സങ്കിർണം [Danmee]

Posted by

ഞങ്ങൾ അവിടെ ചെല്ലുമ്പോൾ  ഷോറൂമിലെ സെയിൽസ് മാനേജർ  അമ്മയെ കണ്ട് ചിരിച്ചു കൊണ്ട്  ഞങ്ങളെ   സ്വികാരിച്ചു.

” മാഡം  കുറച്ച്  നേരം ഒന്ന്  വെയിറ്റ് ചെയ്യണം  …. ഇന്നല്ലേ ഈവെനിംഗ് ആണ്  വണ്ടി  എത്തിയത്   ….. പാർട്സ് എല്ലാം  ഫിറ്റ്‌ ചെയ്തു. കുറച്ച്  ഫോര്മാലിറ്റിസ് കൂടി  ഉണ്ട്‌ ”

” നിങ്ങൾ  എന്നോട് ഇന്നലെ  വരാൻ  അല്ലെ  പറഞ്ഞത്.. പിന്നെ  വിളിച്ചു പറഞ്ഞു ഇന്ന് വരാൻ…. ഇപ്പോൾ  വെയിറ്റ് ചെയ്യാൻ  പറയുന്നോ ”

” സോറി മാഡം   സോറി ”

അമ്മയോട്  കൊറേ  സോറിയും പറഞ്ഞു  അയാൾ പോയപ്പോൾ ഞാൻ  അമ്മയോട്  ചോദിച്ചു.

” എന്താ അമ്മേ ഇത്‌ …… അമ്മ  എന്തിനാ ചൂട് ആവുന്നത് ”

” പിന്നെ   അവൻ   ഒരു ഉറപ്പും ഇല്ലാതെ  വെറുതെ  മനുഷ്യനെ  മെനകെടുപ്പിക്കുന്നത് എന്തിനാ……………. നീ കുറെ നാൾ ആയില്ലേ  ഒരു  ബൈക്ക് വേണമെന്ന്  പറയുന്നു….. അത്‌  റിസൾട്ട്‌ വരുന്നതിന് മുൻപ് തന്നെ  വാങ്ങി തരണം  എന്നുണ്ടായിരുന്നു….. ഇപ്പോൾ തരുമ്പോൾ  നീ വിചാരിക്കും  നീ  ഡിഗ്രി നല്ല  പേർസൻറ്റെജിൽ  പാസ്സായത് കൊണ്ട്  വാങ്ങി  തരുന്നത്  ആകും എന്ന്…..  ഇപ്പോയാടാ  ക്യാഷ്  സെറ്റ്  ആയത്. ”

” അത്‌  കുഴപ്പംമില്ലമേ എനിക്ക് അറിയാവുന്നതല്ലേ നമ്മുടെ കാര്യങ്ങൾ  ”

ആ സമയത്ത്   ഇപ്പോഴത്തെ പോലെ  ചവറുപോലെ  ബുള്ളെറ്റ് എല്ലാവരുടെകയ്യിലും ഇല്ലായിരുന്നു.  വിന്റെജ് ബുള്ളറ്റുകൾ മാത്രം  വളരെ കുറച്ചു പേരുടെകയ്യിൽ  ഉണ്ടായിരുന്ന സമയം . സെൽഫ് സ്റ്റാർട്ടും മറ്റുമായി   ബുള്ളെറ്റ്  വീണ്ടും  നിറത്ത് കിഴടക്കി തുടങ്ങുന്നതേ   ഉണ്ടായിരുന്നുള്ളു.

ഷോറൂമിൽ നിന്ന് തിരിച്ചു അമ്മയെയും  കൊണ്ട്  കൂടു കൂടു  ശബ്ദത്തിന്റെ അഗമ്പടിയോടെ  ബുള്ളറ്റിൽ  വരുമ്പോൾ  എനിക്ക്  ലോകം കിഴടക്കിയ സന്തോഷം ആയിരുന്നു.

അന്ന് ഞാൻ  ഫേസ്ബുക്കിൽ  എന്റെ പ്രൊഫൈൽ പിക് മാറ്റി. അമ്മയും ഞാനും  ഞങ്ങളുടെ  ബുള്ളറ്റിൽ  ഇരിക്കുന്ന ഫോട്ടോ ആയിരുന്നു അത്.  ഫോട്ടോക്ക് താഴെ ഒരുപാട് കമന്റ്കൾ വന്നു. കോളേജിലെ  എന്റെ  കുട്ടുകാർ ആയിരുന്നു.

“അളിയാ നിനക്ക്  ഷോകേസിൽ വെക്കാൻ ആണോ അത്‌ “

Leave a Reply

Your email address will not be published. Required fields are marked *