എന്റെ ശ്വാസം അപ്പോഴാണ് നേരെ വീണത്. അവർ കുഞ്ഞിനെ കൊണ്ട് അകത്തേക്ക് പോയപ്പോൾ ശ്രുതിയുടെ അച്ഛൻ ഞങ്ങളോട് പറഞ്ഞു.
” റൂം റെഡി ആയിട്ടുണ്ട് നിങ്ങൾ അങ്ങോട്ട് പൊക്കൊളു ഞാൻ പുറത്ത് പോയി കുറച്ച് സാധനങ്ങൾ വാങ്ങി വരാം ”
ഞാനും ശ്രുതിയും അച്ഛൻ പറഞ്ഞത് അനുസരിച്ച് റൂമിലേക്ക് പോയി. റൂമിൽ കയറിയ ഉടനെ ശ്രുതി ഡോർ അടച്ചു കുട്ടിയിട്ടു.എന്നിട്ട് എന്നെ കെട്ടിപിടിച്ചു.
ഞാൻ അവളെ എന്നിൽ നിന്ന് അടർത്തി. അവളുടെ കണ്ണിൽ നോക്കി നിന്നു.
“കൺഗ്രജുലേഷൻസ്…. ഒരു ചേട്ടൻ ആയല്ലോ”
” അപ്പോൾ നിയോ …. നീ ഒരു ചേച്ചി ആയല്ലോ ”
അവൾ പെട്ടെന്ന് എന്നെ കെട്ടിപിടിച്ചു ചുംബിച്ചു. ഞാൻ അവളെ തള്ളി മറ്റി.
” നീ എന്താ ഈ ചെയ്യുന്നത് ”
” ഇയാള് സിനിമ നടിയും ആയി മാത്രമേ ഇങ്ങനെ ഒക്കെ ചെയ്യൂ ……. സിനിമ നടി… നിമിഷ…… എന്ത് തള്ള് ആയിരുന്നു….. എന്റടുത്തു പറയാൻ വേറെ കള്ളങ്ങൾ ഒന്ന് കിട്ടിയില്ലായിരുന്നോ…. എനിക്ക് അന്നേ മനസിലായി എന്നെ ഒഴിവാക്കാൻ നീ പറയുന്നത് ആണെന്ന് ”
” ഡി അല്ല ”
” ഇനി ഇങ്ങനെ കള്ളം ഒന്നും പറയേണ്ട കാര്യം ഇല്ല…. അമ്മക്ക് നമ്മുടെ കാര്യങ്ങൾ എല്ലാം അറിയാം ”
” നിന്റടുത്ത് ഞാൻ പറയണ്ട എന്ന് പറഞ്ഞത് അല്ലെ ”
” രേഷ്മ വീട്ടിൽ വന്നിരുന്നു…. നീ രോഹിത്തിനെ കണ്ട് അവന്റെ ഫോൺ വാങ്ങിക്കൊണ്ടു പോയ കാര്യം ഒക്കെ പറയുന്നതിന് ഇടക്ക് അവളുടെ വായിൽ നിന്ന് വീണത….. അമ്മക്ക് കുഴപ്പം ഒന്നും ഇല്ല…. നീ അമ്മയോട് ഒന്നും പറയാത്തതിന്റെ ദേഷ്യം മാത്രമേ ഉള്ളു…. അതാ അമ്മ നിന്നെ ഫോണിൽ വിളിക്കാതിരുന്നത്…. നിന്നെ നേരിട്ട് കാണുമ്പോൾ രണ്ട് ആടി തരണം എന്ന് പറഞ്ഞ് ഇരിക്കുക ആയിരുന്നു……… ആടി കൊള്ളാൻ തയ്യാറായിക്കോ കുറച്ച് കഴിഞ്ഞു ഇങ്ങോട്ട് വരും ”
അവൾ എന്നോട് സംസാരിച്ചുകൊണ്ട് തന്നെ എന്റെ മാറിൽ മുഖം അമർത്തിയിരുന്നു.ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചു.