” ഹാ ഡാ എത്താം …. നീ ആദ്യം ഫോൺ വെക്ക് വണ്ടി ഓടി അങ്ങ് എത്തണ്ടേ ”
” ഹാ സോറി ഡാ നിങ്ങൾ വിട്ടോ ”
ഞാൻ ഫോൺ കട്ട് ചെയ്ത് രോഹിതിന്റെ കയ്യിൽ കൊടുത്തു വണ്ടി എടുത്തു.
” ഡാ നീ വരില്ലെന്ന എല്ലാരും പറഞ്ഞത് ….. ഞാൻ നീ വന്നില്ലെങ്കിൽ ബസ്സിൽ തിരുവനന്തപുരത്ത് വരാം എന്ന് കരുതിയ ബസ് സ്റ്റോപ്പിൽ നിന്നത്…. അവന്മാര് അതാ കുറച്ച് വലിച്ചു നീട്ടിയത് ”
” ഹാ കുഴപ്പം ഇല്ലെടാ … എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ……. നീ എന്താ കിരണിനെ ലോഡ്ജിൽ ആക്കിയിട്ടു വരാൻ ഒക്കെ പറഞ്ഞത് ”
” നിനക്ക് അത് അറിയില്ലേ ”
” എന്ത് ”
” ഹാ …..നീ പുസ്തക പുഴു ആയിരുന്നല്ലോ എന്നാലും ഞങ്ങൾ ക്ലാസ്സിൽ സംസാരിക്കുന്നതും നീ കേട്ടിട്ടില്ലേ ”
” അറിയാത്തത് കൊണ്ടല്ലേ ചോദിക്കുന്നത് ”
” ഡാ കിഷോറും ഗാങ്ങും നമ്മളോട് പറയാതെ ട്രിപ്പ് പോയില്ലായിരുന്നോ അന്ന്…. കിരണും ഞാനും പിന്നെ രാഹുലും …… അങ്ങനെ ഞങ്ങൾ ഏഴുപേര് ഒരു ഇന്നോവ വാടകക്ക് എടുത്ത് ട്രിപ്പ് പോയത് നിനക്ക് അറിയില്ലേ… ”
” നാലാം സെമസ്റ്ററിൽ നിങ്ങൾക്ക് കണ്ടോണഷോൺ കിട്ടിയ ട്രിപ്പ് ആണോ ”
” അന്ന് കണ്ടോണഷോൺ അടക്കാൻ ആണ് ഞാൻ അവസാനം യൂണിവേഴ്സിറ്റിയിൽ വരുന്നത് …. അതിന് ശേഷം ഇപ്പോഴാ പോകുന്നത് ”
” ഡാ നീ കാര്യം പറ ”
” ഡാ ഈ കിരൺ വണ്ടിയിൽ കേറിയാൽ വള് വെക്കും.. ആദ്യം ഒക്കെ അവൻ ഗുളിക കഴിച്ചു പിടിച്ചു നിർത്തി.. പക്ഷെ ഇടക്ക് നമ്മൾ ഒരു സ്ഥാലത്ത് കഴിക്കാൻ ഇറങ്ങിയതിനു ശേഷം ഇവൻ വണ്ടിക്ക് അകം മൊത്തം വള് വെച്ച് നാറ്റിച്ചു. ശർദിച്ചു അവശൻ അയ അവനെ ഹോസ്പിറ്റലിൽ ആക്കട്ടെ എന്ന് ഞങ്ങൾ ചോദിച്ചു. പക്ഷെ അവൻ പറഞ്ഞു കുറച്ചു നേരം ഒന്ന് കിടന്നാൽ മതി എന്ന്. ഞങ്ങൾ അടുത്ത് കണ്ട ഒരു ഹോട്ടലിൽ റൂം എടുത്ത് ഒന്ന് ഫ്രഷ് ആയി… അല്ല അവന്റെ ശർദില് കഴുകി കളഞ്ഞു. എന്നിട്ട് അവനെ അവിടെ കിടത്തി ഞങ്ങൾ യാത്ര തുടർന്നു…. തിരിച്ചു അവനെ പിക് ചെയ്യാൻ ആ ഹോട്ടലിൽ ചെന്നപ്പോൾ അവന്റെ വക ഒരു മുട്ടൻ തള്ള് “