എന്റെ മാത്രം പെണ്ണ് [Alan]

Posted by

ഞാൻ എന്റെ 21-ാം വയസ്സിൽ തന്നെ സ്വന്തമായി ഒരു ബിസിനസ്സ് സ്റ്റാർട്ട ചെയ്ത് ഇപ്പോൾ അത് എല്ലാം നോക്കി നടത്തി കൊണ്ട് പോകുന്നു.

അപ്പോൾ നിങ്ങൾ വിചാരിക്കും മായ ചേച്ചി എന്തിയെ എന്ന് അല്ലെ ……എല്ലാം പറയാം.

എല്ലാം തുടങ്ങുന്നത് 4 വർഷം മുൻപ് ആണ് .

സ്വന്തമായിട്ട് ബിസിനസ് ഉണ്ടായിരുന്നെങ്കിലും അച്ഛന്റെ ആഗ്രഹം ഒരു സർക്കാർ ജോലി ആയിരുന്നു. അതിന്റെ കാരണം എല്ലാവർക്കും അറിയാമല്ലോ. ഒന്നാമത്തത് ബിസിനസ് ആണ് എപ്പോൾ വേണമെങ്കിലും പൊട്ടാം. രണ്ടാമത്തത് ഇത് കേരളം ആണ് അതുകൊണ്ട് തന്നെ സർക്കാർ ജോലി ഇല്ലാതെ ഇവിടെ പെണ്ണ് കിട്ടുല്ല..

അതുകൊണ്ട് തന്നെ അച്ഛന്റെ നിർബന്ധം പ്രകാരം ഞാൻ പി.എസ. ഇ എഴുതാൻ തീരുമാനിച്ചു…..

അങ്ങനെ ഒരു പി.എസ്. ഇ എക്സാം സെന്ററിൽ വച്ചാണ് ഞാൻ മായ കാണുന്നത്. ആദ്യം കണ്ടപ്പോൾ തന്നെ എന്റെ ഉള്ളിൽ ഒരു തരിപ്പ് അനുഭവപ്പെട്ടു. അടിവയറ്റിൽ ഒരു മഞ്ഞ വീഴുന്ന പോലത്തേ സുഖമായിരുന്നു …. അവളെ കണ്ട് ആദ്യം നിമിഷത്തിൽ തന്നെ…. അപ്പോൾ തന്നെ ഞാൻ ഉറപ്പിച്ച് ഇവള് തന്നെ എന്റെ പെണ്ണ് എന്ന് …..

നല്ല ഒരു ഇളം ചുവപ്പും റോസും കൂടി കൂടി കലർന്ന് ഒരു സാരിയും ചുറ്റി ആരെയോ കാത്തു നിലക്കുവായിരുന്നു… എന്റെ പെണ്ണ് …. നല്ല മാൻപേട കണ്ണുകളും തുടുത്ത തക്കാളി പോലത്തേ കവിളുകളും നല്ല ചുവന്ന നിറത്തിലുള്ള ചുണ്ടും ഒക്കെ ആയി അവള് അവിടെ നില്ക്കുന്നു…

അങ്ങനെ അവളുടെ സാന്ദര്യം ആസ്വധിച്ച് നിൽക്കുമ്പോഴാണ് എനിക്ക് ഒരു കോൾ വരുന്നത് … അമ്മയായിരുന്നു

ഹലോ അമ്മേ… ആ നി അവിടുന്ന് ഇറങ്ങിയോ …. ഇല്ല അമ്മേ ഇപ്പോൾ ഇറങ്ങും എന്താ…. വേറേ ഒന്നും ഇല്ല നീ വരുമ്പോൾ കുറച്ച് ബേക്കറി ഐറ്റംസ് വാങ്ങിച്ചോണ്ട് വരണേ… എന്താ അമ്മേ വിശേഷിച്ച് …… അച്ഛന്റെ എതോ കൂട്ടുകാരൻ ഇന്ന് വരുന്നുണ്ട് എന്ന് …. ആ അമ്മേ വങ്ങിചോണ്ട് വരാം ….

അങ്ങനെ അമ്മയായിട്ടുള്ള സംഭാഷണം കഴിഞ്ഞ് നോക്കുമ്പോൾ അവളേ കാണുന്നില്ല. അതോടെ ആക്കെ നിരാഷയോടെ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്ത് വീട്ടിലെക്ക് വീട്ടു …

Leave a Reply

Your email address will not be published. Required fields are marked *