” ആരാ അമ്മേ അത് ”
” നിനക്ക് അറിയില്ല….. അവൾ തിരുവനന്തപുരത്ത് ട്രെയിനിൽ വരും നീ അവളെ അവിടെ ചെന്ന് പിക് ചെയ്യണം ”
” എനിക്ക് അറിയാത്ത
പെണ്ണിനെ ഞാൻ എങ്ങനെ കണ്ട് പിടിക്കാനാണ്. മാത്രം മല്ല ഞാൻ സിറ്റിയിൽ കേറാതെ ആണ് പോകാൻ ഉദ്ദേശിക്കുന്നത്… പിന്നെ പരിജയം ഇല്ലാത്ത പെണ്ണിന്റെ കൂടെ ഞാൻ എങ്ങനെയാ പോകുന്നത് ”
” അത് അവൾ പറയേണ്ടേ ഡയലോഗ് അല്ലെ മോനെ…. ഡാ അവളുടെ നമ്പർ ഞാൻ നിനക്ക് അയച്ചു തരാം നീ അവളെ വിളിച്ച് എന്താ എന്ന് വെച്ചാൽ തീരുമാനിക്ക്… അവളെ കൂടെ കുട്ടിയില്ലെങ്കിലും നീ ഒന്ന് ശ്രെദ്ധിചോളണേ ”
” ആ ശെരി അമ്മേ ഞാൻ ഒന്ന് വിളിച്ച് നോക്കട്ടെ ”
ഞാൻ ഫോൺ കട്ട് ചെയ്ത് അമ്മ തന്ന നമ്പറിൽ വിളിച്ചു. എൻഗേജ് ട്യൂൺ ആണ് കേട്ടത് . ഞാൻ ഫോൺ പോക്കറ്റിൽ ഇറ്റ് വീട് ലോക്ക് ചെയ്യാൻ ഔരുങ്ങിയപ്പോൾ എന്റെ ഫോൺ റിങ് ചെയ്തു.
നേരത്തെ ഞാൻ അങ്ങോട്ട് വിളിച്ച നമ്പർ ആയിരുന്നു അത്. ഞാൻ കാൾ അറ്റൻഡ് ചെയ്തു.
” ഹലോ വരുൺ അല്ലെ… ഞാൻ ശ്രുതി ”
” ഹാ താൻ എങ്ങനെ പോകൻ ആണ് പ്ലാൻ ”
” ഞാൻ ഇപ്പോൾ ട്രെയിനിൽ ആണ്… ഇപ്പോൾ വർക്കല കഴിഞ്ഞു ”
” അയ്യേ…… വർക്കല കഴിഞ്ഞല്ലോ….. താൻ കാഴക്കൂട്ടത്തോ മറ്റോ ഇറങ്ങ് … എനിക്ക് തിരുവനന്തപുരത്ത് വരാൻ പറ്റില്ല ”
” ആ ഞാൻ കാഴക്കൂട്ടത്ത് ഇറങ്ങാം ”
ഞാൻ ഫോൺ കട്ട് ചെയ്തു. ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു.
കാഴക്കൂട്ടം റെയിൽവേ സ്റ്റേഷന് മുന്നിൽ അന്ന് ഞാൻ രോഹിതിന്റെ കൂടെ കണ്ട ശ്രുതി നിൽപ്പുണ്ടായിരുന്നു. ഇവൾ എന്താ ഇവിടെ ഞാൻ മനസ്സിൽ പറഞ്ഞു. അവളും എന്നെ കണ്ട് മുഖം വെട്ടിച്ചു.
ഞാൻ ഫോൺ എടുത്ത് അമ്മ തന്ന നമ്പറിൽ വിളിച്ചു. ഫോൺ റിങ് ചെയ്യുന്നുണ്ട് പക്ഷെ അറ്റൻഡ് ചെയ്യുന്നില്ല. ഞാൻ നോക്കുമ്പോൾ മറ്റേ മാറ്റവളുടെ കയ്യിൽ ഇരിക്കുന്ന ഫോൺ റിങ് ചെയ്യുന്നു.