” ഡാ വരുൺ നാളെ നീ തിരുവനന്തപുരത്ത് പോകുമ്പോൾ എന്നെയും പിക്ക് ചെയ്യണം ”
” ഡാ രോഹിത് നീ എന്തിനാ അവന്റെ കൂടെ പോകുന്നത് ”
” എനിക്ക് ഒരാളെ കാണാൻ ഉണ്ട് ”
” ഡേയ് ഇതും മുഞ്ചും എന്ന തോന്നുന്നത് ”
” എന്തായാലും നാളെ വരുന്നവർ ഒക്കെ രാവിലെ കിരണിന്റെ വീടിന്റെ അവിടേക്ക് വാ അവിടെന്ന് നമ്മുക്ക് തെന്മല പിടിക്കാം .. പിന്നെ നമ്മൾ റോസ്മല പോയി തിരിച്ചു വരുമ്പോയേക്കും ഉച്ചയാകും ആ സമയം കൊണ്ട് അവന്മാർ അവിടെ ഫ്രീ ആകും ”
ഗ്രുപ്പിൽ പ്ലാനിങ് വിപുലമായി നടക്കുന്നുണ്ട് . എന്തായാലും നാളെ യൂണിവേഴ്സിറ്റിയിൽ നിന്നും പൊന്മുടിയിൽ പോകാൻ തീരുമാനിച്ചു. ഗ്രുപ്പ് ചാറ്റ് ഒക്കെ കഴിഞ്ഞപ്പോൾ കിരൺ എന്നെ വിളിച്ചു.
“ഡാ നീ ഫ്രീസ് അടക്കില്ലേ ….. ക്യാഷ് ഞാൻ നീ പൊന്മുടിയിൽ വരുമ്പോൾ തരാം ”
” ഓക്കേ ഡാ ”
ഞാൻ കിരണിന്റെ കാൾ കട്ട് ചെയ്യുമ്പോൾ തന്നെ രോഹിതിന്റെ കാൾ വന്നു.
” ഡാ നീ നാളെ എപ്പോൾ ഇറങ്ങും ”
” ഞാൻ 9 മണി കഴിയും അവിടെ 10 മണിക്ക് എത്തിയാൽ മതിയല്ലോ ”
” ഡാ ഞാൻ കല്ലമ്പലത്ത് നിൽക്കാം. നീ ഇറങ്ങുമ്പോൾ വിളിച്ചാൽ മതി ”
” ഡാ നിനക്ക് എവിടെയാ പോകേണ്ടത് ”
” പാളയത്ത് തന്നെയാടാ നീ യൂണിവേഴ്സിറ്റിയിൽ കയറിയിട്ട് വരുമ്പോയേക്കും ഞാനും ഫ്രീ ആകും ”
” മ്മ് ഞാൻ നാളെ ഇറങ്ങുമ്പോൾ വിളിക്കാം ”
യൂണിവേഴ്സിറ്റിയിലേക്ക് ബുള്ളറ്റിൽ ആണ് പോകുന്നത് എന്ന് പറഞ്ഞപ്പോയെ അമ്മക്ക് ആതി ആയതാണ്. അതുകൊണ്ട് തൽക്കാലം പൊന്മുടിയിൽ പോകുന്ന കാര്യം അമ്മയോട് പറഞ്ഞില്ല. ബൈക്ക് വാങ്ങിയതിന് ശേഷം അമ്മയെ ഞാൻ ആണ് ബാങ്കിൽ കൊണ്ടാക്കുന്നത്.
പിറ്റേന്ന് രാവിലെ അമ്മയെ ഓഫീസിൽ ആക്കിയ ശേഷം ഞാൻ രോഹിത്തിനെ വിളിച്ചു.
“ഡാ ഞാൻ ഞാൻ ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ കല്ലമ്പലം എത്തും നീ ഇറങ്ങിയോ “