സൈഡിൽ ഉണ്ടായിരുന്ന ആ ഷെൽഫിൽ കൊതുക് തിരി ഉണ്ടോ എന്ന് തപ്പി നോക്കി.. തപ്പി നോക്കിയത് മിച്ചം, കൊതുക് തിരി പോയിട്ട് ഒരു തീപ്പട്ടി കൊള്ളി പോലും ഇല്ലായിരുന്നു അവിടെ…
താഴെ പോയാൽ ചിലപ്പോൾ കൊതുക് തിരി കിട്ടി എന്ന് വരും പക്ഷെ ഉറക്കം മാറാത്തതിന്റെ അലസതയിൽ പോകാനും ഒരു മടി ആയിരുന്നു…
ഷീറ്റ് എടുത്തു പുതച്ചു ബെഡിന്റെ മൂലയ്ക്ക് ഇരുന്നു നിരോഷയെ ഫോൺ വിളിച്ചു…
റിങ് അടിക്കുന്നു ഉണ്ടെങ്കിലും കാൾ എടുത്തിട്ടില്ല.. രണ്ടു മൂന്ന് വട്ടം അത് ആവർത്തിച്ചു… പക്ഷെ നിരാശ ആയിരുന്നു ഫലം….
അവൾ നല്ല ഉറക്കം ആയിരിക്കും… അല്ലേലും 3 മണി ആയപ്പോൾ അല്ലെ ഉറങ്ങാൻ വിട്ടത്….
പിന്നെ ഒന്നും നോക്കിയില്ല നേരെ എഴുനേറ്റു താഴെ പോയ് നോക്കാം എന്ന് തന്നെ കരുതി… എന്തായാലും ഉറക്കം ഏറെ കൊറേ പോയി ഇനി ഇവിടെ കിടന്നാലും കൊതുക് കിടക്കാൻ സമ്മതിക്കില്ല. ഒന്ന് കഷ്ടപ്പെട്ട് ആയാലും കൊതുക് തിരി എടുത്ത് കൊണ്ട് വന്നാൽ കൊറച്ചു നേരം എങ്കിലും കിടക്കാം….
ജനാലയുടെ ഗ്ലാസ്സിലൂടെ ഇടി മിന്നലിന്റെ പ്രകാശം അകത്തോട്ടേക്ക് അടിക്കുന്നുണ്ട്.. ഒപ്പം ഇടിയുടെ മുഴക്കവും…
ഞാൻ റൂമിന്നു പുറത്തോട്ടു ഇറങ്ങി.. കറന്റ് ഇല്ലാത്തതു കൊണ്ട് നല്ല ഇരുട്ട് ആയിരുന്നു… ഫോണിൽ ഫ്ലാഷ് ഓൺ ആക്കി നടന്നു…
മഴക്കൊപ്പം ഇടി നല്ലോണം ഉണ്ട്…
പടവുകൾ ഇറങ്ങുമ്പോഴും ഇടി മുഴക്കം ശക്തി ആയി കേൾക്കുന്നുണ്ടായിരുന്നു…
പടി ഇറങ്ങി ചെല്ലുന്നത് ഡൈസിയുടെ റൂമിന്റെ അവിടെ ആണ്…
താഴെ എത്തിയപ്പോൾ തന്നെ കൊതുക് തിരിയുടെ മണം അവിടെ ഉണ്ടായിരുന്നു താഴെ നേരെത്തെ തന്നെ കൊതുക് തിരി കത്തിച്ചത് കൊണ്ട് അവർ കറന്റ് പോയിട്ടും എഴുന്നേറ്റില്ല എന്ന് മനസിലായി…
അവിടെ കൊറേക്കെ നോക്കി പക്ഷെ അവിടെ ഒന്നും ഇല്ലായിരുന്നു… ഡെയ്സി യുടെ മുറിയുടെ അടുത്താണ് കിച്ചൻ, കിച്ചണിലും കയറി ഒന്ന് തപ്പി, നോ രക്ഷ…