നെ വിളിച്ചപ്പോ ഞാൻ എന്താ എന്നുള്ള മുഖഭാവത്തിൽ അവളെ നോക്കി
” എന്തായിരുന്നു വെളിയിൽ… ആരാ അവര്…? ”
എന്നൊരു ചിറ്റലായിരുന്നു,
” എടി അത് നമ്മടെ ഉഷാന്റിയാ… ഇവിടെ എനിക്ക് വലിയ സഹായവാ.. എനിക്കെന്റെ ചേച്ചിയെ പോലെ ഉള്ളു.. ”
ഹമ്… നൊന്നു കനപ്പിച്ചു മൂളിട്ട് അവളകത്തേക്ക് പോയി ഒപ്പം ഞാനും ഡ്രസ്സ് മാറി കയറി അങ്ങ് കിടന്നു… കുറച്ച് കഴിഞ്ഞതും കുളികഴിഞ്ഞിറങ്ങിയ അവളും വന്നെന്നെ കെട്ടിപിടിച്ചു കിടന്നു അവളേം ചേർത്ത് പിടിച്ചു കിടന്നതേ ഓർമ്മയുള്ളു… കാച്ചിയ എണ്ണയുടേം അവളുടെ ദേഹത്തെ തണുപ്പിന്റേം എല്ലാം ആയപ്പോ നല്ല സുഖം. കണ്ണറിയാണ്ട് അടഞ്ഞു പോയി..