” നീ ബുള്ളെറ്റ് എടുത്ത. ഞാൻ വിചാരിച്ചു നീ വല്ല ആക്ടിവ ആയിരിക്കും എടുക്കുന്നത് എന്ന് ”
ഞാൻ അതൊന്നും കാര്യമാക്കിയില്ല. കാരണം ഞാൻ ഇതുപോലെ മുമ്പും കെട്ടിട്ടുള്ളതാ. ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് പോലും അവമ്മാരോടൊപ്പം കറങ്ങാൻ ഒന്നും പോയിട്ടില്ല.
പക്ഷേ അന്ന് ഫേസ്ബുക്ക് ഗ്രുപ്പിൽ കയറി ഞാൻ അവരെ വെല്ലുവിളിച്ചു. ഇനി നിങ്ങൾ എങ്ങോട്ടെങ്കിലും ട്രിപ്പ് പോണെങ്കിൽ പറയണം . അന്ന് എന്റെ ചിലവ് ആയിരിക്കും എന്നൊക്കെ.
പക്ഷെ പിന്നീട് അവർ വിളിച്ചപ്പോൾ ഒന്നും പല കാരണങ്ങളാൽ എനിക്ക് അവരോടൊപ്പം പോകാൻ പറ്റിയില്ല.
കുറച്ചു നാളുകൾക്ക് ശേഷം വാട്സാപ്പിൽ പുതിയ ഗ്രുപ്പിൽ ഞാൻ ആഡ് ആയി. ഞാൻ അതിൽ കയറി നോക്കി.
“ഡേയ് നമ്മളിൽ പലരും ഉപരിപഠനത്തിനായും ജോലിക്കയും ഇവിടേം വിട്ട് പോകാൻ ഒരുങ്ങുക ആണ്. ഇപ്പോയെങ്കിലും നമ്മൾ മുമ്പ് പ്ലാൻ ചെയ്ത ട്രിപ്പ് പോണ്ടേ ”
” ഇനി അത് നടക്കും എന്ന് തോന്നുന്നില്ല അളിയാ ”
” മോണ്ടി പറയാതെടെ”
” അല്ലടാ ഇനി അതൊന്നും നടക്കില്ല ”
” അങ്ങനെ ആണെങ്കിൽ ഒരു ഒൺ ഡേ ട്രിപ്പ് പ്ലാൻ ചെയ് അതും നാളെ തന്നെ….. പിന്നത്തേക്ക് വെച്ചാൽ അതും നടക്കില്ല ”
” ഒക്കെ പ്ലാൻ ഞാൻ പറയാം .നാളെ രാവിലെ നമ്മൾ തെന്മല വഴി റോസ്മാല പോകുന്നു പിന്നെ പലരുവി ”
” റോസ് മലയോ….. പോടെ അങ്ങോട്ട് പോകാൻ നല്ലരു വഴി പോലും ഇല്ല… നടുവൊടിയും ”
” വഴി ഇപ്പോൾ കുഴപ്പം ഇല്ല നല്ലൊരു ഓഫ്റോഡ് എക്സ്പിരിയൻസ് ആയിരിക്കും.”
” ഒക്കെ അപ്പൊ അത് ഫിക്സ്…അപ്പൊ ആരെക്കെ ഉണ്ട് ”
” ഡാ വരുൺ …. മുങ്ങൽവിദക്ത നീ കാണുമോ ”
അത്രയും നേരം മിസ്സേജുകൾ കണ്ടിട്ടും റിപ്ലൈ അയക്കാതിരുന്ന ഞാൻ എന്റെ പേര് മെൻഷൻ ആയതേടെ വേറെ വഴി ഇല്ലാതെ മെസ്സേജ് അയച്ചു.
“ഇല്ലെടാ…. നാളെ ഞാൻ ഫ്രീ അല്ല ”
” നീ എന്ന ഫ്രീ ആയിട്ടുള്ളത് “