അവിടുന്നു ഇറങ്ങി ഒരു ഒന്നര മണിക്കൂർ കഴിഞ്ഞു ഞങ്ങൾ ഫ്ലാറ്റിൽ എത്തി.. വണ്ടി എന്റെ സ്റ്റിരം സ്പോർട്ടിലേക്കു കയറ്റുമ്പോ പുറകെ ഓടി മണിക്കൂട്ടനും എത്തിയിരുന്നു
അവനൊരു തമിഴ് പയ്യൻ ആണ്, അവന്റെ അച്ഛനാണ് ഇവിടുത്തെ ആളുകളുടെ തുണി എല്ലാം ഇസ്തിരി ഇടുന്നെ.. ഞാൻ ഒഴികെ ബാക്കി എല്ലാരും അയാൾക്ക് തുണി കൊടുക്കുമ്പോളും മാസം ഒരു രണ്ടായിരം രൂപ ഞാൻ വേലുഅണ്ണന് കൊടുക്കും.എന്താവിശ്യത്തിനും പുള്ളി ഉണ്ട് കൂടെ..
” എന്നാടാ.. എപ്പടി ഇരുക്ക്.. സൗകിയമാ… ”
ബൈക്കിൽ നിന്നും ഇറങ്ങി വണ്ടി ലോക്ക് ചെയുന്നതിനിടയിലാണ് ഞാൻ അവനെ നോക്കുന്നത്..
” ആമണ്ണേ സൗകിയം താൻ.. ഇവളോ നാൾ എങ്കെ ഇരുന്തിക്കെ…
അല്ലേയ് യാരിത്…?? ”
ഞങ്ങളുടെ രണ്ടാളുടെയും സംസാരം കണ്ടു നിന്ന ആമിയെ നോക്കി അവൻ സംശയരൂപേണ എന്നോട് ചോദിച്ചതും..
” അത് വന്ത് എന്നുടെ തിരുമണം മുടിഞ്ഞാച്ചിടാ.. എൻ പൊണ്ടാട്ടി താൻ ഇത്.. ”
ഇവരെന്തു തേങ്ങയാണ് പറയുന്നതെന്നോർത്തു മൊത്തത്തിൽ കിളി പോയ അവളേം വിളിച്ചു ഞാൻ മുന്നോട്ട് നടന്ന്, അപ്പോളേക്കും അവളുടെ കൈയിൽ ഇരുന്ന പെട്ടി അവൻ വാങ്ങാൻ തുടങ്ങി
” ഇവളോ സീക്രവാ.. സൊല്ലവേ ഇല്ലേ… അണ്ണി ബാഗ് ഞാൻ പതുക്കലാം.. ”
” ഇവനെന്തോന്നാ പറയണേ ഏട്ടാ..എന്തോ പത്തെന്ന കാര്യവാ ഈ ചെക്കൻ പറയണേ. എടാ വിടെടാ… പെട്ടി ഞാൻ എടുത്തോളന്നു.. ”
അവൻ പറയുന്നതോ ഇവിടെ നടന്നതിനെയോ കുറിച്ചൊന്നും പിടികിട്ടാതെ നിന്ന അവളുടെ ബാഗും കൂടെ അവൻ വാങ്ങിയതും അവന് വിട്ടുകൊടുക്കില്ല എന്നൊരു ഭാവം ആയിരുന്നു അപ്പോ
” എടി അതവൻ പിടിച്ചോളും ഇല്ലേൽ ഇന്നിവിടുന്ന് നമ്മക്ക് മേലോട്ട് പോകാൻ പറ്റില്ല.. ”
പെട്ടി ചുമ്മാന്നാൽ പൈസ കിട്ടും എന്നുള്ളത് കൊണ്ട് ചെക്കൻ ഒറ്റ പെട്ടി വിടില്ല, അതറിയാവുന്ന കൊണ്ട് ഞാൻ അവളോട് പറഞ്ഞതും….
” ഇന്നാടാ കൊണ്ട് പോ..!