എന്റെ കൈയിൽ ഇരുന്ന ബഗിലേക്ക് നോക്കി അവൻ ഒന്നുടെ ചോദിച്ചതും അവന് വേണ്ടതും എനിക്ക് വേണ്ടതും തന്ന്..പെട്ടി ചുമ്മകാൻ ഞാൻ ആരാടി നിന്റെ അടിമയോ എന്ന് ചോദിക്കാൻ തുടങ്ങിയതാ അപ്പോളായിരുന്നു കമന്ററി..
പിന്നൊരു നടത്തം ആയിരുന്നു അവളും അവനും എന്തെല്ലാമോ പറയുണ്ട് ചിലതൊന്നും കിട്ടതെ വരുമ്പോ പെണ്ണ് കൈയും മുഖവും ഇട്ടൊരു എക്സ്പ്രഷൻ ഉണ്ട് അത് കണ്ട് ചിരിയും കടിച്ചു പിടിച്ചുനടക്കുമ്പോ..ഫ്ള്ളോർ ആയപ്പോ ലിഫ്റ്റും തുറന്ന് റൂമിലോട്ട് നടക്കുമ്പോളാണ്, നമ്മടെ ഉഷാന്റിയും ചേച്ചിമാരും അവിടെ നിക്കണേ..
” ഹലോ…അജുട്ടാ, ഇതെവിടെയായിരുനെടോ.. “”
” ഹല്ല ഇതാര് ഉഷാന്റയ്യോ എല്ലാരും ഉണ്ടല്ലോ.. എന്താ പരുപാടി.. ”
” എന്ത്…..മടുപ്പാന്നെ നീ അങ്ങ് നാട്ടിൽ പോയെ പിന്നെ ശോകം ആണ് അല്ലേടി ”
പിന്നെ… എന്നും പറഞ്ഞതെ അവരെന്റെ വയറിൽ ഒരിടി അതുകണ്ടു എല്ലാരും ഒന്ന് ചിരിച്ചു ഒപ്പം ഞനും, ഞങ്ങള് നല്ല കൂട്ടണന്നെ
അല്ലേലും ഞാൻ ഇവിടെയൊക്കെ ഒരു സംഭവമാ..
” അല്ലജു ഇതാരാ നമ്മടെ മണിടെ കൂടെ… ”
തല ചെരിച്ചു എന്റെ പുറകിലോട്ട് നോക്കി ആന്റി അന്വേഷണം നടത്തിയപ്പോളാണ് ഞാൻ അതൊർക്കുന്നെ
ഏത്…. എന്ന് പറഞ്ഞു തിരിഞ്ഞു നോക്കുമ്പോൾ ഉഷാന്റിയെ നോക്കി ദാഹിപ്പിക്കുന്ന ആമിയെയാണ് കാണുന്നെ
” അഹ് ആന്റി എന്റെ കല്യാണം കഴിഞ്ഞു, ഇതാണ് ആള് അനാമിക..!”
ഞാൻ ഒന്ന് പരിഞ്ചയപെടുത്തിയപ്പോ അവൾ എല്ലാരേം നോക്കി ഒന്ന് ചിരിച്ചു.. പിന്നെ എന്നെ നോക്കി ഒരു കണ്ണുരുട്ടലും
” ഏഹ് അജുന്റെ കല്യാണം കഴിഞ്ഞെന്നോ.. ചുമ്മാ പറയല്ലേ അജു… വെറുതെ പറ്റിക്കാൻ.. ”
എന്റെ തൊളിൽ ഒന്ന് തട്ടി അവർ വിശ്വസിക്കാൻ കുട്ടകതെ നിന്നപ്പോ ആമി നിന്ന് വിറക്കുക ആയിരുന്നു..
” അല്ല ചേച്ചി സത്യം… വേണേൽ ദേ കണ്ട , ഞാൻ കെട്ടിയ താലിയ… ”
അവളെ നോക്കി നെഞ്ചിൽ കിടക്കുന്ന താലി ചൂണ്ടി ഞാൻ അത് പറഞ്ഞപ്പോ മണിക്കൂട്ടനും അതിന് ഏറ്റു പിടിച്ചു